Home
Mobile

5000 എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ-ക്യാമറ സെറ്റപ്പുമായി വിവോ വൈ 51 (2020) അവതരിപ്പിച്ചു: വില, സവിശേഷതകൾ

കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ വിവോ വൈ 51 (2020) (Vivo Y51 2020) ഇന്തോനേഷ്യയിൽ അവതരിപ്പിച്ചു. ഈ വർഷം സെപ്റ്റംബറിൽ പാകിസ്ഥാനിൽ അവതരിപ്പിച്ച മുൻ വിവോ വൈ 51 (2020) വേരിയന്റിനേക്കാൾ വളരെ വ്യത്യസ്തമാണ് ഈ പുതിയ മോഡൽ. പുതിയ വിവോ വൈ 51 (2020) വേരിയന്റ് വ്യത്യസ്ത രൂപകൽപ്പനയും സവിശേഷതകളുമായാണ് എത്തിച്ചേർന്നിരിക്കുന്നത്. ഒരേ മോണിക്കറിനു കീഴിൽ രണ്ട് വ്യത്യസ്ത ഹാൻഡ്‌സെറ്റുകൾ അവതരിപ്പിക്കാൻ വിവോ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന കാര്യം ഇതുവരെ വ്യക്തമല്ല. എന്തുതന്നെയായാലും, പുതിയ വിവോ വൈ 51 (2020) മോഡലിന് 5,000 എംഎഎച്ച് ബാറ്ററിയും സെപ്റ്റംബറിൽ അവതരിപ്പിച്ച വേരിയന്റിന് 4,500 എംഎഎച്ച് ബാറ്ററിയുമാണ് വരുന്നത്.

വിവോ വൈ 51 (2020) വില

വിവോ വൈ 51 (2020) വില

പുതിയ വിവോ വൈ 51 (2020) 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് ഇന്തോനേഷ്യയിൽ ഐഡിആർ 3,599,000 (ഏകദേശം 18,800 രൂപ) ആണ് വില വരുന്നത്. ടൈറ്റാനിയം സഫയർ, ക്രിസ്റ്റൽ സിംഫണി കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ വരുന്നു. ഷോപ്പി.കോ.ഇഡിയിൽ പ്രീ-ഓർഡറുകൾക്കായി റാ ഹാൻഡ്‌സെറ്റ് നിലവിൽ ലഭ്യമാണ്. വീഡിയോയിൽ നിന്നുള്ള 30 ശതമാനം ഡിസ്കൗണ്ട് വൗച്ചർ, ബണ്ടിൽ ചെയ്ത വിവോ സ്മാർട്ട് വാച്ച് എന്നിവയും ഇതോടപ്പം നിങ്ങൾക്ക് ലഭിക്കുന്നു.

വിവോ വൈ 51 (2020) സവിശേഷതകൾ

വിവോ വൈ 51 (2020) സവിശേഷതകൾ

ആൻഡ്രോയിഡ് 11 അധിഷ്‌ഠിത ഫൺടച്ച് ഒ.എസ് 11ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം വിവോ വൈ 51 (2020) 6.58 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,408 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. സെപ്റ്റംബറിൽ അവതരിപ്പിച്ച വിവോ വൈ 51 (2020) മോഡലിനേക്കാൾ അല്പം വലുതാണ് ഇത്. പാക്കിസ്ഥാൻ വേരിയന്റിൽ കണ്ടെത്തിയ 4 ജിബി റാമിന് പകരം അതേ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസറാണ് പുതിയ വേരിയന്റിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ കൂടുതൽ എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനുമായി 128 ജിബി ഇന്റർനാൽ സ്റ്റോറേജ് ഈ സ്മാർട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

വിവോ വൈ 51 (2020) ക്യാമറ സവിശേഷതകൾ

വിവോ വൈ 51 (2020) ക്യാമറ സവിശേഷതകൾ

ട്രിപ്പിൾ ക്യാമറ സെറ്റപ്പ് വരുന്ന പുതിയ വിവോ വൈ 51 (2020) വേരിയന്റിന് പിന്നിൽ വ്യത്യസ്ത ക്യാമറ മൊഡ്യൂൾ ഡിസൈൻ ഉണ്ട്. എഫ് / 1.79 ലെൻസ് വരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ അധിക ഷൂട്ടറും ഇതിലുണ്ട്. സ്ലോ മോഷൻ റെക്കോർഡിംഗ്, സൂപ്പർ നൈറ്റ് മോഡ്, നൈറ്റ് ഫിൽട്ടർ തുടങ്ങിയ സവിശേഷതകളുമായി ക്യാമറ ആപ്പ് വരുന്നു. മുൻവശത്ത്, എഫ് / 2.0 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി സ്നാപ്പർ ഫോണിലുണ്ട്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസർ

18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള പുതിയ വിവോ വൈ 51 (2020) സ്മാർട്ട്‌ഫോണിൽ 5,000mAh ബാറ്ററിയുണ്ട്. മുമ്പത്തെ വിവോ വൈ 51 (2020) ഹാൻഡ്‌സെറ്റിന് 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി, ജിപിഎസ്, യുഎസ്ബി ഒടിജി എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറുള്ള ഇതിന് 8.38 മില്ലിമീറ്റർ കട്ടിയുള്ളതാണ്. വിവോ വൈ 51 (2020) ന്റെ ഭാരം 188 ഗ്രാം ആണെന്ന് പട്ടികപ്പെടുത്തിയിട്ടുണ്ട്.

Best Mobiles in India

English summary
This model is strikingly different from the previous variant of the Vivo Y51 (2020) launched in September this year in Pakistan. With a different design and different specifications, the new Vivo Y51 (2020) variant has arrived.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X