ഇത് ഒരു പുതിയ തുടക്കം! വിവോ Y400 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വിലയും ഫീച്ചറുകളും
സ്മാർട്ട്ഫോൺ ആരാധകരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നായ വിവോ ഇന്ത്യയിൽ തങ്ങളുടെ Y സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നു. നിലവിലുള്ള വിവോ Y 300 സീരീസിന്റെ പിൻഗാമിയായി പുതിയ Y400 സീരീസിന്റെ ആരംഭം കുറിച്ചുകൊണ്ട് വിവോ Y400 പ്രോ 5ജി (vivo Y400 Pro 5G) എന്ന ഫോൺ ആണ് ഏറ്റവും പുതിയതായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന വിവോ Y400 പ്രോ ലക്ഷ്യം വയ്ക്കുന്നത് 25000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ്.
വിവോ Y400 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ സഹിതം എത്തുന്നു.

2.5GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് വിവോ Y400 പ്രോ 5ജിയുടെ കരുത്ത്. മാലി-G615 MC2 GPU, 8GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. കൂടാതെ 8GB അധിക വെർച്വൽ റാമും വിവോ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ y400 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നത്. അതിൽ സോണി IMX 882 സെൻസർ, OIS, f/1.79 അപ്പേർച്ചർ എന്നിവ സഹിതം 50MP മെയിൻ ക്യാമറയും f/2.4 അപ്പേർച്ചർ ഉള്ള 2MP ഡെപ്ത് സെൻസറും അടങ്ങുന്നു. ഇതോടൊപ്പം ഓറ ലൈറ്റും റിയർ ക്യാമറ യൂണിറ്റിൽ ഉണ്ട്.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയാണ് വിവോ Y400 പ്രോ 5ജിയിൽ ഉള്ളത്. ഫ്രണ്ട്, റിയർ ക്യാമറകൾക്ക് 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും സ്പ്ലാഷും പ്രതിരോധിക്കാൻ IP65 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41 (2535-2655 MHz)/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4,GPS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
19 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുന്ന 90W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് വിവോ Y400 പ്രോ 5ജിയിൽ ഉള്ളത്. 163.72×75×7.49mm (നെബുല പർപ്പിൾ) / 7.72mm (ഫെസ്റ്റ് ഗോൾഡ്) വലിപ്പവും 182 ഗ്രാം ഭാരവും ഈ വിവോ 5ജി ഫോണിന് ഉണ്ട്.

വിവോ Y400 Pro 5ജിയുടെ 8GB + 128GB മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയുമാണ് വില. ഫ്രീസ്റ്റൈൽ വൈറ്റ്, ഫെസ്റ്റ് ഗോൾഡ്, നെബുല പർപ്പിൾ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും. ആമസോൺ, ഫ്ലിപ്പ്കാർട്ട്, വിവോയുടെ ഓൺലൈൻ- ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.
ജൂൺ 27 മുതൽ ആണ് വിവോ Y400 പ്രോയുടെ ഓപ്പൺ സെയിൽ ആരംഭിക്കുക. എന്നാൽ പ്രീ ബുക്കിങ് ഇന്ന് മുതൽ തന്നെ ആരംഭിക്കും. ആകർഷകമായ നിരവധി ലോഞ്ച് ഓഫറുകളും ഈ വിവോ ഫോണിന് ലഭ്യമാണ്. SBI, DBS ബാങ്ക്, IDFC FIRST ബാങ്ക്, യെസ് ബാങ്ക്, BOBCARD, ഫെഡറൽ ബാങ്ക് കാർഡുകൾക്ക് 10% വരെ ക്യാഷ്ബാക്ക്, അല്ലെങ്കിൽ 10 മാസം വരെ സീറോ ഡൗൺ പേയ്‌മെന്റ് ലഭ്യമാണ്.
TWS 3e ANC 1499 രൂപയ്ക്ക് ഇതോടൊപ്പം ഓഫർ വിലയിൽ വാങ്ങാൻ ലഭ്യമാണ്. കൂടാതെ V-ഷീൽഡിൽ ഫ്ലാറ്റ് 20% ഡിസ്കൗണ്ട് ഉണ്ട്.(സ്ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ പ്ലാൻ). 1 വർഷത്തെ സൗജന്യ എക്സ്റ്റൻഡഡ് വാറന്റി ആണ് മറ്റൊരു ഓഫർ. കൂടാതെ 2 മാസത്തേക്ക് 10 OTT ആപ്പുകളിലേക്കുള്ള സൗജന്യ പ്രീമിയം ആക്സസ് (1199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ) ലഭ്യമാകും.


Click it and Unblock the Notifications








