ഡ്യൂവൽ ക്യാമറ സെറ്റപ്പുമായി വിവോ വിവോ വൈ 52 എസ് 5 ജി സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു: വില, സവിശേഷതകൾ
കമ്പനിയുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് 5 ജി ഫോണായി വിവോ വൈ 52 എസ് (Vivo Y52s) അവതരിപ്പിച്ചു. ഡ്യുവൽ റിയർ ക്യാമറകളും വാട്ടർ ഡ്രോപ്പ് സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചും സവിശേഷതകളുള്ളതാണ് ഈ പുതിയ മോഡൽ. വിവോ വൈ 52 എസിൽ 8 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറാണ് കരുത്ത് നൽകുന്നത്. 90Hz ഡിസ്പ്ലേ റിഫ്രഷ് റേറ്റ്, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 18W ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് വിവോ വൈ 52ൽ വരുന്ന മറ്റ് പ്രധാന സവിശേഷതകൾ. പുതിയ വിവോ സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ അവതരിപ്പിച്ചു.

വിവോ വൈ 52 എസ്: വില
വിവോ വൈ 52 ന്റെ 6 ജിബി റാം വേരിയന്റിന് ചൈനയിൽ സിഎൻവൈ 1,598 (ഏകദേശം 18,100 രൂപ) ആണ് വില വരുന്നത്. ഈ സ്മാർട്ട്ഫോണിന്റെ 8 ജിബി റാം ഓപ്ഷൻ സിഎൻവൈ 1,798 (ഏകദേശം 20,300 രൂപ) വിലയാണ് വരുന്നത്. പ്ലാഫുൾഡ്രോയിഡ് ആദ്യം റിപ്പോർട്ട് ചെയ്തതുപോലെ, ചൈനയുടെ ജെഡി ഡോട്ട് കോം വഴി പ്രീ-ഓർഡറുകൾക്കായി ഈ സ്മാർട്ട്ഫോൺ ഇതിനകം ലഭ്യമാണ്. വിവോ വൈ 52 എസ് മോനെറ്റ്, കോറൽ സീ, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകളിൽ വരുന്നു. വിവോ വൈ 52 എസ് ഡിസംബർ 12 മുതൽ ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. വിവോ വൈ 52 ന്റെ ഗ്ലോബൽ ലോഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും വ്യക്തമാക്കിയിട്ടില്ല.

വിവോ വൈ 52 എസ്: സവിശേഷതകൾ
ഡ്യുവൽ നാനോ സിം വരുന്ന വിവോ വൈ 52 എസ് ആൻഡ്രോയിഡിൽ ഫൺടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.58 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,408 പിക്‌സൽ) ഡിസ്‌പ്ലേ 20.1: 9 ആസ്പെക്റ്റ് റേഷിയോയിൽ വരുന്നു. 8 ജിബി വരെ റാമുമായി ജോടിയാക്കിയ ഈ ഹാൻഡ്‌സെറ്റിന് ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 720 പ്രോസസറാണ് കരുത്ത് നൽകുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും വരുന്ന ഡയൽ പിൻ ക്യാമറ സെറ്റപ്പുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഈ സ്മാർട്ട്‌ഫോണിലുണ്ട്.

വിവോ 128 ജിബി ഓൺബോർഡ് സ്റ്റോറേജ് സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ വിവോ വൈ 52 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുമായാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. 18W ഡ്യുവൽ എഞ്ചിൻ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ 52 എസിൽ വരുന്നത്. 185.5 ഗ്രാം ഭാരമാണ് വിവോ വൈ 52 എസിന്.


Click it and Unblock the Notifications







