Home
Mobile

Y സീരീസിൽ പുതിയ തുടക്കം ! 200MP ക്യാമറയുമായി വിവോ Y500 പ്രോ ലോഞ്ച് ചെയ്തു

വിവോയുടെ Y സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു. Y500 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് വിവോ Y500 പ്രോ (vivo Y500 Pro) എന്ന മോഡലാണ് ഇപ്പോൾ ​ചൈനയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലടക്കം വിവോ Y സീരീസ് ഫോണുകൾ അ‌വതരിപ്പിക്കപ്പെടാറുണ്ട് എന്നതിനാൽ അ‌ധികം ​വൈകാതെ പുതിയ Y500 പ്രോ ഇവിടെയും എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്സെറ്റ് കരുത്തിലാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. 200MP മെയിൻ ക്യാമറയുമായി എത്തുന്നു എന്നതാണ് ഈ ഫോണിന്റെ വരവിനെ ശ്രദ്ധേയമാക്കുന്ന മുഖ്യ ഘടകം.

നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള വിവോയുടെ Y400 പ്രോ മോഡലിൽ 50MP + 2MP റിയർ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വമ്പൻ ക്യാമറ സജ്ജീകരണമാണ് പുതിയ Y500 പ്രോ മോഡലിൽ വിവോ അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌തേസമയം ഫ്രണ്ടിൽ 32MP ക്യാമറ തന്നെ തുടരുന്നു.

200MP ക്യാമറയുമായി വിവോ Y500 പ്രോ ലോഞ്ച് ചെയ്തു

6.67 ഇഞ്ച് 1.5K 120Hz AMOLED ഡിസ്‌പ്ലേ, IP68+IP69 പൊടി, ജല പ്രതിരോധ റേറ്റിങ് അ‌ടക്കമുള്ള ഫീച്ചറുകൾ Y500 പ്രോയിലുണ്ട്. കൂടാതെ 90W ഫ്ലാഷ് ചാർജിംഗിനുള്ള പിന്തുണയുള്ള വലിയ, 7000mAh ബ്ലൂ ഓഷ്യൻ ബാറ്ററിയാണ് ഈ ഫോണിന്റെ പ്രധാന ഹൈലൈറ്റ്. ഇതിലെ ഫീച്ചറുകളുടെ വിശദ ലിസ്റ്റ് പരിചയപ്പെടാം.

വിവോ Y500 പ്രോ ഫീച്ചറുകൾ

6.67-ഇഞ്ച് (1260×2800 പിക്സലുകൾ) HDR10+ 1.5K AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്. ഇത് 1600 nits വരെ പീക്ക് ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, 3840Hz PWM ഡിമ്മിംഗ് എന്നീ ഫീച്ചറുകൾ സഹിതം എത്തുന്നു. 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

200MP ക്യാമറയുമായി വിവോ Y500 പ്രോ ലോഞ്ച് ചെയ്തു

മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB / 512GB (UFS2.2) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ Y500 പ്രോ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ OriginOS 6-ൽ ആണ് ഈ ഫോൺ എത്തുന്നത്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് Y500 പ്രോയിലുള്ളത്. അ‌തിൽ സാംസങ് HP5 സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4,GPS, USB ടൈപ്പ്-C, NFC, 90W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

200MP ക്യാമറയുമായി വിവോ Y500 പ്രോ ലോഞ്ച് ചെയ്തു

വില

വിവോ Y500 പ്രോയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 1799 യുവാൻ (ഏകദേശം 22,420 രൂപ) ആണ് വില. 8GB+256GB വേരിയന്റിന് 1999 യുവാൻ (ഏകദേശം 24,910 രൂപ), 12GB+256GB വേരിയന്റിന് 2299 യുവാൻ (ഏകദേശം 28,650 രൂപ), 12GB+512GB വേരിയന്റിന് 2599 യുവാൻ (ഏകദേശം 32,390 രൂപ) എന്നിങ്ങനെയാണ് വില. ഓസ്പിഷ്യസ് ഗോൾഡ്, ഇളം പച്ച, സോഫ്റ്റ് പിങ്ക്, ടൈറ്റാനിയം ബ്ലാക്ക് കളറുകളിൽ ഇത് എത്തുന്നു.

More from GizBot

Best Mobiles in India

English summary
Vivo Y500 Pro launched with 200MP camera. The main highlight of this phone is a large, 7000mAh Blue Ocean battery with support for 90W flash charging. The Y500 Pro is powered by an octa-core MediaTek Dimensity 7400 4nm processor. Its 8GB+128GB base variant is priced at 1799 yuan (approximately Rs. 22,420).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X