വിവോ Y55s,13എംബി ക്യാമറ ഇന്ത്യയില്‍ വില്പന ആരംഭിക്കുന്നു!
വിവോയുടെ ഏറ്റവും പുതിയ സെല്‍ഫി ഫോണ്‍ ഇന്ത്യയില്‍ വില്പന ആരംഭിക്കുന്നു.
ചൈനീസ് ഹാന്‍സെറ്റ് നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. ഈ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണിന്റെ വില 12,490 രൂപയാണ്.

വിവോ എന്നത് ഏറ്റവും മികച്ച സെല്‍ഫി ഫോണ്‍ ആണെന്നു എടുത്തു പറയേണ്ട ആവശ്യം ഇല്ലല്ലോ? ക്രൗണ്‍ റെഡ്, സ്‌പേസ് ഗ്രേ എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുക. ഫെബ്രുവരി 26 ഞായറാഴ്ച മുതല്‍ ഈ ഫോണ്‍ വില്‍പന ആരംഭിക്കും.

ഡിസ്‌പ്ലേ
5.2ഇഞ്ച് ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍ റിസൊല്യൂഷന്‍. 282 പിക്‌സല്‍ ഡെന്‍സിറ്റി.

പ്ലാറ്റ്‌ഫോം
ആന്‍ഡ്രെയിഡ് ഒഎസ്, v6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ക്വല്‍കോം MSM8917 സ്‌നാപ്ഡ്രാഗണ്‍ 425 ചിപ്‌സറ്റ്, ക്വാഡ്‌കോര്‍ 1.2 GHz കോര്‍ടെക്‌സ്A53 സിപിയു, അഡ്രിനോ 306 ജിപിയു.

മെമ്മറി/ബാറ്ററി
6ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 3ജിബി റാം, 4ജി എല്‍റ്റിഇ കണക്ടിവിറ്റി.
നോണ്‍ റിമൂവബിള്‍ ലീ-ലോണ്‍ 2730എംഎഎച്ച് ബാറ്ററി.

ക്യാമറ
13എംബി, ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ് പ്രൈമറി ക്യാമറ. 5എംബി സെക്കന്‍ഡറി ക്യാമറ എന്നിവയാണ് വിവോ Y55sല്‍.

മറ്റു സവിശേഷതകള്‍
വൈ-ഫൈ, ഹോട്ട്‌സ്‌പോട്ട്, എഫ്എം, ആക്‌സിലെറോ മീറ്റര്‍, പ്രോക്‌സിമിറ്റി, കോംപസ്സ്, എച്ച്റ്റിഎംഎല്‍5, ജാവ എന്നിവയാണ്.


Click it and Unblock the Notifications