റിപ്പബ്ലിക് ഡേ സെയിൽ അവസാനിച്ചു; പക്ഷേ ഈ വിവോ പ്രോ മോഡലിന് 2000 രൂപ ഡിസ്കൗണ്ട് കിട്ടും
ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വിവിധ സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ ഓൺലൈൻ സ്റ്റോറുകളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നിരുന്ന റിപ്പബ്ലിക് ഡേ ഓഫർ സെയിൽ അവസാനിച്ചിരിക്കുന്നു. ഇതോടെ ഡിസ്കൗണ്ടിന്റെ ബലത്തിൽ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ പഴയ വിലയിലേക്ക് തിരിച്ചുപോയിരിക്കുന്നു. അതേസമയം ഡിസ്കൗണ്ട് സെയിൽ മാത്രമേ അവസാനിച്ചിട്ടുള്ളൂ, ഡിസ്കൗണ്ടുകൾ അങ്ങിങ്ങായി ഇപ്പോഴും ലഭ്യമാണ് എന്നതാണ് സന്തോഷകരമായ കാര്യം. ഡിസ്കൗണ്ട് സെയിൽ അവസാനിച്ചു എന്നുകരുതി ഇനി ഫോൺ വാങ്ങാതിരിക്കാനാകില്ലല്ലോ! 25000 രൂപയിൽ താഴെ വിലയിൽ പുതിയ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇപ്പോഴും ആകർഷകമായ ഡിസ്കൗണ്ടുകൾ ഉണ്ട്, അതിന് ഉദാഹരണമാണ് വിവോ Y400 പ്രോ 5ജി (Vivo Y400 Pro 5G).
അടുത്തിടെ സ്മാർട്ട്ഫോൺ വില വർധനവിനെ തുടർന്ന് വില വർധിച്ച വിവോ ഫോണുകളിൽ ഒന്നാണ് Y400 പ്രോ 5ജി. കഴിഞ്ഞ വർഷം ജൂണിലാണ് വിവോ Y400 പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്നത്. വിൽപ്പന ആരംഭിക്കുന്ന സമയത്ത് വിവോ Y400 Pro 5ജിയുടെ 8GB + 128GB മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയുമായിരുന്നു വില.

എന്നാലിപ്പോൾ പുതിയ വിലയിലാണ് വിവോ Y400 പ്രോ 5ജി മോഡലുകൾ ഔദ്യോഗിക വെബ്സൈറ്റിലും ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത്, അടിസ്ഥാന മോഡലിന് 25999 രൂപയും ടോപ് മോഡലിന് 27999 രൂപയുമാണ് ഇപ്പോൾ വില. ഇത് ലോഞ്ച് വിലയെക്കാൾ 1000 രൂപ കൂടുതലാണ്.
ബാങ്ക് ഡിസ്കൗണ്ട് എന്ന നിലയിൽ 2000 രൂപയുടെയും സ്റ്റുഡന്റ് ഓഫർ എന്ന നിലയിൽ 500 രൂപയുടെയും ഡിസ്കൗണ്ടുകൾ ലഭ്യമാണ്. കൂടാതെ പ്രോഡക്ടിന്റെ റിവ്യൂ നൽകിക്കൊണ്ട് 500 രൂപ സ്വന്തമാക്കാനുള്ള അവസരവും വിവോ ഒരുക്കിയിരിക്കുന്നു. ഇതിൽ ആദ്യ രണ്ട് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ തന്നെ 23,499 പ്രാരംഭ വിലയിൽ ഈ ഫോൺ വാങ്ങാനാകും. പിന്നീട് റിവ്യൂ പ്രൈസ് കൂടി ലഭിച്ചാൽ ചെലവ് 22999 രൂപയായി കുറയും.

പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, മാലി-G615 MC2 GPU, 8GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ്, 8GB വെർച്വൽ റാം എന്നിവ ഇതിലുണ്ട്.
2.5GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് വിവോ Y400 പ്രോ 5ജിയുടെ കരുത്ത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ y400 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നത്. അതിൽ സോണി IMX 882 സെൻസർ, OIS, f/1.79 അപ്പേർച്ചർ എന്നിവ സഹിതം 50MP മെയിൻ ക്യാമറയും f/2.4 അപ്പേർച്ചർ ഉള്ള 2MP ഡെപ്ത് സെൻസറും അടങ്ങുന്നു. ഇതോടൊപ്പം ഓറ ലൈറ്റും ഉണ്ട്.
സെൽഫിക്കും മറ്റുമായി f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയാണ് വിവോ Y400 പ്രോ 5ജിയിൽ ഉള്ളത്. ഫ്രണ്ട്, റിയർ ക്യാമറകൾക്ക് 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയുണ്ട്. 19 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുന്ന 90W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് വിവോ Y400 പ്രോ 5ജിയിൽ ഉള്ളത്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 163.72×75×7.49mm (നെബുല പർപ്പിൾ) / 7.72mm (ഫെസ്റ്റ് ഗോൾഡ്) വലിപ്പവും 182 ഗ്രാം ഭാരവും ഈ വിവോ 5ജി ഫോണിന് ഉണ്ട്.


Click it and Unblock the Notifications








