ഇപ്പോൾ വാങ്ങിയാൽ 2500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ വാങ്ങാം; വിവോ Y400 പ്രോ 5ജി വിൽപ്പന തുടങ്ങി
കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത് സ്മാർട്ട്ഫോണുകൾ പലതും ഈ ആഴ്ചയിൽ ഒന്നൊന്നായി വിൽപ്പനയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പോക്കോ എഫ്7 പോലെ ചില മോഡലുകളുടെ വിൽപ്പന ജൂലൈയിൽ ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എന്നാൽ വിവോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച വിവോ Y സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ Y400 പ്രോ 5ജിയുടെ (vivo Y400 Pro 5G) വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചിരിക്കുന്നു. ആമസോൺ, ഫ്ലിപ്പ്കാർട്ട്, വിവോയുടെ ഓൺലൈൻ- ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ ഇന്ന് മുതൽ വാങ്ങാനാകും.
ഇപ്പോൾ വാങ്ങിയാൽ കുറഞ്ഞ വിലയിൽ വാങ്ങാം എന്നതാണ് ഉപയോക്താക്കൾക്കുള്ള നേട്ടം. കാരണം ലോഞ്ച് ഓഫറിന്റെ ഭാഗമായി വിവോ Y400 പ്രോ 5ജിക്ക് 2500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. വിവോ Y400 Pro 5ജിയുടെ 8GB + 128GB മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയുമാണ് യഥാർഥ വില.

എന്നാൽ ലോഞ്ച് ഓഫർ ലഭ്യമായതിനാൽ അടിസ്ഥാന മോഡൽ 22499 രൂപ വിലയിൽ വാങ്ങാനാകും. വിവോയുടെ വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവിടങ്ങളിലെല്ലാം ഈ ബാങ്ക് ഓഫർ ലഭ്യമാണ്. എന്നാൽ പരിമിതമായ കാലയളവിലേക്ക് മാത്രമാകും ഈ ഡിസ്കൗണ്ട് ലഭ്യമാകുക എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഫ്രീസ്റ്റൈൽ വൈറ്റ്, ഫെസ്റ്റ് ഗോൾഡ്, നെബുല പർപ്പിൾ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
25000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഉൾപ്പെടുത്താവുന്ന ഈ മിഡ്റേഞ്ച് സ്മാർട്ട്ഫോൺ ഇപ്പോൾ ലോഞ്ച് ഓഫർ ഉള്ളതിനാൽ, 20000 രൂപയോട് അടുത്ത വിലയിൽ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും പരിഗണിക്കാൻ സാധിക്കും. 2.5GHz ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിൽ ആണ് ഈ വിവോ 5ജി ഫോൺ എത്തിയിരിക്കുന്നത്.

വിവോ Y400 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.77-ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, മാലി-G615 MC2 GPU, 8GB LPDDR4X റാം, 8GB വെർച്വൽ റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.
സോണി IMX 882 സെൻസർ, OIS, f/1.79 അപ്പേർച്ചർ എന്നിവ സഹിതം 50MP മെയിൻ ക്യാമറയും f/2.4 അപ്പേർച്ചർ ഉള്ള 2MP ഡെപ്ത് സെൻസറും ഓറ ലൈറ്റും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ പ്രോ മോഡലിൽ ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും വിവോ Y400 പ്രോ 5ജിയിൽ ഉണ്ട്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41 (2535-2655 MHz)/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4,GPS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

90W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് വിവോ Y400 പ്രോ 5ജിയിൽ ഉള്ളത്. ഇത് 19 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ ശേഷിയുണ്ട്. 163.72×75×7.49mm (നെബുല പർപ്പിൾ) / 7.72mm (ഫെസ്റ്റ് ഗോൾഡ്) വലിപ്പവും 182 ഗ്രാം ഭാരവും ആണ് ഈ ഫോണിന് ഉള്ളത്.


Click it and Unblock the Notifications








