Home
Mobile

സെഗ്മെന്റിലെ ഏറ്റവും സ്ലിം 3D കർവ്ഡ് ഡിസ്‌പ്ലേ സഹിതം വിവോ Y400 പ്രോ; ജൂൺ 20ന് ഇന്ത്യയിൽ എത്തും

വിവോ തങ്ങളുടെ Y സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. വിവോയുടെ Y 300 സീരീസിന്റെ പിൻഗാമിയായി Y400 സീരീസിൽ വിവോ Y400 പ്രോ ( vivo Y400 Pro ) എന്ന മോഡൽ ആണ് വരാൻ പോകുന്നത്. വിവോ Y400 പ്രോ ഇന്ത്യയിൽ ജൂൺ 20ന് ലോഞ്ച് ചെയ്യും എന്ന് വിവോ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഇതിന് മുന്നോടിയായി വിവോ y400 പ്രോയുടെ ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ലോഞ്ചിന് ശേഷം വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ആമസോൺ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

സെഗ്‌മെന്റിലെ ഏറ്റവും സ്ലിം ആയിട്ടുള്ള 3D കർവ്ഡ് ഡിസ്‌പ്ലേ ഫോണാണ് വിവോ y400 പ്രോ എന്നതാണ് വിഐ എടുത്തുപറയുന്നത്. ഡ്യുവൽ റിയർ ക്യാമറയുമായാണ് ഈ പ്രോ മോഡൽ എത്തുന്നത് എന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. മറ്റ് ഫീച്ചറുകൾ നിലവിൽ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

സ്ലിം 3D കർവ്ഡ് ഡിസ്‌പ്ലേ സഹിതം വിവോ Y400 പ്രോ ജൂൺ 20ന് എത്തും

എന്നാൽ ഇതിനകം പുറത്തുവന്ന ചില ഓൺ​ലൈൻ റിപ്പോർട്ടുകളും ലീക്ക് റിപ്പോർട്ടുകളും പറയുന്നത് വിവോ y400 പ്രോ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിൽ എത്തും എന്നാണ്. കൂടാതെ 6.77″ FHD+ 120Hz AMOLED സ്‌ക്രീൻ ആകും ഇതിൽ ഉണ്ടാകുക. ഇത് 4,500-നിറ്റ് വരെ പീക്ക് ബ്രൈറ്റ്‌നസ് വാഗ്ദാനം ചെയ്യും.

പ്രോസസറിന് മികച്ച പെർഫോമൻസ് പിന്തുണ നൽകാൻ 8GB റാമിന് പുറമേ 8GB വരെ വെർച്വൽ റാമും ഇതിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 128GB, 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകൾ വിവോ Y400 പ്രോ വാഗ്ദാനം ചെയ്യും എന്നാണ് പറയ​പ്പെടുന്നത്.

സ്ലിം 3D കർവ്ഡ് ഡിസ്‌പ്ലേ സഹിതം വിവോ Y400 പ്രോ ജൂൺ 20ന് എത്തും

വിവോ Y400 പ്രോയുടെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP സോണി IMX882 സെൻസറും 2MP അൾട്രാ-സെക്കൻഡറി ക്യാമറയും ഇടംപിടിക്കും എന്നാണ് റിപ്പോർട്ട്. കൂടാതെ സ്മാർട്ട് കളർ ടെമ്പറേച്ചർ അഡ്ജസ്റ്റ്‌മെന്റിനുള്ള ഓറ ലൈറ്റും ഇതോടൊപ്പം ഉണ്ടാകും. സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ടാകും.

കൂടാതെ റിയർ പാനലിൽ ക്യാമറ ഡെക്കോയ്ക്കുള്ളിൽ IR ബ്ലാസ്റ്റർ ഉണ്ടാകും. 90W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് Y400 പ്രോയിൽ വിവോ നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കൂടുതൽ ഡീറ്റെയിൽസ് ലോഞ്ചിന് മുന്നോടിയായി വരും ദിവസങ്ങളിൽ വിവോ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വിവോ Y 300 സീരീസിൽ നിലവിൽ രണ്ട് മോഡലുകളാണ് ഇന്ത്യയിലുള്ളത്, അ‌വ വിവോ Y 300 5ജി, Y 300 ​ലൈറ്റ് 5ജി എന്നിവയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് y300 ​ലൈറ്റ് ​5ജി ഇന്ത്യയിലെത്തിയത്, തൊട്ടുപിന്നാലെ നവംബറിൽ y300 5ജിയും ഇന്ത്യയിലെത്തി. ഇവയക്ക് പിൻഗാമികളായി വിവോ Y400 സീരീസിൽ ആദ്യമെത്തുന്ന മോഡലാണ് ​വൈ400 പ്രോ എന്ന പ്രത്യേകതയുണ്ട്.

സ്ലിം 3D കർവ്ഡ് ഡിസ്‌പ്ലേ സഹിതം വിവോ Y400 പ്രോ ജൂൺ 20ന് എത്തും

വിവോ Y300 5ജിയുടെ 8GB + 128GB മോഡൽ 21,999 രൂപ വിലയിലും 8GB + 256GB മോഡൽ 23,999 രൂപ വിലയിലും ആണ് എത്തിയത്. എന്നാലിപ്പോൾ ഡിസ്കൗണ്ടിന് ശേഷം 20999 രൂപ വിലയിലാണ് ഇതിന്റെ അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

Best Mobiles in India

English summary
Vivo Y400 Pro with the slimmest 3D curved display in the segment will be launched in India on June 20. The teaser clearly shows that this Pro model will come with dual rear cameras. After the launch, this smartphone will go on sale via Vivo's official website, Flipkart, Amazon and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X