Home
Mobile

സാംസങ് ചിപ്‌സെറ്റുമായി വിവോ വൈ 51എസ് അവതരിപ്പിച്ചു; വില, സവിശേഷതകൾ

ചൈനയിൽ 5 ജി ലഭ്യമായിട്ടുള്ള വൈ സീരീസ് സ്മാർട്ട്‌ഫോൺ വിവോ പ്രഖ്യാപിച്ചു. വിവോ വൈ 51എസ് സാംസങ്ങിന്റെ എക്‌സിനോസ് പ്രോസസർ ഉപയോഗിച്ച് 5 ജി പിന്തുണ മധ്യനിരയിൽ നൽകുന്നു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, പഞ്ച്-ഹോൾ കട്ട്‌ഔട്ടിനുള്ളിൽ 8 മെഗാപിക്സൽ ക്യാമറ, 18W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ എന്നിവ സ്മാർട്ട്‌ഫോണിന്റെ ഏതാനും ചില സവിശേഷതകളാണ്. പിന്നിൽ, വിവോ വൈ 51എസിന് 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും 4 കെ വീഡിയോ റെക്കോർഡിംഗിനുള്ള പിന്തുണയും ലഭിക്കുന്നു. വിവോ വൈ 51എസിനെ കുറിച്ച് ഇവിടെ വിശദമായി പരിശോധിക്കാം.

വിവോ വൈ 51എസ്: വില, നിറങ്ങൾ

വിവോ വൈ 51എസ്: വില, നിറങ്ങൾ

ചൈനയിൽ, വിവോ വൈ 51 ന്റെ വില 1798 യുവാൻ (ഇന്ത്യൻ കറൻസിയിൽ ഏകദേശം 19,100 രൂപ) വരുന്നു. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു വേരിയന്റിൽ മാത്രമേ ഇത് ലഭ്യമാകുകയുള്ളു. ജൂലൈ 29 മുതൽ ചൈനയിൽ ബ്ലാക്ക്, ബ്ലൂ, വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാകുമെന്ന് വിവോ കുറിക്കുന്നു. മറ്റ് വിപണികളിലുള്ള ഈ ഫോണിന്റെ ലഭ്യതയെക്കുറിച്ച് കമ്പനി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

വിവോ വൈ 51എസ്: സവിശേഷതകൾ

വിവോ വൈ 51എസ്: സവിശേഷതകൾ

2340 × 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് വിവോ വൈ 51 എസിൽ വരുന്നത്‌. സ്‌ക്രീനിന് 90.72 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം ലഭിക്കുന്നു. ഇത് സാംസങിൽ നിന്നുള്ള ഒരു പ്രോസസറാണ് വരുന്നത് - ഒക്ടാ കോർ എക്സിനോസ് 880 പ്രോസസ്സറും ARM മാലി-ജി 76 എംപി 5 ജിപിയുവുമാണ് അവ. 6 ജിബി റാമിന്റെ പിന്തുണയുള്ള ഹാൻഡ്‌സെറ്റിന് 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇതിൽ മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി മെമ്മറി വരെ വികസിപ്പിക്കാവുന്നതാണ്.

 വിവോ വൈ 51എസ് സ്മാർട്ഫോൺ

ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തിൽ, ഈ വിവോ ഫോൺ ആൻഡ്രോയിഡ് 10, ഫൺ‌ടച്ച് ഒ.എസ് 10.5 നൊപ്പം വാഗ്ദാനം ചെയ്യുന്നു. ഒപ്റ്റിക്‌സിനായി, വിവോ വൈ 51എസിന് പിന്നിൽ ഒരു ക്വാഡ് ക്യാമറ സിസ്റ്റമാണ് സ്ഥാപിച്ചിരിക്കുന്നത്. എഫ് / 1.79 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. സെൽഫികൾക്കായി, മുൻ ക്യാമറ 8 മെഗാപിക്സലിനൊപ്പം എഫ് / 2.05 അപ്പർച്ചർ വരുന്നു.

ഒക്ടാ കോർ എക്സിനോസ് 880 പ്രോസസ്സർ

18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിന്റെ മറ്റൊരു സവിശേഷത. 5 ജി എസ്‌എ / എൻ‌എസ്‌എ, ജി‌പി‌എസ് / ഗ്ലോനാസ്, ഡ്യുവൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11 എ എകസ്, ബ്ലൂടൂത്ത് 5.1, മൈക്രോ യുഎസ്ബി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ പോർട്ട്, ഡ്യുവൽ സ്പീക്കറുകൾ, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് മറ്റ് സവിശേഷതകൾ.

Best Mobiles in India

English summary
Vivo has announced a 5 G smartphone for the Y series in China. The Vivo Y51s uses Samsung's Exynos processor to offer 5 G connectivity at a mid-range price. In its home market, the smartphone offers 6.53-inch Full HD+ display, a 16mp camera housed within a punch-hole cutout system, and 18W fast charging.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X