Home
Mobile

8200mAh ബാറ്ററിയാണ് ഉള്ളത്, വിലയോ തുച്ഛം! വിവോ Y500 5G ലോഞ്ച് ചെയ്തു

സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ബാറ്ററി ശേഷിയിൽ പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അ‌തിന്റെ ഫലമായി മികച്ച ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. 4000mAh, 5000mAh, 6000mAh എന്നിങ്ങനെ വിവിധ കടമ്പകൾ പിന്നിട്ട് ഈ വർഷം ബാറ്ററികളുടെ ശേഷിയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 7300mAh ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണുകളും അ‌തിന് മുകളിൽ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണുകളും ഇപ്പോൾ ഇന്ത്യയിലും ലഭ്യമായിട്ടുണ്ട്. ഇപ്പോൾ വിവോ തങ്ങളുടെ സ്മാർട്ട്ഫോണുകളുടെ ബാറ്ററി ശേഷി അ‌ടുത്ത ലെവലിലേക്ക് ഉയർത്തും വിധത്തിൽ ഒരു നീക്കം നടത്തിയിരിക്കുന്നു, 8200mAh ബാറ്ററി ശേഷിയുമായി പുറത്തിറക്കിയ വിവോ Y500 5ജി ആണ് ആ നീക്കം.

വിവോ തങ്ങളുടെ Y സീരീസിലേക്ക് പുതിയതായി Y500 5ജി എന്ന സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചു. ​ചൈനയിലാണ് ഈ മോഡൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇന്ത്യയിലും വിവോ Y സീരീസ് അ‌വതരിപ്പിക്കാറുണ്ട് എന്നതിനാൽ അ‌ധികം ​വൈകാതെ വിവോ Y500 5ജി (vivo Y500 5G) ഇന്ത്യയിലും അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

8200mAh ബാറ്ററിയാണ് ഉള്ളത്, വില തുച്ഛം! വിവോ Y500 5G ലോഞ്ച് ചെയ്തു

മികച്ച നിരവധി ഫീച്ചറുകൾ Y500ൽ ഉണ്ട്, എങ്കിലും ഏറെ ശ്രദ്ധേയം 360° വാൾ-പെനട്രേറ്റിംഗ് ആന്റിനയാണ്, ഇത് മുൻ മോഡലിനെ അപേക്ഷിച്ച് 255% വരെ സിഗ്നൽ ശക്തി വർദ്ധിപ്പിക്കുന്നു. AI പിന്തുണയോടെ എത്തുന്നതിനാൽ എലിവേറ്ററുകൾ, ബേസ്‌മെന്റുകൾ തുടങ്ങിയ ദുർബലമായ നെറ്റ്‌വർക്ക് അവസ്ഥകൾ തിരിച്ചറിഞ്ഞ് ഒപ്റ്റിമൽ നെറ്റ്‌വർക്ക് ചാനലിലേക്ക് മുൻകൂട്ടി മാറാൻ ഈ ഫോണിന് കഴിയും.

വിവോ Y500 ന്റെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഉള്ള ഫുൾ HD AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇതോടൊപ്പം മാലി-G615 MC2 ജിപിയുവും ഉണ്ട്.

8GB / 12GB LPDDR4X റാം, 128GB / 256GB / 512GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകൾ വിവോ Y500 വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 15ൽ ആണ് ഇതിന്റെ പ്രവർത്തനം. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Y500ൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പർച്ചർ), ഓറ ലൈറ്റ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

മികച്ച ഈടും Y500 വാഗ്ദാനം ചെയ്യുന്നുണ്ട്. വിവോയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും നൂതനമായ IP69+ വാട്ടർപ്രൂഫിംഗ് ആണ് ഇതിൽ ഉള്ളത്. 1.5 മീറ്റർ ആഴം, 24 മണിക്കൂർ ഇമ്മേഴ്‌ഷൻ ടെസ്റ്റ്, ട്രിപ്പിൾ IP69 വാട്ടർ റെസിസ്റ്റൻസ് എന്നിവ വിജയിച്ചാണ് ഇത് എത്തിയിരിക്കുന്നത്. മദർബോർഡ്-ലെവൽ വാട്ടർപ്രൂഫിംഗ്, ഇന്റേണൽ വാട്ടർപ്രൂഫിംഗ് എന്നിവയും ഇതിലുണ്ട്.

8200mAh ബാറ്ററിയാണ് ഉള്ളത്, വില തുച്ഛം! വിവോ Y500 5G ലോഞ്ച് ചെയ്തു

SGS ഗോൾഡ് ലേബൽ ഫൈവ്-സ്റ്റാർ ഡ്രോപ്പ് ആൻഡ് ഫാൾ റെസിസ്റ്റൻസ് സാക്ഷ്യപ്പെടുത്തിയ പുതിയ ഡയമണ്ട് റോക്ക് ആർക്കിടെക്ചർ ഈ വിവോ ഫോണിലുണ്ട്. മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫോണിന്റെ മൈക്രോ-ഡ്രോപ്പ് പ്രതിരോധം 47% കൂടുതലാണ്, അതിന്റെ കംപ്രഷൻ, ബെൻഡിംഗ് പ്രതിരോധം 100% കൂടുതലാണ്, അതിന്റെ ഉയരങ്ങളിൽ നിന്നുള്ള വീഴ്ചാ പ്രതിരോധം 70% കൂടുതലാണ്. കൂടാതെ മദർബോർഡ്-ലെവൽ ഷോക്ക് അബ്സോർപ്ഷൻ വീഴ്ചകളിൽ ആന്തരിക പ്രതിരോധം ഉറപ്പാക്കുന്നു.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB Type-C 2.0, NFC, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്. 90W ഫാസ്റ്റ് ചാർജിംഗുള്ള 8200mAh ബാറ്ററിയാണ് ഇതിലെ മുഖ്യ ആകർഷണം.

സെമി-സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ച്, -20°C-ൽ 16.7 മണിക്കൂർ തുടർച്ചയായ വീഡിയോ പ്ലേബാക്കും, 35°C-ൽ 13 മണിക്കൂർ തുടർച്ചയായ ലൈവ് സ്ട്രീമിംഗും, 40°C-ൽ 22 മണിക്കൂർ ഔട്ട്‌ഡോർ ബാറ്ററി ലൈഫും വിവോ Y500 5ജി വാഗ്ദാനം ചെയ്യുന്നു. 163.10×75.90×8.23mm വലിപ്പവും 213 ഗ്രാം ഭാരവും ഇതിലുണ്ട്.

8200mAh ബാറ്ററിയാണ് ഉള്ളത്, വില തുച്ഛം! വിവോ Y500 5G ലോഞ്ച് ചെയ്തു

വിവോ Y500 വില

വിവോ Y500 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 1399 യുവാനാണ് (ഏകദേശം 17,300 രൂപ) വില. 8GB+256GB വേരിയന്റിന് 1599 യുവാനും (ഏകദേശം 19,775 രൂപ), 12GB+ 256GB വേരിയന്റിന് 1799 യുവാനും (ഏകദേശം 22,250 രൂപ), 12GB+512GB വേരിയന്റിന് 1999 യുവാനും (ഏകദേശം 24,725 രൂപ) ആണ് വില. ഗ്ലേസിയർ ബ്ലൂ, ഡ്രാഗൺ ക്രിസ്റ്റൽ പർപ്പിൾ, കറുപ്പ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Vivo Y500 5G launched with 8200mAh battery. Its 8GB+128GB base variant is priced at 1399 Yuan (approximately Rs. 17,300). It features Vivo's most advanced IP69+ waterproofing to date. The phone is powered by a 2.5GHz octa-core MediaTek Dimensity 7300 4nm processor. The phone will be available in Glacier Blue, Dragon Crystal Purple, and Black color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X