വിവോ വൈ 73 ഇന്ത്യയിൽ ഉടൻ അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

|

ഏറ്റവും മികച്ച പ്രീമിയം, ബജറ്റ് സ്മാർട്ഫോണുകൾ അവതരിപ്പിക്കുന്ന വിവോ വൈ 73 എന്ന് വിളിക്കപ്പെടുന്ന മറ്റൊരു പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. ഉടനെ നടക്കുവാൻ പോകുന്ന ഈ ലോഞ്ചിനെക്കുറിച്ച് സൂചന നൽകുന്ന ഡിവൈസ് അടുത്തിടെ ഗൂഗിൾ പ്ലേയ് കൺസോളിൽ കണ്ടെത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഈ ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പുതിയ ചോർച്ച അവകാശപ്പെടുന്നു. വിവോ വൈ 73 ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ വിപണിയിലെത്തുമെന്നും ഏകദേശം 20,000 രൂപ വിലയുണ്ടാകുമെന്നും ടിപ്‌സ്റ്റർ മുകുൾ ശർമ പറഞ്ഞു.

വിവോ വൈ 73 ഇന്ത്യയിൽ ഉടൻ അവതരിപ്പിച്ചേക്കും

ഈ ഹാൻഡ്‌സെറ്റിൻറെ റെൻഡറും പ്രധാന സവിശേഷതകളും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ലഭിച്ച റെൻഡർ ഒരു ഡയമണ്ട് പാറ്റേണും പിന്നിൽ നീല ഗ്രേഡിയന്റ് ഫിനിഷും പ്രദർശിപ്പിക്കുന്ന ഒരു ഹാൻഡ്‌സെറ്റ് കാണിക്കുന്നു. ഒരു ത്രികോണ രൂപീകരണത്തിൽ 64 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സംവിധാനം അടങ്ങുന്ന ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും പിന്നിലുണ്ട്. വലത് അറ്റത്ത് പവർ കീയും വോളിയം റോക്കറുകളും അടങ്ങിയിരിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഈ ഹാൻഡ്‌സെറ്റ് രാജ്യത്ത് എത്തുമെന്ന് മറ്റൊരു ശ്രദ്ധേയ ടിപ്സ്റ്റർ മുകുൾ ശർമ അവകാശപ്പെടുന്നുണ്ട്. എന്തായാലും ഈ ഹാൻഡ്സെറ്റിനെ കുറിച്ച് ഇതുവരെ ലഭ്യമായ സവിശേഷതകൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

കിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾകിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾ

വിവോ വൈ 73 സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

വിവോ വൈ 73 സ്മാർട്ഫോണിൻറെ സവിശേഷതകൾ

2400 × 1080 പിക്‌സൽ റെസലൂഷൻ, 408 പിപിഐ പിക്‌സൽ ഡെൻസിറ്റി, എച്ച്ഡിആർ 10 സപ്പോർട്ട് എന്നിവയുള്ള 6.44 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ വൈ 73 ൽ വരുന്നത്. ഒപ്റ്റിക്കൽ ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും വാട്ടർ ഡ്രോപ്പ് നോച്ചും ഡിസ്പ്ലേയിൽ ഉണ്ടാകും. ചോർച്ച അനുസരിച്ച്, ഒരു അമോലെഡ് ഡിസ്പ്ലേയുമായി വരുന്ന വിവോ വൈ 73 യിൽ 8 ജിബി റാമും 3 ജിബി എക്സ്റ്റെൻഡഡ് റാമും ഉണ്ടാകും. രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുമെന്നും പിന്നിൽ ഒരു ഗ്ലാസ് ഫിനിഷ് അവതരിപ്പിക്കുമെന്നും ലീക്ക് വ്യക്തമാക്കുന്നു. മുമ്പത്തെ ഗൂഗിൾ പ്ലേ കൺസോൾ, ഐ‌എം‌ഇ‌ഐ ഡാറ്റാബേസ് ലിസ്റ്റിംഗുകൾ അനുസരിച്ച്, വിവോ വൈ 73 മീഡിയടെക് ഹീലിയോ ജി 90 SoC പ്രോസസറായിരിക്കും മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഗൂഗിൾ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. 2400 × 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയും ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കുമെന്നും ലിസ്റ്റിംഗുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.

വിവോ വൈ 73 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

വിവോ വൈ 73 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ലഭ്യമായ ക്യാമറ സവിശേഷതകൾ വ്യക്തമാക്കുന്നത് എൽഇഡി ഫ്ലാഷോടുകൂടിയ 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ഈ സ്മാർട്ട്ഫോണിന് ലഭിക്കുമെന്നാണ്. വൈ 73 ലെ ക്യാമറ മൊഡ്യൂൾ സമീപകാലത്തെ മറ്റ് വിവോ സ്മാർട്ട്‌ഫോണുകൾക്ക് ലഭിച്ചത് പോലെയായിരിക്കും. പ്രാഥമിക 64 എംപി സെൻസറിന് എഫ് / 1.79 അപ്പർച്ചർ ഉണ്ടാകും, ഒപ്പം 2 എംപി മാക്രോ ക്യാമറയും 2 എംപി ഡെപ്ത് സെൻസറും രണ്ടും എഫ് / 2.4 അപ്പർച്ചർ ആയിരിക്കും. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 അപ്പർച്ചറുള്ള 16 എംപി സെൻസർ ഉണ്ടായിരിക്കും.

മീഡിയടെക് ഹീലിയോ ജി 90 SoC പ്രോസസർ

വിവോ വൈ 73 ന് 4,000 എംഎഎച്ച് ബാറ്ററിയും 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. 4 ജി, ഡ്യുവൽ സിം, 2.4 / 5 ജിഗാഹെർട്സ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0 എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റിന് 161.24 × 74.37 × 7.38 മില്ലിമീറ്റർ അളവും 170 ഗ്രാം ഭാരവും വരും. ഈ സ്മാർട്ഫോണിനെ കുറിച്ചുള്ള കൂടുതൽ സവിശേഷതകൾ അധികം വൈകാതെ തന്നെ നമുക്ക് അറിയുവാൻ സാധിക്കുന്നതാണ്.

14.2 എംഎം ഡ്രൈവറുകളുള്ള നോയ്‌സ് എയർ ബഡ്സ് മിനി ടിഡബ്ല്യുഎസ് ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു14.2 എംഎം ഡ്രൈവറുകളുള്ള നോയ്‌സ് എയർ ബഡ്സ് മിനി ടിഡബ്ല്യുഎസ് ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

Best Mobiles in India

English summary
Vivo is preparing to introduce the Vivo Y73, a new mid-range smartphone in India. The device was recently discovered on the Google Play Console, indicating that it would be released soon. According to a new leak, the smartphone would be available in India within a week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X