Home
Mobile

പ്രോ മോഡൽ വാങ്ങുന്നത് അ‌ല്ലേ ബുദ്ധി; വിവോ Y400 പ്രോ 5ജിക്ക് 2000 രൂപ ഡിസ്കൗണ്ട്, പക്ഷേ...

വിവോയുടെ Y400 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് ആദ്യം അ‌വതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ വിവോ y400 പ്രോ 5ജി ആയിരുന്നു. 2025 ജൂണിലായിരുന്നു (Vivo Y400 Pro 5G) ഈ വിവോ 5ജി ഫോണിന്റെ ലോഞ്ച്. പ്രോ മോഡൽ അ‌വതരിപ്പിക്കപ്പെട്ടതിന് ശേഷം, മൂന്ന് മാസം കഴിഞ്ഞ് ഓഗസ്റ്റിലാണ് സ്റ്റാന്റേർഡ് മോഡൽ ലോഞ്ച് ചെയ്യപ്പെട്ടത്. താരതമ്യേന പുതിയ മോഡലും വിലക്കുറവ് ഉള്ള മോഡലും ഓപ്പോ y400 5ജി ആണ്. എന്നാൽ കൂടുതൽ മികച്ച ഫീച്ചറുകൾ ഉള്ളത് y400 പ്രോ 5ജി മോഡലിന് ആണ്.

ഇപ്പോൾ വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ വിവോ y400 പ്രോ 5ജിക്ക് 2000 രൂപ ഡിസ്കൗണ്ട് കാണാൻ സാധിക്കും. എന്നാൽ ഇവിടെ മറ്റൊരു നിരാശയും കൂടിയുണ്ട്, ഈ മോഡലിന്റെ വില കൂടിയിരിക്കുന്നു എന്നതാണ് അ‌ത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ Y400 Pro 5ജിയുടെ 8GB + 128GB മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയുമായിരുന്നു വില.

വിവോ Y400 പ്രോ 5ജിക്ക് 2000 രൂപ ഡിസ്കൗണ്ട്, പക്ഷേ...

എന്നാലിപ്പോൾ സ്മാർട്ട്ഫോൺ വില വർധനയെ തുടർന്ന് വിവോ ഈ പ്രോ മോഡലിന്റെ വിലയും വർധിപ്പിച്ചിരിക്കുന്നു. നിലവിൽ വിവോ y400 പ്രോ 5ജിയുടെ അ‌ടിസ്ഥാന മോഡലിന് 25999 രൂപയും ടോപ് മോഡലിന് 27999 രൂപയുമാണ് വില. അ‌തായത് 1000 രൂപ വില വർധിച്ചിരിക്കുന്നു.

2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ് എന്നതിനാൽ വില വർധനയുടെ ഭാരം ഉപയോക്താവിനെ വലുതായി ബാധിക്കില്ല. ഡിസ്കൗണ്ട് ഓഫർ പ്രയോജനപ്പെടുത്തിയാൽ ഇവ 23999 രൂപ, 25999 രൂപ വിലകളിൽ വാങ്ങാനാകും. 500 രൂപ സ്റ്റുഡന്റ്സ് ഡിസ്കൗണ്ടും വി​വോ വാഗ്ദാനം ചെയ്യുന്നുണ്ട്. 21,499 രൂപ വിലയിൽ വിവോ y400 5ജി സ്റ്റാന്റേർഡ് മോഡൽ സ്വന്തമാക്കുന്നതിലും മികച്ചത് 2000- 2500 രൂപ കൂടുതൽ നൽകി പ്രോ മോഡൽ വാങ്ങുന്നതാണ്.

വിവോ Y400 പ്രോ 5ജിക്ക് 2000 രൂപ ഡിസ്കൗണ്ട്, പക്ഷേ...

ഫ്രീസ്റ്റൈൽ വൈറ്റ്, ഫെസ്റ്റ് ഗോൾഡ്, നെബുല പർപ്പിൾ കളർ ഓപ്ഷനുകളിൽ വിവോ y400 പ്രോ 5ജി ഫോൺ വാങ്ങാനാകും. വിവോയുടെ ഓൺലൈൻ സ്റ്റോറിന് പുറമേ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ പ്ലാറ്റ്ഫോമുകളിലും ഈ ഫോൺ ലഭ്യമാണ്. ഇതിൽ ആമസോൺ വ്യത്യസ്തമായ ചില ഡീലുകൾ ഈ പ്രോ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രധാന ഫീച്ചറുകൾ

2.5GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് വിവോ Y400 പ്രോ 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, മാലി-G615 MC2 GPU എന്നിവ ഇതിലുണ്ട്.

8GB LPDDR4X റാം കൂടാതെ 8GB വെർച്വൽ റാമും വിവോ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. 128GB / 256GB (UFS2.2) സ്റ്റോറേജും ഇതോടൊപ്പമുണ്ട്. 90W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് വിവോ Y400 പ്രോ 5ജിയിൽ ഉള്ളത്. പൊടിയും സ്പ്ലാഷും പ്രതിരോധിക്കാൻ IP65 റേറ്റിങ്സ്, സുരക്ഷയ്ക്ക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയുമുണ്ട്.

വിവോ Y400 പ്രോ 5ജിക്ക് 2000 രൂപ ഡിസ്കൗണ്ട്, പക്ഷേ...

ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, സോണി IMX 882 സെൻസർ, OIS, f/1.79 അപ്പേർച്ചർ എന്നിവ സഹിതം 50MP മെയിൻ ക്യാമറയും f/2.4 അപ്പേർച്ചർ ഉള്ള 2MP ഡെപ്ത് സെൻസറും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ y400 പ്രോ 5ജിയിൽ ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ഫ്രണ്ട്, റിയർ ക്യാമറകൾ 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയോടെയാണ് എത്തിയിട്ടുള്ളത്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4,GPS, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 163.72×75×7.49mm (നെബുല പർപ്പിൾ) / 7.72mm (ഫെസ്റ്റ് ഗോൾഡ്) വലിപ്പവും 182 ഗ്രാം ഭാരവും ഇതിന് ഫോണിന് ഉണ്ട്.

More from GizBot

Best Mobiles in India

English summary
Vivo Y400 Pro 5G is now available with a bank discount of Rs 2000. At the time of launch in India, the Vivo Y400 Pro 5G was priced at Rs 24,999 for the 8GB + 128GB model and Rs 26,999 for the 8GB + 256GB model. However, these are now listed at prices of Rs 25,999 and Rs 27,999 respectively. If you take advantage of the bank discount, you can buy the base model for Rs 2399.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X