റീബ്രാൻഡഡ് പതിപ്പുകളായി വിവോ വൈ 70, വിവോ വൈ 11 എസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ
ചൈനീസ് കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണുകളായി വിവോ വൈ 70, വിവോ വൈ 11 എന്നിവ യൂറോപ്പിൽ അവതരിപ്പിച്ചു. വിവോ എക്സ് 51 5 ജി, വിവോ വൈ 20, വിവോ വൈ 70, വിവോ വൈ 11 എന്നിങ്ങനെ നാല് സ്മാർട്ഫോണുകളുമായാണ് വിവോ യൂറോപ്യൻ വിപണിയിലേക്ക് കടന്നുവരുന്നത്. എക്സ് 51 5 ജി, വൈ 20 എന്നിവ യഥാക്രമം വിവോ എക്സ് 50 പ്രോ, വിവോ വൈ 20 എന്നിവയുടെ റീബ്രാൻഡഡ് പതിപ്പുകളാണ്, അതായത് ഇവ ഈ വർഷം ആദ്യം വിപണിയിലെത്തിയ സ്മാർട്ട്‌ഫോണുകളാണ്. മറുവശത്ത്, ചെറുതായി ട്വീക്ക് ചെയ്ത ക്യാമറകളുമായി വരുന്ന വിവോ വൈ 70 സെപ്റ്റംബറിൽ അവതരിപ്പിച്ച വിവോ വി 20 എസ്ഇയുടെ പുനർനാമകരണം ചെയ്ത വേരിയന്റാണെന്ന് പറയുന്നു. സവിശേഷതകൾ അനുസരിച്ച്, വിവോ വൈ 11 എസ് വിവോ വൈ 20 യുടെ വാട്ടർഡ്-ഡൗൺ വേർഷനായി വരുന്നു.

വിവോ വൈ 70, വിവോ വൈ 11 എസ് വില
വിവോ വൈ 70 ന് യുകെയിൽ ജിബിപി 279 (ഏകദേശം 26,900 രൂപ) വിലയുണ്ടെന്നും ഒക്ടോബർ 29 മുതൽ വാങ്ങാൻ ലഭ്യമാകുമെന്നും കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വിവോ വൈ 11 എസിന്റെ വില അല്ലെങ്കിൽ ലഭ്യത വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് സ്മാർട്ട്ഫോണുകളും കമ്പനിയുടെ യുകെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ വിപണിയിലേക്കുള്ള വിവോയുടെ പ്രവേശനം അടയാളപ്പെടുത്തുന്ന എല്ലാ സ്മാർട്ട്ഫോണുകളും ഫ്രാൻസ്, ജർമ്മനി, ഇറ്റലി, പോളണ്ട്, സ്പെയിൻ, യുകെ. തുടങ്ങിയ രാജ്യങ്ങളിൽ അവതരിപ്പിക്കും.

വിവോ വൈ 70 സവിശേഷതകൾ
വിവോയുടെ യുകെ വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്ന സവിശേഷതകൾ അനുസരിച്ച്, അടുത്തിടെ അവതരിപ്പിച്ച വിവോ വി 20 എസ്ഇയുടെ റീബ്രാൻഡഡ് പതിപ്പാണ് വൈ 70. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വരുന്ന വിവോ വൈ 70ൽ ഡ്യുവൽ നാനോ സിം വരുന്നു. 6.44 ഇഞ്ച് ഫുൾ എച്ച്ഡി + (2,400x1,080 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 8 ജിബി റാമും 128 ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസറാണ് വിവോ വൈ 70യുടെ മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്.

വിവോ വൈ 70 ക്യാമറ സവിശേഷതകൾ
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ വരുന്ന വിവോ വൈ 70 യിൽ എഫ് / 1.8 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി സ്നാപ്പർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ബോക്കെ ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 16 മെഗാപിക്സൽ സ്‌നാപ്പറുമായി ഈ സ്മാർട്ട്ഫോൺ വരുന്നു. വിവോ വി 20 എസ്ഇയിലെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. 32 മെഗാപിക്സൽ സെൽഫി ഷൂട്ടറുമായാണ് വി 20 എസ്ഇ അവതരിപ്പിച്ചത്.

33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,100mAh ബാറ്ററിയാണ് വിവോ വൈ 70ൽ വരുന്നത്. ഗ്രാവിറ്റി ബ്ലാക്ക്, ഓക്സിജൻ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ വൈ 70 വിപണിയിൽ വരുന്നത്. വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ഒടിജി, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റിന് 161x74.08x7.83 മില്ലിമീറ്റർ കനവും 171 ഗ്രാം ഭാരവും വരുന്നു.

വിവോ വൈ 11 എസ്: സവിശേഷതകൾ
വിവോ വൈ 20 എസിന്റെ ടോൺഡൗൺ വേരിയന്റാണ് വിവോ വൈ 11 എസ്. ഓഗസ്റ്റിൽ ഇന്ത്യയിൽ വിപണിയിലെത്തിയ വാനില വിവോ വൈ 20 യുടെ പുനർനാമകരണം ചെയ്ത പതിപ്പാണ് വിവോ വൈ 20 തന്നെ എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. കമ്പനിയുടെ യുകെ വെബ്‌സൈറ്റിലെ ലിസ്റ്റിംഗ് അനുസരിച്ച്, 6.51 ഇഞ്ച് എച്ച്ഡി + (1,600x720 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണ് ഡ്യുവൽ നാനോ സിം വിവോ വൈ 11 എസിന് ലഭിക്കുന്നത്. വികസിതമായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. 10W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്.

വിവോ വൈ 11 എസ്: ക്യാമറ സവിശേഷതകൾ
വൈ 11 നും വൈ 20 നും തമ്മിലുള്ള പ്രാഥമിക വ്യത്യാസം വരുന്നത് ഈ സ്മാർട്ട്ഫോണുകളുടെ ക്യാമറ കോൺഫിഗറേഷനിലാണ്. വിവോ വൈ 20 ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ വൈൽ 11 ഡ്യുവൽ റിയർ ക്യാമറകളാണ് വരുന്നത്. അതിൽ 13 മെഗാപിക്സൽ പ്രൈമറി സ്നാപ്പർ, എഫ് / 2.2 അപ്പർച്ചർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്നു. രണ്ട് സ്മാർട്ട് ഫോണുകളിലും 8 മെഗാപിക്സൽ സെൽഫി ക്യാമറ മുൻവശത്ത് വാട്ടർ ഡ്രോപ്പ് ശൈലിയിൽ നൽകിയിരിക്കുന്നു.

3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് വിവോ വൈ 11 എസ് വരുന്നത്. വൈ 20 കളിൽ കാണപ്പെടുന്ന 4 ജി റാം, 128 ജിബി സ്റ്റോറേജ് എന്നിവയിൽ നിന്ന് ഇത് ഒരു പടി താഴെയാണ്. വിവോ വൈ 11 കളിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ഒടിജി, മൈക്രോ യുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുന്നു. വിവോ എക്സ് 51 5 ജിക്ക് യുകെയിലെ ഏക 8 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് ജിബിപി 749 (ഏകദേശം 71,900 രൂപ) വിലയും, വിവോ വൈ 20 എസ് ജിബിപി 149 (ഏകദേശം 14,400 രൂപ) വിലയും വരുന്നു.


Click it and Unblock the Notifications








