വിവോ വൈ 50 ഇന്ത്യയിൽ ജൂൺ 10 ന് അവതരിപ്പിക്കും: സവിശേഷതകൾ, പ്രതീക്ഷിക്കുന്ന വില
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാവ് വിവോ വൈ 50 സ്മാർട്ട്‌ഫോൺ ജൂൺ 10 ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ വിവരങ്ങൾ നേരിട്ട് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ലഭിച്ചതാണ്. ജൂൺ 10 ന് ഇന്ത്യയിൽ ഫോൺ പുറത്തിറക്കുമെന്ന് ഇ-കൊമേഴ്‌സ് ഡെഡിക്കേറ്റഡ് വിവോ വൈ 50 പ്രമോഷൻ പേജ് പോസ്റ്റ് ചെയ്തു. കമ്പനി പേജിൽ ഒരു 'നോട്ടിഫൈ മി' ബട്ടണും നൽകിയിട്ടുണ്ട്. അതിനാൽ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് അപ്‌ഡേറ്റുകൾക്കായി സൈൻ-അപ്പ് ചെയ്യാൻ കഴിയും.

വിവോ വൈ 50 വില
വിവോ വൈ 50 ഈ വർഷം ഏപ്രിലിൽ കമ്പോഡിയയിൽ അരങ്ങേറ്റം കുറിച്ചു. രാജ്യത്ത് 250 ഡോളർ വിലയുള്ള ഈ സ്മാർട്ട്‌ഫോണിന് ഏകദേശം 18,900 രൂപയാണ് ഇന്ത്യയിൽ വരുന്ന വില. ഇത് ഒരു ഫ്ലിപ്പ്കാർട്ട് എക്സ്ക്ലൂസീവ് സ്മാർട്ഫോണായിരിക്കും. എന്നിരുന്നാലും, വിൽപ്പന ഓഫറുകളോ വിലകളോ ഉൾപ്പെടെ മറ്റ് വിശദാംശങ്ങളൊന്നും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വെളിപ്പെടുത്തിയിട്ടില്ല. 6.53-ഇഞ്ചുള്ള ഫുൾ HD+ ഡിസ്പ്ലേ ആണ് വിവോ Y50 ഫോണിന്റേത്.

വിവോ വൈ 50 ഇന്ത്യയിൽ ലോഞ്ച്
ഹോൾ-പഞ്ച് ഡിസൈനുള്ള ഹാൻഡ്‌സെറ്റ് 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്‌ഷനിൽ മാത്രമേ ലഭിക്കുകയുള്ളൂ. റിയർ പാനലിൽ ക്വാഡ് ക്യാമറ സംവിധാനത്തിന് അടുത്തായി ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ നൽകിയിട്ടുണ്ട്. ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഉണ്ട് അത് പൂർണ്ണ എച്ച്ഡി + റെസല്യൂഷനിൽ പ്രവർത്തിക്കുന്നു. ഫോണിന് പിന്നിലായി വരുന്ന ഒരു ക്വാഡ് ക്യാമറ സജ്ജീകരണത്തിന് ഒരു എൽഇഡി ഫ്ലാഷ് ലഭിക്കുന്നു.

വിവോ വൈ 50 സവിശേഷതകൾ
വിവോ വൈ 50 ന് ഒരു പ്ലാസ്റ്റിക് ഫ്രെയിമും ഏകദേശം 200 ഗ്രാം ഭാരവുമുണ്ട്. അഡ്രിനോ 610 ജിപിയുവിനൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 ചിപ്‌സെറ്റ് ഈ സ്മാർട്ഫോണിന്റെ സവിശേഷതയാണ്. 13-മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, ഒരു 8-മെഗാപിക്സൽ വൈഡ്-ആംഗിൾ ഷൂട്ടർ, 2-മെഗാപിക്സലിന്റെ പോർട്രൈറ്റ് ഷൂട്ടർ, 2-മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ അടങ്ങുന്നതാണ് ഫോണിന്റെ ക്വാഡ് ക്യാമറ സംവിധാനം.

ഡിസ്‌പ്ലേയിലെ ഹോൾ പഞ്ചിലാണ് സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനുള്ള പുതിയ ഫോൺ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് ഇന്റർനാൽ സ്റ്റോറേജ് കൂടുതൽ വികസിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് വിവോ Y50 സ്മാർട്ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോകൾക്കും 16 മെഗാപിക്സൽ ക്യാമറയുണ്ട്.

ഫ്രണ്ട് - റിയർ ക്യാമറ സെൻസറുകൾ 1080p @ 30fps വീഡിയോ റെക്കോർഡിംഗിന് പിന്തുണ വാഗ്ദാനം ചെയ്യുന്നു. 15W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററിയുള്ളതാണ് വിവോ വൈ 50 ഫോണുകൾ. ഇത് ആൻഡ്രോയിഡ് 10 ഒഎസിൽ പ്രവർത്തിപ്പിക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ 4 ജി വോൾട്ട്, വൈ-ഫൈ ഡ്യുവൽ-ബാൻഡ്, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഉൾപ്പെടുന്നു. സ്മാർട്ഫോണിൻറെ പിൻ പാനലിൽ ഫിംഗർപ്രിന്റ് റീഡറും കാണുവാൻ കഴിയും.


Click it and Unblock the Notifications