കാത്തിരിപ്പിനൊടുവിൽ വിവോ വൈ75 4ജി സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്

|

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ വിവോ വൈ75 4ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ചിന് ഒരുങ്ങുകയാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മെയ് 22ന് തന്നെ വിവോ വൈ75 4ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണികളിൽ അവതരിപ്പിക്കപ്പെടും. വിവോ വൈ75 സ്മാർട്ട്ഫോണിന്റെ 5ജി വേരിയന്റ് നേരത്തെ തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. പിന്നാലെയാണ് 4ജി മോഡലും ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്. 6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെ, വാട്ടർ ഡ്രോപ്പ് നോച്ച് എന്നിങ്ങനെയുള്ള ഫീച്ചറുകളും ലീക്ക് റിപ്പോർട്ടുകളിൽ കാണാവുന്നതാണ്. ഇന്ത്യ ലോഞ്ചിന് ഒരുങ്ങുന്ന വിവോ വൈ75 4ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന കൂടുതൽ ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

 

വിവോ വൈ75 4ജി സ്മാർട്ട്ഫോൺ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

വിവോ വൈ75 4ജി സ്മാർട്ട്ഫോൺ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

വാട്ടർ ഡ്രോപ്പ് സ്റ്റൈലിൽ ഉള്ള ഡിസ്പ്ലെയാണ് വിവോ വൈ75 4ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നത്. 91 മൊബൈൽസ് റിപ്പോർട്ട് അനുസരിച്ച് 6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമെലെഡ് ഡിസ്പ്ലെയും വിവോ വൈ75 4ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യും. മീഡിയാടെക്ക് ഹീലിയോ ജി96 എസ്ഒസിയുടെ കരുത്തിലാണ് വിവോ വൈ75 4ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി വരെയുള്ള റാം ഓപ്ഷനുകളും പ്രതീക്ഷിക്കാവുന്നതാണ്. റിപ്പോർട്ടുകൾ അനുസരിച്ച് വിവോ വൈ75 4ജി സ്മാർട്ട്ഫോണിൽ എക്സ്പാൻഡബിൾ റാം ഫീച്ചറും കാണുമെന്ന് കരുതാം. 4 ജിബി വരെയായിരിക്കും ഇങ്ങനെ സ്റ്റോറേജ് ഉപയോഗിച്ച് റാം കപ്പാസിറ്റി കൂട്ടാൻ കഴിയുക.

20,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ20,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വിവോ
 

128 ജിബി ഇൻബിൽറ്റ് സ്റ്റോറേജും വിവോ വൈ75 4ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്തേക്കും. ക്യാമറ ഡിപ്പാർട്ട്മെന്റിലും നിറയെ പ്രതീക്ഷകളാണ് വിവോ വൈ75 4ജി സ്മാർട്ട്ഫോണിനെക്കുറിച്ചുള്ളത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ആണ് വിവോ വൈ75 4ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നത്. 50 മെഗാ പിക്സൽ പ്രൈമറി സെൻസറായിരിയ്ക്കും റിയർ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്. 8 മെഗാ പിക്സൽ സെക്കൻഡറി ക്യാമറയും 2 മെഗാ പിക്സൽ വരുന്ന മൂന്നാം സെൻസറും വിവോ വൈ75 4ജി സ്മാർട്ട്ഫോണിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ പ്രതീക്ഷിക്കാം.

4ജി

സെൽഫികൾ പകർത്തുന്നതിനും വീഡിയോ കോളുകൾക്കുമായി 44 മെഗാ പിക്സൽ ശേഷിയുള്ള സെൽഫി ഷൂട്ടറും വിവോ വൈ75 4ജി സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബയോമെട്രിക് സുരക്ഷയ്ക്കായി ഇൻ ഡിസ്പ്ലെ ഫിംഗർ പ്രിന്റ് സെൻസറും വിവോ വൈ75 4ജി സ്മാർട്ട്ഫോണിൽ ഉണ്ടായിരിയ്ക്കും. 4,020 എംഎഎച്ച് ബാറ്ററി പായ്ക്കാണ് വിവോ വൈ75 4ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നത്. 44 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ടായിരിയ്ക്കും.

കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളും സ്മാർട്ട് ടിവികളുംകഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളും സ്മാർട്ട് ടിവികളും

വിവോ വൈ75 5ജി സ്മാർട്ട്ഫോൺ

വിവോ വൈ75 5ജി സ്മാർട്ട്ഫോൺ

ജനുവരി മാസത്തിലാണ് വിവോ വൈ75 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയത്. 21,990 രൂപ വിലയിലാണ് വിവോ വൈ75 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിറ്റഴിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു മോഡലിൽ മാത്രമാണ് വിവോ വൈ75 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. ഗ്ലോവിങ് ഗാലക്‌സി, സ്റ്റാർലൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ വിവോ വൈ75 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുന്നു.

വിവോ വൈ75 5ജി ഫീച്ചറുകൾ

വിവോ വൈ75 5ജി ഫീച്ചറുകൾ

6.58 ഇഞ്ച് ( 1,080x2,408 പിക്‌സൽസ് ) ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് വിവോ വൈ75 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി റാമും 4 ജിബി വരെയുള്ള എക്സ്റ്റന്റഡ് റാം ഫീച്ചറും വിവോ വൈ75 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജാണ് ഡിവൈസിൽ ഉള്ളത്. സ്റ്റോറേജ് 1ടിബി വരെ കൂട്ടാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും വിവോ വൈ75 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

79,990 രൂപ വിലയുള്ള ഐഫോൺ 13 35,513 രൂപയ്ക്ക്, ഡിസ്കൌണ്ട് നൽകുന്നത് 44,477 രൂപ79,990 രൂപ വിലയുള്ള ഐഫോൺ 13 35,513 രൂപയ്ക്ക്, ഡിസ്കൌണ്ട് നൽകുന്നത് 44,477 രൂപ

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് വിവോ വൈ75 5ജി വിപണിയിൽ എത്തുന്നത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഡിവൈസിൽ ഉള്ളത്. 2 മെഗാ പിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ബൊക്കെ ക്യാമറ എന്നിവയും റിയർ ക്യാമറ സജ്ജീകരണത്തിൽ വരുന്നു. എക്‌സ്ട്രീം നൈറ്റ് എഐ ബേസ്ഡ് അൽഗോരിതമുള്ള എഫ് / 2.0 അപ്പേർച്ചർ ലെൻസുമായി വരുന്ന 16 മെഗാ പിക്സൽ സെൽഫി സെൻസറും വിവോ വൈ75 5ജി സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. വിവോ ഫോണുകളുടെ സഹജമായ ക്വാമറ ക്വാളിറ്റിയും വിവോ വൈ75 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ലാണ് വിവോ വൈ75 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടും ഡിവൈസിൽ ലഭ്യമാണ്. 5,000 mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് വിവോ വൈ75 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വിവോ വൈ75 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന് കിടിലൻ ഡിസ്കൌണ്ട് ഓഫർവിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന് കിടിലൻ ഡിസ്കൌണ്ട് ഓഫർ

കണക്റ്റിവിറ്റി

മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകളും വിവോ വൈ75 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 5ജി, 4ജി എൽടിഇ, ബ്ലൂട്ടൂത്ത് 5.1, വൈഫൈ, ജിപിഎസ്, എഫ്എം റേഡിയോ സപ്പോർട്ട് എന്നിവയെല്ലാം ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. 188 ഗ്രാം ഭാരമാണ് വിവോ വൈ75 5ജി സ്മാർട്ട്ഫോണിന് ഉള്ളത്. വിലയും സവിശേഷതകളും നോക്കുമ്പോൾ വിവോ വൈ75 5ജി സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും മികച്ച ചോയിസുകളിൽ ഒന്നാണ്. ഏകദേശം സമാനമായ, അല്ലെങ്കിൽ കൂടുതൽ മികച്ച ഫീച്ചറുകളുമായാകും വിവോ വൈ75 4ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക. 5ജി സപ്പോർട്ട് ഇല്ലാതെ വരുന്ന ഡിവൈസിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്താൻ കഴിയുമെന്നതാണ് പ്രത്യേകത.

Best Mobiles in India

English summary
The long awaited Vivo Y75 4G smartphone is all set to launch in India. According to reports, the Vivo Y75 4G will be launched in India on May 22nd. The 5G variant of the Vivo Y75 smartphone has already been launched in India. The 4G model will be launched in India later.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X