Home
Mobile

പുതുവർഷത്തിനായി ഒരു പുതിയ ഫോൺ; വിവോയുടെ പുതിയ Y സീരീസ് 5G ഫോൺ ഇപ്പോൾ പുതിയ വിലയിൽ വിൽക്കുന്നു

പുതിയ വർഷം പിറക്കാൻ ഇനി ​അ‌ധികം ദിവസം ബാക്കിയില്ല, ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങി ഐശ്വര്യമായി പുതിയ വർഷത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന നിരവധി ആളുകളുണ്ട്. അ‌വർക്കായി വിവിധ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇപ്പോൾ ക്രിസ്മസ്- ന്യൂ ഇയർ സെയിലുകൾ നടത്തിവരുന്നു. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന ബ്രാൻഡുകളിലൊന്നായ വിവോ ഇപ്പോൾ തങ്ങളുടെ ഇ-സ്റ്റോറിൽ പ്രത്യേക ഓഫർ സെയിൽ നടത്തിവരുന്നുണ്ട്. അ‌വിടെ വിവിധ മോഡലുകൾക്ക് ഡയറക്ട് ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിരിക്കുന്നു. ചിപ് വില വർധന സ്മാർട്ട്ഫോൺ വിലയിൽ സ്വാധീനിക്കുന്ന പുതിയ സാഹചര്യത്തിൽ ചില വിവോ ഫോണുകളുടെ വില ലോഞ്ച് വിലയെക്കാൾ അ‌ൽപ്പം വർധിച്ചിട്ടുമുണ്ട്.

വിവോയുടെ 5ജി ഫോണുകൾ പലതും ഇപ്പോൾ പുതിയ വിലയിലാണ് എത്തുന്നത്. അ‌ക്കൂട്ടത്തിൽ വിലയിൽ മാറ്റം വന്നതും എന്നാൽ വി​വോ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുള്ളതുമായ ഒരു മോഡലാണ് വിവോ y400 5ജി (Vivo Y400 5G). വിവോയുടെ y300 5ജിയുടെ പിൻഗാമിയായി ഈ വർഷം ഓഗസ്റ്റിൽ അവതരിപ്പിക്കപ്പെട്ട മോഡലാണ് y400 5ജി.

പുതുവർഷത്തിനായി ഒരു പുതിയ ഫോൺ; വിവോ Y സീരീസ് 5G ഫോൺ പുതിയ വിലയിൽ

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ Y400 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB + 256GB വേരിയന്റിന് 23,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ അ‌ടിസ്ഥാന മോഡൽ 22999 രൂപ വിലയിലും ടോപ് മോഡൽ 24999 രൂപ വിലയിലും ലിസ്റ്റ് ചെയ്തിരിക്കുന്നു.

അ‌തായത് വിവോ y400 5ജിയുടെ രണ്ട് വേരിയന്റുകൾക്കും 1000 രൂപ വീതം വില വർധിച്ചിരിക്കുന്നു. എന്നാൽ വിവോ ആരാധകർ ഈ വില വർധനയിൽ തീർത്തും നിരാശരാകേണ്ട കാര്യമില്ല, 1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഈ രണ്ട് വേരിയന്റുകൾക്കും ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 21,499 രൂപ വിലയിലും ടോപ് മോഡൽ 23,499 രൂപ വിലയിലും വാങ്ങാനാകും.

പുതുവർഷത്തിനായി ഒരു പുതിയ ഫോൺ; വിവോ Y സീരീസ് 5G ഫോൺ പുതിയ വിലയിൽ

വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിലെ ഇതേ വിലയും ഡിസ്കൗണ്ടും തന്നെയാണ് y400 5ജിക്ക് ആമസോണിലും ലഭ്യമാക്കിയിരിക്കുന്നത്. വിവോ സ്റ്റോറിൽ സ്റ്റുഡന്റ് ഡിസ്കൗണ്ടായി 500 രൂപ ഇളവ് ലഭിക്കും എന്ന ഒരു നേട്ടം കൂടിയുണ്ട്. ഗ്ലാം വൈറ്റ് (198 ഗ്രാം ഭാരം), ഒലിവ് ഗ്രീൻ (197 ഗ്രാം ഭാരം) എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ Y400 5ജി ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ

സ്നാപ്ഡ്രാഗൺ 4 Gen 2 4nm 5G ചിപ്‌സെറ്റ് ആണ് വിവോ y400 5ജിയുടെ കരുത്ത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. f/1.8 അ‌പ്പേർച്ചറുള്ള 50MP​ മെയിൻ ക്യാമറയും f/2.4 അ‌പ്പേർച്ചറുള്ള 2MP സെക്കൻഡറി ക്യാമറയും അ‌തിലടങ്ങുന്നു. ഫ്രണ്ടിൽ f/2.45 അ‌പ്പേർച്ചറുള്ള 32MP സെൽഫി ക്യാമറയാണ് ഉള്ളത്.

120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് FHD+ AMOLED ഡോച്ച് ഡിസ്‌പ്ലേ, 1800 nits ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്, SGS ഐ പ്രൊട്ടക്ഷൻ-സർട്ടിഫിക്കേഷൻ എന്നിവ ഇതിനുണ്ട്. 8GB LPDDR4X റാം + 8GB എക്സ്റ്റെൻഡഡ് റാം, 256GB UFS 3.1 സ്റ്റോറേജ് എന്നീ ഫീച്ചറുകളും y400 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15ൽ ആണ് പ്രവർത്തനം.

പുതുവർഷത്തിനായി ഒരു പുതിയ ഫോൺ; വിവോ Y സീരീസ് 5G ഫോൺ പുതിയ വിലയിൽ

അണ്ടർവാട്ടർ ഫോട്ടോഗ്രാഫി മോഡ് ഇതിലുണ്ട്. കുഷ്യൻ-കട്ട് ഡയമണ്ട് ക്യാമറ റിംഗ് ആണ് ഇതിന്റെ റിയർ പാനലിൽ ഉള്ളത്. IP68+ IP69-റേറ്റഡ് വാട്ടർ റെസിസ്റ്റൻസ് വിവോ Y400 5ജി വാഗ്ദാനം ചെയ്യുന്നു. 4 വർഷത്തെ ബാറ്ററി ലൈഫും സ്മാർട്ട് ചാർജിംഗ് എഞ്ചിൻ 2.0 ഫീച്ചറും ഉള്ള 6000mAh ബാറ്ററി, 90W ഫ്ലാഷ് ചാർജ് പിന്തുണ, ഡ്യുവൽ നാനോ സിം, 5ജി, 4ജി എന്നിവയും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Vivo Y400 5G is now available on Amazon and Vivo Store with a bank discount of Rs 1500. The phone is now listed at a new price. At the time of its launch in India, the Vivo Y400 5G was priced at Rs 21,999 for the 8GB + 128GB base variant and Rs 23,999 for the 8GB + 256GB variant. However, the base model is now listed at Rs 22,999 and the top model at Rs 24,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X