കൂടിക്കൂടി എങ്ങോട്ടാണാവോ! വിവോ Y400 5G വില വീണ്ടും കൂടി; റേഞ്ച് മൊത്തത്തിൽ മാറി
സ്മാർട്ട്ഫോണുകളുടെ വില വർധന വീണ്ടും ഇന്ത്യയിൽ ശക്തിപ്രാപിക്കുന്നു. നേരത്തെ ഡിസംബർ, ജനുവരി എന്നീ മാസങ്ങളിലായി പുതിയതും പഴയതുമായ ഒരുപാട് സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിച്ചിരുന്നു. ഇപ്പോൾ മാർച്ചിൽ വീണ്ടും ഫോണുകളുടെ വില കുത്തനെ ഉയർന്നുതുടങ്ങിയിരിക്കുന്നു. 20000 രൂപയിൽ താഴെ വിലയിൽ അവതരിപ്പിക്കപ്പെട്ട ഫോൺ വില വർധിച്ച് 25000 രൂപയിൽ താഴെ വിലയുള്ള സെഗ്മെന്റിലേക്ക് എത്തുന്നു. അതുപോലെ 25000 രൂപയിൽ താഴെ വിലയിൽ അവതരിപ്പിക്കപ്പെട്ട ഫോൺ റേഞ്ച് മാറി 30000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലേക്ക് എത്തുന്നു. വിവോ സ്മാർട്ട്ഫോണുകളിലേക്കും ഈ വില വർധന പടർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട വിവോ ഫോൺ ആണ് വിവോ y400 5ജി (Vivo Y400 5G). ഡിസംബറിൽ ഈ ഫോണിന്റെ വില കമ്പനി വർധിപ്പിച്ചിരുന്നു. ഇപ്പോൾ വില വീണ്ടും വർധിച്ച് ലോഞ്ച് സമയത്തെ വിലയെക്കാൾ വളരെ ഉയരത്തിൽ ഇതിന്റെ വേരിയന്റുകളുടെ വില എത്തിനിൽക്കുന്നു.

വിവോ Y400 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB + 256GB വേരിയന്റിന് 23,999 രൂപയും ആയിരുന്നു ലോഞ്ച് സമയത്തെ വില. എന്നാൽ ഡിസംബറിൽ ഇവ യഥാക്രമം 22999 രൂപ, 24999 രൂപ എന്ന വിലയിലേക്ക് വർധിച്ചു. അതായത് 1000 രൂപ വില കൂടി.
ഡിസംബറിൽ ഉണ്ടായതിനെക്കാൾ വളരെ വലിയ വില വർധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അടിസ്ഥാന മോഡലിന് വിവോ ഔദ്യോഗിക സ്റ്റോറിൽ ഇപ്പോൾ 25999 രൂപയാണ് വില. അതേപോലെ ടോപ് വേരിയന്റിന് 27999 രൂപയും. ബാങ്ക് ഓഫർ എന്ന നിലയിൽ 1500 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാണ്, എങ്കിൽപ്പോലും വില 24,499 രൂപയിലേക്കേ കുറയുന്നുള്ളൂ, ഇത് കഴിഞ്ഞ വിലവർധനയിൽ ഉണ്ടായിരുന്ന വിലയിലേക്ക് പോലും എത്തുന്നില്ല.

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വിവോ സ്റ്റോറിലെ അതേ വിലയിൽ തന്നെയാണ് y400 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസ്കൗണ്ടിന്റെ കാര്യത്തിൽ ഉള്ളതിൽ ഭേദം വിവോ സ്റ്റോറിലെ ബാങ്ക് ഡിസ്കൗണ്ട് തന്നെയാണ്. ഫ്ലിപ്പ്കാർട്ടിൽ 1300 രൂപയുടെ ഡിസ്കൗണ്ട് ആണ് ലഭ്യമായിട്ടുള്ളത്. ആമസോണിലാകട്ടെ 839 രൂപ ക്യാഷ്ബാക്ക് ആണ് കിട്ടുക.
പ്രധാന ഫീച്ചറുകൾ
സ്നാപ്ഡ്രാഗൺ 4 Gen 2 4nm 5G ചിപ്‌സെറ്റ് ആണ് വിവോ y400 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് FHD+ AMOLED ഡോച്ച് ഡിസ്‌പ്ലേ, 1800 nits ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്, SGS ഐ പ്രൊട്ടക്ഷൻ-സർട്ടിഫിക്കേഷൻ, 8GB LPDDR4X റാം + 8GB എക്സ്റ്റെൻഡഡ് റാം, 256GB UFS 3.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP സെക്കൻഡറി ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും വിവോ Y400 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15ൽ ആണ് പ്രവർത്തനം.

90W ഫ്ലാഷ് ചാർജ് പിന്തുണയോടെ 6000mAh ബാറ്ററി ഇതിലുണ്ട്. ഇതിന് 4 വർഷത്തെ ബാറ്ററി ലൈഫും സ്മാർട്ട് ചാർജിംഗ് എഞ്ചിൻ 2.0 ഫീച്ചറും ഉണ്ട്. ഡ്യുവൽ നാനോ സിം, 5ജി, 4ജി, IP68+ IP69-റേറ്റഡ് വാട്ടർ റെസിസ്റ്റൻസ് എന്നിവയും വിവോ Y400 5ജി വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








