Home
Mobile

മിഡ്റേഞ്ചിൽ മിന്നിത്തിളങ്ങാൻ വിവോയുടെ സ്വർണപ്പക്ഷി

വിവോയുടെ പുതിയ മിഡ്റേഞ്ച് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വിവോ വൈ56 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. വൈ സീരീസിൽ എത്തിക്കുന്ന ഡിവൈസിന് ഒരു സ്റ്റൈലിഷ് പ്രീമിയം അപ്പിയറൻസ് നൽകാൻ കമ്പനിക്കായിട്ടുണ്ട്. റാം 3.0, ഡൈമൻസിറ്റി 700 എസ്ഒസി തുടങ്ങിയ ഫീച്ചറുകളും പുതിയ വിവോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

Vivo Y56 5G : വിവോ വൈ56 5ജി ഫീച്ചറുകൾ

വിവോ വൈ56 5ജി സ്മാർട്ട്ഫോൺ 6.58 ഇഞ്ച് സൈസ് വരുന്ന ഫുൾ എച്ച്‌ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 2408 x 1080 പിക്സൽ റെസലൂഷനും വിവോ വൈ56 5ജിയിലെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നത്. 20:9 ആസ്പക്റ്റ് റേഷ്യോ, 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ് എന്നിവയും വിവോ വൈ56 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്.

മിഡ്റേഞ്ചിൽ മിന്നിത്തിളങ്ങാൻ വിവോയുടെ സ്വർണപ്പക്ഷി

വിവോ വൈ56 5ജി സ്മാർട്ട്ഫോണിൽ മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വിവോ വൈ56 5ജി സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. വിവോ വൈ56 5ജി സ്മാർട്ട്ഫോൺ " എക്സ്റ്റൻഡഡ് റാം 3.0 " ഫീച്ചറിനും സപ്പോർട്ട് നൽകുന്നു. ഇന്റേണൽ സ്റ്റോറേജ് ഉപയോഗപ്പെടുത്തി 16 ജിബി വരെയായി ഡിവൈസിന്റെ റാം കപ്പാസിറ്റി ( വെർച്വൽ റാം ) ഉയർത്താൻ ഈ ഫീച്ചർ സഹായിക്കും.

ഡ്യുവൽ ക്യാമറ സജ്ജീകരണവുമായാണ് വിവോ വൈ56 5ജി സ്മാർട്ട്ഫോൺ വരുന്നത്. 1/2.76-ഇഞ്ച് സെൻസർ സൈസും എഫ് / 1.8 അപ്പേർച്ചറുമുള്ള സാംസങ് ജെഎൻ1 50 എംപി സെൻസറാണ് പ്രൈമറി ക്യാമറയായി നൽകിയിരിക്കുന്നത്. എഫ് / 2.0 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് സെൻസറും ഈ ഡ്യുവൽ ക്യാമറ സെറ്റപ്പിന്റെ ഭാഗമാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും വിവോ വൈ56 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

മിഡ്റേഞ്ചിൽ മിന്നിത്തിളങ്ങാൻ വിവോയുടെ സ്വർണപ്പക്ഷി

ഫോട്ടോ, നൈറ്റ്, പോർട്രെയ്റ്റ്, വീഡിയോ, പനോരമ, ലൈവ് ഫോട്ടോ, സ്ലോ മോഷൻ, ടൈം ലാപ്‌സ്, പ്രോ എന്നിങ്ങനെയുള്ള വിവിധ മോഡുകളും ഓപ്ഷനുകളുമൊക്കെ വിവോ വൈ56 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 5000 mAh ബാറ്ററിയാണ് വിവോ വൈ56 5ജിയ്ക്ക് ഊർജം നൽകുന്നത്. 18W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും Vivo Y56 5G സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ആൻഡ്രോയിഡ് 13 ഒഎസ് ബേസ് ചെയ്ത് എത്തുന്ന ഫൺടച്ച് ഒഎസിലാണ് വിവോ വൈ56 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഫിംഗർപ്രിന്റ് സ്കാനറും 3.5 എംഎം ഓഡിയോ ജാക്കും വിവോ വൈ56 5ജി സ്മാർട്ട്ഫോണിലുണ്ട്. ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.1 എന്നിവയ്ക്കൊപ്പം ഏഴ് 5 ജി ബാൻഡുകളും വിവോ വൈ56 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

മിഡ്റേഞ്ചിൽ മിന്നിത്തിളങ്ങാൻ വിവോയുടെ സ്വർണപ്പക്ഷി

ലഭ്യമായ 5ജി ബാൻഡുകൾ

5ജി എൻഎസ്എ : എൻ78
5ജി എസ്എ : എൻ1 / എൻ3 / എൻ8 / എൻ28എ / എൻ77 / എൻ78

( എയർടെൽ 5ജി എൻഎസ്എ നെറ്റ്വർക്കും റിലയൻസ് ജിയോ 5ജി എസ്എ നെറ്റ്വർക്കുമാണ് ഓഫർ ചെയ്യുന്നത് )


വിലയും ലഭ്യതയും

ലോഞ്ച് കഴിഞ്ഞത് ഇപ്പോഴാണെങ്കിലും നേരത്തെ തന്നെ ഡിവൈസ് ഇന്ത്യൻ വിപണിയിൽ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഓറഞ്ച് ഷിമ്മർ, ബ്ലാക്ക് എഞ്ചിൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഡിവൈസ് വരുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റ് മാത്രമാണ് ഡിവൈസിനുള്ളത്. 19,999 രൂപയാണ് വിവോ വൈ56 5ജി സ്മാർട്ട്ഫോണിന് വില വരുന്നത്. വിവോ വൈ56 5ജി സ്മാർട്ട്ഫോണിന് വിവോയുടെ ഇ സ്റ്റോറിൽ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ലിസ്റ്റിങും ഡിവൈസിന് നൽകിയിട്ടുണ്ട്. അതായത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും ഓഫ്-ലൈൻ റീട്ടെയിലേഴ്സിൽ നിന്നും വിവോ വൈ56 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും.

Best Mobiles in India

English summary
Vivo's new mid-range Android smartphone, the Vivo Y56 5G, has been launched in India. The Y series has a stylish, premium appearance thanks to the company's efforts. Features like RAM 3.0, the Dimensity 700 SoC, and a 6.58-inch LCD display are also available in the new Vivo smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X