ഇത് പ്രോയാണ്! ഡൈമെൻസിറ്റി 7360 ടർബോ പ്രോസസർ, 7200mAh ബാറ്ററി സഹിതം വിവോ Y51 പ്രോ 5G ഇന്ത്യയിലെത്തി
വിവോ Y സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ മോഡൽ കൂടി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷത്തെ Y51 പ്രോയുടെ പിൻഗാമിയായി വിവോ വൈ51 പ്രോ 5G (vivo Y51 Pro 5G) എന്ന മോഡലാണ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 25000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ഒരു 5ജി സ്മാർട്ട്ഫോൺ എന്ന നിലയിലാണ് ഈ Y51 പ്രോ വിവോ അവതരിപ്പിച്ചിരിക്കുന്നത്. ഡൈമെൻസിറ്റി 7360 ടർബോ പ്രോസസറാണ് ഈ പ്രോ മോഡലിന് കരുത്ത് പകരുന്നത്. 7200mAh ബാറ്ററി ശേഷി അടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.
ഫ്ലിക്കർ-ഫ്രീ TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനോടുകൂടിയ 1250 നിറ്റുകളുള്ള 6.75 ഇഞ്ച് 120Hz LCD സ്‌ക്രീൻ ഈ വിവോ 5ജി ഫോണിൽ നൽകിയിരിക്കുന്നു. ഈടിന്റെ കാര്യത്തിലും ഇത് നിരാശപ്പെടുത്തുന്നില്ല. പൊടി, ജല പ്രതിരോധത്തിനായി IP68 + IP69 റേറ്റിങ്ങും വീഴ്ചകളെയും മറ്റും പ്രതിരോധിക്കാൻ SGS 5-സ്റ്റാർ പ്രീമിയം പെർഫോമൻസ് മാർക്കും ഉണ്ട്. 1.7 മീറ്റർ വരെ മൾട്ടി-ആംഗിൾ ഡ്രോപ്പ് ടെസ്റ്റിംഗ് സഹിതം മിലിട്ടറി-ഗ്രേഡ് ഈട് ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.75-ഇഞ്ച് (1570 × 720 പിക്സലുകൾ) HD+ സ്ക്രീൻ, 1250 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ 4nm പ്രോസസർ ആണ് ഈ വിവോ Y51 പ്രോ 5ജിയുടെ കരുത്ത്.
8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും വിവോ Y51 പ്രോയിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 -ൽ ആണ് പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിൽ ഉണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Y51 പ്രോ 5ജിയിൽ ഉള്ളത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.05 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷൻ (MIL-STD-810H), പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, BeiDou, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C 2.0 എന്നീ ഫീച്ചറുകളും ഇതിലടങ്ങുന്നു.
44W ഫാസ്റ്റ് ചാർജിംഗുള്ള 7200mAh ബാറ്ററിയാണ് വിവോ Y51 പ്രോയിൽ നൽകിയിരിക്കുന്നത്. ഫെസ്റ്റീവ് റെഡ്, നോബിൾ ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വിപണിയിൽ എത്തുന്നത്. 166.64 × 78.43 × 8.39mm (ഫെസ്റ്റീവ് റെഡ്) / 8.49mm (നോബിൾ ഗോൾഡ്) വലിപ്പവും 219 ഗ്രാം ഭാരവും ഇതിനുണ്ട്.

വിലയും ലഭ്യതയും
വിവോ Y51 പ്രോ 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 27,999 രൂപയുമാണ് വില. ഇതിനകം തന്നെ ഇതിന്റെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ലോഞ്ച് ഓഫറിന്റെ ഭാഗമായി മാർച്ച് 16 വരെ 2500 രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാണ്. കൂടാതെ 10 മാസം വരെ സീറോ ഡൗൺ പേയ്‌മെന്റ് ഓപ്ഷനുമുണ്ട്.
ജിയോ ഉപയോക്താക്കൾക്ക്, 1199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ആറ് മാസത്തേക്ക് 10 OTT ആപ്പുകളിലേക്ക് സൗജന്യ പ്രീമിയം ആക്‌സസ് എന്നിവയും ലഭ്യമാകും. സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ, എക്സ്റ്റൻഡഡ് വാറന്റി പ്ലാനുകളിൽ മാർച്ച് 14 വരെ 70% വരെയും മാർച്ച് 15 മുതൽ മാർച്ച് 31 വരെ 40% വരെയും ഡിസ്കൗണ്ടും കിട്ടും. വിവോ വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, പാർട്നർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇത് ഇപ്പോൾ വാങ്ങാനാകും.


Click it and Unblock the Notifications











