19499 രൂപയുടെ വിവോ 5G ഫോൺ ഇപ്പോൾ 15549 രൂപയ്ക്ക് വാങ്ങാം; 6000mAh ബാറ്ററി, 50MP ക്യാമറ ഒക്കെയുണ്ട്
15000 രൂപ ബജറ്റിൽ പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് പരിഗണിക്കാൻ പാകത്തിൽ ഒരു വിവോ 5ജി ഫോൺ ഇപ്പോൾ കുറഞ്ഞ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷം തങ്ങളുടെ Y സീരീസിൽ വിവോ അവതരിപ്പിച്ച വിവോ Y58 5ജി (vivo Y58 5G) എന്ന മോഡൽ ആണ് ഇപ്പോൾ ഏകദേശം 4000 രൂപയ്ക്കടുത്ത് ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. 1024 nits വരെ പീക്ക് ബ്രൈറ്റ്‌നസുള്ള 6.72" FHD+ 120Hz LCD സ്‌ക്രീനാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ Y58 5ജിയുടെ സിംഗിൾ 8GB + 128GB മോഡലിന് 19,499 രൂപയായിരുന്നു വില. ഇപ്പോൾ വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 17499 രൂപ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 300 രൂപ സ്റ്റുഡൻസ് ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകുന്നതിനെക്കാൾ മികച്ച വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ ഈ വിവോ ഫോൺ കിട്ടും. ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 16,299 രൂപ വിലയിലാണ് ഇത് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 750 രൂപ ബാങ്ക് ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ, 15549 രൂപ വിലയിൽ ഈ ഫോൺ സ്വന്തമാക്കാം.
വിവിധ ബ്രാൻഡുകളുടെ LCD സ്‌ക്രീനുകളിൽ വെച്ച് ഏറ്റവും തിളക്കമുള്ള സൺലൈറ്റ് ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത് എന്നാണ് ലോഞ്ച് സമയത്ത് വിവോ അറിയിച്ചത്. കൂടാതെ ഉപയോക്താക്കളുടെ കണ്ണുകളുടെ സംരക്ഷണം ഉറപ്പാക്കുന്ന TUV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് ഐ കെയർ സർട്ടിഫിക്കേഷനും ഈ ഡിസ്‌പ്ലേയ്ക്ക് ഉണ്ട്.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം (2.2 GHz x 2 A78-അധിഷ്ഠിത +2GHz x 6 A55-അധിഷ്ഠിത ക്രിയോ സിപിയുകൾ) ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 613 GPU, 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72-ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ LCD സ്ക്രീൻ, 1024 nits വരെ പീക്ക് ബ്രൈറ്റ്നസ്, 83% NTSC കളർ ഗാമട്ട് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. 8GB വെർച്വൽ റാമും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. കൂടാതെ മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനും കഴിയും.
വിവോ Y58 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ f/1.8 അപ്പേർച്ചറുള്ള 50MP പിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP പോർട്രെയിറ്റ് ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.05 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 14ൽ ആണ് ഇത് അവതരിപ്പിക്കപ്പെട്ടത്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ,
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 44W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 165.70x76x7.99 (സുന്ദർബൻസ് ഗ്രീൻ)/ 8.09 (ഹിമാലയൻ ബ്ലൂ) വലിപ്പവും 199 ഗ്രാം ഭാരവും ഇതിനുണ്ട്.


Click it and Unblock the Notifications








