5,000 എംഎഎച്ച് ബാറ്ററിയുള്ള വിവോ വൈ 52 (ടി 1 എഡിഷൻ) അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

വിവോ വൈ 52 എസ് (ടി 1 എഡിഷൻ) ഇന്ന് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിൽ വിപണിയിലെത്തിയ വിവോ വൈ 52 എസിൻറെ ഒരു മോഡലാണ് ഈ സ്മാർട്ട്ഫോൺ. ഈ രണ്ട് ഹാൻഡ്‌സെറ്റുകളുടെ സവിശേഷതകൾ ഒന്നുതന്നെയാണെങ്കിലും വ്യത്യസ്ത പ്രോസസ്സറുകളാണ് ഹാൻഡ്സെറ്റുകൾക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. വിവോ വൈ 52 എസ് (ടി 1 എഡിഷൻ) ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 SoC പ്രോസസറുമായാണ് വരുന്നത്. അതേസമയം മുമ്പ് അവതരിപ്പിച്ച വിവോ വൈ 52 എസ് ഒരു മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. ഈ രണ്ട് സ്മാർട്ട്ഫോണുകളും 18W ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയുമായി വരുന്നു.

വിവോ വൈ 52 എസ് (ടി 1 എഡിഷൻ): വിലയും, വിൽപ്പനയും
 

വിവോ വൈ 52 എസ് (ടി 1 എഡിഷൻ): വിലയും, വിൽപ്പനയും

8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് പുതിയ വിവോ വൈ 52 (ടി 1 എഡിഷൻ) ചൈനയിൽ സിഎൻ‌വൈ 2,099 (ഏകദേശം 23,900 രൂപ) വില വരുന്നു. കോറൽ സീ, മോനെറ്റ്, ടൈറ്റാനിയം ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നത്. വിവോ ചൈനയുടെ ഓൺലൈൻ സ്റ്റോറിലും ജെഡി.കോമിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

റെഡ്‌മി നോട്ട് 10 എസ് സ്മാർട്ഫോൺ മെയ് 13 ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾറെഡ്‌മി നോട്ട് 10 എസ് സ്മാർട്ഫോൺ മെയ് 13 ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

വിവോ വൈ 52 എസ് (ടി 1 എഡിഷൻ): സവിശേഷതകൾ

വിവോ വൈ 52 എസ് (ടി 1 എഡിഷൻ): സവിശേഷതകൾ

ആൻഡ്രോയിഡ് 11 അധിഷ്ഠിത ഒറിജിൻ ഓപ്പറേറ്റിംഗ് സിസ്റ്റം1.0ൽ പ്രവർത്തിക്കുന്ന ഡ്യുവൽ നാനോ സിമുള്ള വിവോ വൈ 52 (ടി 1 എഡിഷൻ) 90 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.58 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,408 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. 8 ജിബി റാമുമായി ജോടിയാക്കിയ ഈ സ്മാർട്ട്ഫോണിന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 SoC പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. വിവോ 256 ജിബി ഓൺ‌ബോർഡ് സ്റ്റോറേജും നൽകിയിട്ടുണ്ട്.

വിവോ വൈ 52 എസ് (ടി 1 എഡിഷൻ): ക്യാമറ സവിശേഷതകൾ
 

വിവോ വൈ 52 എസ് (ടി 1 എഡിഷൻ): ക്യാമറ സവിശേഷതകൾ

വിവോ വൈ 52 എസ് (ടി 1 എഡിഷൻ) സ്മാർട്ഫോണിൽ ഡ്യൂവൽ റിയർ ക്യാമറ സംവിധാനമുണ്ട്. അതിൽ എഫ് / 1.79 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറും, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമുണ്ട്. മുൻവശത്ത് എഫ് / 1.8 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമാണ് ഈ സ്മാർട്ട്‌ഫോണിനുള്ളത്. 18W ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ 52 ൽ വരുന്നത്. വിവോ വൈ 52 എസ് (ടി 1 എഡിഷൻ) കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5 ജി, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് സവിശേഷതയും ഈ ഫോണിലുണ്ട്.

 മോട്ടറോള റേസർ 2019 സ്മാർട്ഫോൺ ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്ക്ക് മോട്ടറോള റേസർ 2019 സ്മാർട്ഫോൺ ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്ക്ക്

Most Read Articles
Best Mobiles in India

English summary
The Vivo Y52s (T1 Version) was released in China on Monday, May 3. The phone is a descendant of the Vivo Y52s, which was released in China last December. The two phones have different processors, despite the fact that most of their features are the same.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X