ട്രിപ്പിൾ റിയർ ക്യാമറകളുള്ള വിവോ വൈ 70 ടി സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
വിവോ വൈ 70 ടി 5 ജി സ്മാർട്ട്‌ഫോൺ ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ചൈനയിൽ വിപണിയിലെത്തിയത്. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും ഒക്ടാകോർ സാംസങ് എക്‌സിനോസ് SoC പ്രോസസറുമാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. മൂന്ന് കളർ ഓപ്ഷനുകളിലും മൂന്ന് കോൺഫിഗറേഷനുകളിലും വിവോ വൈ 70 ടി വിപണിയിൽ വരുന്നു. സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട്‌ഔട്ടും മുകളിലും വശങ്ങളിലും സ്ലിം ബെസലുകളുമുണ്ട്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറുള്ള ഈ സ്മാർട്ട്ഫോൺ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. ഡേറ്റ് ചെയ്യ്ത ആൻഡ്രോയിഡ് 10 സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

വിവോ വൈ 70 ടി 5 ജി സ്മാർട്ഫോണിൻറെ വില
വിവോ വൈ 70 ടിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് വില സിഎൻവൈ 1,499 (ഏകദേശം 17,100 രൂപ), 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 1,699 (ഏകദേശം 19,400 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 1,999 (ഏകദേശം 22,900 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. ഈ സ്മാർട്ട്ഫോൺ വിപണിയിൽ കറുപ്പ്, നീല, ഗ്രേ നിറങ്ങളിൽ ലഭ്യമാണ്. ഇപ്പോൾ ചൈനയിലും ഈ സ്മാർട്ഫോൺ വിൽപ്പനയിലാണ്. എന്നാൽ, വിവോ വൈ 70 ടി യുടെ അന്തർദ്ദേശീയ ലഭ്യതയെക്കുറിച്ച് വിവോ ഇതുവരെ ഒരു വിവരവും വ്യക്തമാക്കിയിട്ടില്ല.

വിവോ വൈ 70 ടി 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ
ആൻഡ്രോയിഡ് 10 അധിഷ്ഠിത ഫൺടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം 10.5ൽ ഡ്യുവൽ നാനോ സിമുള്ള വിവോ വൈ 70 ടി പ്രവർത്തിക്കുന്നു. 19.5: 9 ആസ്പെക്റ്റ് റേഷിയോ, 90.72 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 1,500: 1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവ ഉൾപ്പെടുന്ന 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഈ സ്മാർട്ഫോണിൽ ഒരു മാലി-ജി 76 എംപി 5 ജിപിയുവിനൊപ്പം സാംസങ് എക്‌സിനോസ് 880 SoC പ്രോസസറും വഹിക്കുന്നു. 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 256 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജുമായാണ് ഇത് വരുന്നത്.

വിവോ വൈ 70 ടി 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
ഫോട്ടോകൾ എടുക്കുവാനും വീഡിയോകൾ പകർത്തുവാനും എഫ് / 1.79 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് വിവോ വൈ 70 ടിയിൽ നൽകിയിട്ടുള്ളത്. മുൻവശത്ത്, സെൽഫികൾ പകർത്തുവാൻ എഫ് / 2.05 ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും ഒരു ഹോൾ-പഞ്ച് കട്ടൗട്ടിൽ സ്ഥാപിച്ചിരിക്കുന്നു.

5 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ വിവോ വൈ 70 ടിയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺബോർഡിലെ സെൻസറുകളിൽ ഗ്രാവിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, ഇ-കോമ്പസ് എന്നിവ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ 70 ടി സപ്പോർട്ട് ചെയ്യുന്നത്. ഈ സ്മാർട്ഫോണിന് 162.05 x 76.61 x 8.46 മില്ലിമീറ്റർ അളവും, 190 ഗ്രാം ഭാരവുമുണ്ട്.


Click it and Unblock the Notifications








