ക്വാഡ് ക്യാമറ സെറ്റപ്പുമായി വിവോ വൈ 51 2020 അവതരിപ്പിച്ചു: വില, സവിശേഷതകൾ
48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമയാണ് വിവോ വൈ 51 (2020) പുറത്തിറക്കിയത്. വിവോയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോണിൽ അമോലെഡ് ഡിസ്‌പ്ലേയാണ് വരുന്നത്. 4 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി വരുന്ന ഈ ഹാൻഡ്സെറ്റ് ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 10 ലാണ് പ്രവർത്തിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസറാണ് ഈ ഡിവൈസിന് പ്രവർത്തനക്ഷമത നൽകുന്നത്. പാം ക്യാപ്‌ചർ, വോയ്‌സ് കൺട്രോൾ, സ്ലോ മോഷൻ റെക്കോർഡിംഗ്, സൂപ്പർ മാക്രോ, സൂപ്പർ നൈറ്റ് മോഡ്, എഐ ഫെയ്‌സ് ബ്യൂട്ടി തുടങ്ങിയ സവിശേഷതകളുള്ളതാണ് ഈ സ്മാർട്ട്ഫോണിന്റെ ക്യാമറ. 18W ഫാസ്റ്റ് ചാർജിങ് സവിശേഷതയും ഇതിൽ നൽകിയിരിക്കുന്നു.

വിവോ വൈ 51 (2020): വില
വിവോ വൈ 51 (2020) 4 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡലിന് പാകിസ്ഥാനിൽ പികെആർ 36,999 (ഏകദേശം 16,300 രൂപ) വില വരുന്നു. ഉപയോക്താക്കൾക്ക് സെപ്റ്റംബർ 18 വരെ ഈ സ്മാർട്ട്ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. സെപ്റ്റംബർ 19 ന് രാജ്യത്ത് ആദ്യമായി വിൽപ്പനയ്‌ക്കെത്തുന്ന ഈ ഹാൻഡ്‌സെറ്റ് മിസ്റ്റിക് ബ്ലാക്ക്, ജാസ്സി ബ്ലൂ, ഡ്രീം വൈറ്റ് തുടങ്ങിയ നിറങ്ങളിൽ ലഭ്യമാകും. ഈ സ്മാർട്ഫോൺ പാകിസ്ഥാന് പുറത്ത് റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ഇപ്പോൾ ഒരു വ്യക്തതയുമില്ല.

വിവോ വൈ 51 (2020): സവിശേഷതകൾ
1,080x2,340 പിക്‌സൽ റെസല്യൂഷനോടുകൂടിയ ഒരു ഫുൾ എച്ച്ഡി + 6.38 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ വൈ 51 (2020) വരുന്നത്. മുൻ ക്യാമറയുള്ള വാട്ടർ ഡ്രോപ്പ് ശൈലിയിൽ വരുന്ന ഒരു നോച്ചും ഇതിൽ ഉണ്ട്. വിവോ സ്മാർട്ട്‌ഫോൺ അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായി വരുന്നു, ഒപ്പം ഓൺ ഡിസ്‌പ്ലേ മോഡും അവതരിപ്പിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസർ, 4 ജിബി റാം, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിവ ഉൾപ്പെടുന്നതാണ് ഈ സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ. 256 ജിബി വരെ സ്റ്റോറേജ് വിപുലീകരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടാണ് ഈ ഡിവൈസിലുള്ളത്.

വിവോ വൈ 51ൽ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.8 ലെൻസും വരുന്നു. അൾട്രാ വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ ഇമേജ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ എന്നിവയാണ് മറ്റ് ക്യാമറ ഫീച്ചറുകൾ. പാം ക്യാപ്‌ചർ, വോയ്‌സ് കൺട്രോൾ, സ്ലോ മോഷൻ റെക്കോർഡിംഗ്, സൂപ്പർ മാക്രോ, സൂപ്പർ നൈറ്റ് മോഡ്, എഐ ഫെയ്‌സ് ബ്യൂട്ടി തുടങ്ങിയ സവിശേഷതകളോടെയാണ് ക്യാമറ വരുന്നത്. ഫോണിന്റ മുൻവശത്ത് 16 മെഗാപിക്സൽ സ്‌നാപ്പർ ഉണ്ട്.

18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,500mAh ബാറ്ററിയാണ് വിവോ Y51 (2020) വരുന്നത്. കണക്റ്റിവിറ്റിക്കായി നിങ്ങൾക്ക് ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0 എന്നിവയും ലഭിക്കും. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയാണ് ഫോൺ ചാർജ് ചെയ്യുന്നത്. 3.5 എംഎം ഓഡിയോ ജാക്ക് സവിശേഷത വരുന്ന വിവോ വൈ 51 ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസിൽ 10ൽ പ്രവർത്തിക്കുന്നു.


Click it and Unblock the Notifications