വിവോ വൈ 51 (2020) ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

വിവോ വൈ 51 (2020) (Vivo Y51 (2020)) ഉടൻ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ടെക് റിപ്പോർട്ടുകൾ വെളിപ്പെടുത്തി. ഈ വർഷം സെപ്റ്റംബറിലാണ് ഈ സ്മാർട്ട്ഫോൺ ആദ്യമായി പാകിസ്ഥാനിൽ അവതരിപ്പിച്ചത്. ഇപ്പോൾ ഇത് ഇന്ത്യൻ വിപണിയിലും വിൽപ്പനയ്‌ക്കെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സ്ഥിതികരിക്കുന്നത്. ഇന്ത്യയിലെ വിവോ വൈ 51 (2020) ന്റെ വിലയും ഓൺ‌ലൈനിൽ ചോർന്നിരിക്കുകയാണ്. ഈ വർഷം ജനുവരിയിൽ രാജ്യത്ത് അവതരിപ്പിച്ച വിവോ എസ് 1 പ്രോയ്ക്ക് പകരമായി വിവോ വൈ 51 (2020) അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിവോ വൈ 51 (2020) ന്റെ പ്രധാന സവിശേഷതകളിൽ 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, അമോലെഡ് ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 665 SoC പ്രോസസർ എന്നിവ ഉൾപ്പെടുന്നു.

വിവോ വൈ 51 (2020): പ്രതീക്ഷിക്കുന്ന വില, ലോഞ്ച് തീയതി

വിവോ വൈ 51 (2020): പ്രതീക്ഷിക്കുന്ന വില, ലോഞ്ച് തീയതി

വിവോ വൈ 51 (2020) ഉടൻ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് മൈസ്മാർട്ട്പ്രൈസ്മുൻപ് റിപ്പോർട്ട് ചെയ്യ്തിരുന്നു. എന്നാൽ, ഈ ഹാൻഡ്‌സെറ്റിൻറെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിവോ ഈ പുതിയ സ്മാർട്ഫോൺ ഇന്ത്യയിൽ എത്തുവാനുള്ള സാധ്യതയെക്കുറിച്ച് ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. വിവോ വൈ 51 (2020) വില 20,000 രൂപയ്ക്ക് താഴെയായിരിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഇത് ഇന്ത്യയിൽ അവതരിപ്പിച്ച വിവോ എസ് 1 പ്രോയുടെ വിലയായ 19,990 രൂപയ്ക്ക് സമാനമായിരിക്കും.

വിവോ വൈ 51 (2020) സവിശേഷതകൾ

വിവോ വൈ 51 (2020) സവിശേഷതകൾ

സെപ്റ്റംബറിൽ പാകിസ്ഥാനിൽ ഈ പുതിയ വിവോ ഫോൺ അവതരിപ്പിച്ചാൽ വിവോ വൈ 51 (2020) ന്റെ സവിശേഷതകൾ ഇപ്പോൾ ലഭ്യമാണ്. 6.38 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ, വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചിൽ ഫ്രണ്ട് ക്യാമറ എന്നിവ വരുന്നു. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഓപ്പറേറ്റിംഗ് സിസ്‌റ്റം 10 ലാണ് ഇത് പ്രവർത്തിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസർ, 4 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഈ സ്മാർട്ട്‌ഫോണിൽ ലഭ്യമാണ്. 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടാണ് ഈ സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്.

വിവോ വൈ 51 (2020) ക്യാമറ സവിശേഷതകൾ
 

വിവോ വൈ 51 (2020) ക്യാമറ സവിശേഷതകൾ

വിവോ വൈ 51 (2020) ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പും 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.8 ലെൻസും വരുന്നു. അൾട്രാ വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ ഇമേജ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ എന്നിവയാണ് മറ്റ് ക്യാമറകൾ. മുൻവശത്ത് 16 മെഗാപിക്സൽ സ്‌നാപ്പറും നൽകിയിരിക്കുന്നു.

നോക്കിയ സി3 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും ഓഫറുകളുംനോക്കിയ സി3 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും ഓഫറുകളും

 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസർ

വിവോ സ്മാർട്ട്‌ഫോൺ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായി വരുന്നു ഒപ്പം എല്ലായ്‌പ്പോഴും ഓൺ ഡിസ്‌പ്ലേ മോഡ് അവതരിപ്പിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുള്ള 4,500mAh ബാറ്ററിയാണ് വിവോ വൈ 51 (2020) ൽ വരുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയാണ് ഈ സ്മാർട്ട്ഫോൺ ചാർജ് ചെയ്യുന്നത്, 3.5 എംഎം ഓഡിയോ ജാക്ക് സവിശേഷതയുണ്ട് ഈ ഹാൻഡ്‌സെറ്റിന്.

ഡൈമെൻസിറ്റി 720 SoC പ്രോസസറുമായി ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾഡൈമെൻസിറ്റി 720 SoC പ്രോസസറുമായി ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

Best Mobiles in India

English summary
Vivo Y51 (2020) is confirmed to be released soon in India. In September this year the phone was first launched in Pakistan, and now it is reportedly looking to go on sale in the Indian market as well. The anticipated pricing of the Vivo Y51 (2020) has also been leaked online in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X