വിവോ വൈ75എസ് 5ജി; ഇന്ത്യക്കാർ കാത്തിരിപ്പ് തുടരണം

|

കാര്യം ചൈനീസ് കമ്പനിയൊക്കെയാണെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് വിവോ. അടുത്തിടെ നിരവധി ഡിവൈസുകളാണ് കമ്പനി ലോഞ്ച് ചെയ്തത്. പ്രത്യേകിച്ചും വിവോ വൈ സീരിസിൽ. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Vivo Y75s 5G സ്മാർട്ട്ഫോൺ. ചൈനയിലാണ് ഈ സ്മാർട്ട്ഫോൺ ഇപ്പോൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

 

പ്രീമിയം മിഡ് റേഞ്ച്

പ്രീമിയം മിഡ് റേഞ്ച് സെഗ്മെന്റിൽ മത്സരിക്കുന്ന ഡിവൈസിൽ 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവ പോലെയുള്ള നിരവധി ഫീച്ചറുകൾ ലഭ്യമാണ്. വിവോ വൈ75എസ് 5ജി സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ, ചൈനയിലെ വില, ഇന്ത്യയിലെത്തുകയാണെങ്കിൽ ലഭ്യമാകുന്ന പ്രൈസ് റേഞ്ച് എന്നിവയെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

Vivo Y75s 5G: വിവോ വൈ75എസ് 5ജി ഫീച്ചറുകൾ

Vivo Y75s 5G: വിവോ വൈ75എസ് 5ജി ഫീച്ചറുകൾ

6.58 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് പുതിയ വിവോ വൈ75എസ് 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 1080 x 2408 പിക്സലുകൾ ഉള്ള ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനാണ് ഈ ഡിവൈസിന്റെ ഡിസ്പ്ലെയുടെ മറ്റൊരു സവിശേഷത. 60 ഹെർട്സ് റിഫ്രഷ് റേറ്റും നൽകിയിരിക്കുന്നു. ഡൈമൻസിറ്റി 700 പ്രോസസറാണ് വിവോ വൈ75എസ് 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

7,000 രൂപയിൽ താഴെ ഇതുപോലൊരു ഫോണോ? ഞെട്ടിച്ച് റെഡ്മി7,000 രൂപയിൽ താഴെ ഇതുപോലൊരു ഫോണോ? ഞെട്ടിച്ച് റെഡ്മി

12 ജിബി
 

12 ജിബി വരെയുള്ള എൽപിഡിഡിആർ 4എക്സ് റാം ഓപ്ഷനുകളും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ഈ സ്മാർട്ട്ഫോണിലുണ്ട്. മെമ്മറി എക്സ്പാൻഷന് വേണ്ടി ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും വിവോ വൈ75എസ് 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 12 ഒഎസ് ബേസ്ഡ് ആയിട്ടുള്ള കസ്റ്റം യുഐയാണ് വിവോ വൈ75എസ് 5ജിയിൽ ഉള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് വിവോ വൈ75എസ് 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 64 മെഗാ പിക്സൽ പ്രൈമറി സെൻസറാണ് ഈ ട്രിപ്പിൾ ക്യാമറ സംവിധാനത്തിന്റെ ഹൈലൈറ്റ്. 8 എംപി അൾട്ര വൈഡ് ലൈൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയാണ് മറ്റ് സെൻസറുകൾ. വീഡിയോ കോളിങിനും സെൽഫികൾ പകർത്താനുമായി 8 മെഗാ പിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഡിവൈസിൽ നൽകിയിരിക്കുന്നു.

സ്മാർട്ട്ഫോൺ വാങ്ങാൻ പോകുകയാണോ? ഇതാവും നിങ്ങളുടെ ആദ്യ ചോയ്സ്സ്മാർട്ട്ഫോൺ വാങ്ങാൻ പോകുകയാണോ? ഇതാവും നിങ്ങളുടെ ആദ്യ ചോയ്സ്

5000 എംഎഎച്ച് ബാറ്ററി

5000 എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ75എസ് 5ജി സ്മാർട്ട്ഫോണിന് ഊർജം നൽകുന്നത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിന്റെ ചാർജിങ് ഡിപ്പാർട്ട്മെന്റിലുണ്ട്. ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ തുടങ്ങിയ ഓപ്ഷനുകൾ എല്ലാം വിവോ വൈ75എസ് 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

Vivo Y75s 5G: വിവോ വൈ75എസ് 5ജി വില ( ചൈനയിൽ )

Vivo Y75s 5G: വിവോ വൈ75എസ് 5ജി വില ( ചൈനയിൽ )

ചൈനയിൽ രണ്ട് വേരിയന്റുകളിലാണ് വിവോ വൈ75എസ് 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസ് മോഡലും 12 ജിബി റാം 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഹൈഎൻഡ് മോഡലും. ബേസ് മോഡലിന് 1,899 സിഎൻവൈ ( ഏകദേശം 21,777 രൂപ ) ആണ് വില വരുന്നത്.

പോക്കോ എം5 4ജി വാങ്ങാൻ കാത്തിരിക്കുകയാണോ, സെപ്‌റ്റംബർ 13 ന്‌ ആണ്‌ ആ ബിഗ്‌ ഡേപോക്കോ എം5 4ജി വാങ്ങാൻ കാത്തിരിക്കുകയാണോ, സെപ്‌റ്റംബർ 13 ന്‌ ആണ്‌ ആ ബിഗ്‌ ഡേ

വിവോ വൈ75എസ്

വിവോ വൈ75എസ് 5ജിയുടെ 12 ജിബി റാം 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 2,199 സിഎൻവൈയാണ് ( ഏകദേശം 25,200 രൂപ ) വില വരുന്നത്. ഐറിസ്, സ്റ്റാറി നൈറ്റ് കളർ ഓപ്ഷനുകളിലാണ് വിവോ വൈ75എസ് 5ജി ചൈനയിൽ ലോഞ്ച് ആയിരിക്കുന്നത്.

Vivo Y75s 5G: എന്നെത്തും ഇന്ത്യയിൽ?

Vivo Y75s 5G: എന്നെത്തും ഇന്ത്യയിൽ?

വിവോ വൈ75എസ് 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ചിനെപ്പറ്റി നിലവിൽ യാതൊരു വിവരവുമില്ലെന്നതാണ് യാഥാർഥ്യം. സ്പെക് റിച്ചായ ഒരു സ്മാർട്ട്ഫോൺ ആണ് വിവോ വൈ75എസ് 5ജി. മിഡ്റേഞ്ചിലെ നല്ല ഡീലുകളിൽ ഒന്നായും വിവോ വൈ75എസ് 5ജി സ്മാർട്ട്ഫോണിനെ കാണാൻ കഴിയും. നിലവിൽ വിപണിയിൽ ഉള്ള മറ്റ് 5ജി ഡിവൈസുകളുമായി പോരടിക്കാൻ വിവോ വൈ75എസ് 5ജി സ്മാർട്ട്ഫോണിന് എത്രത്തോളം ശേഷിയുണ്ടാകുമെന്നും കണ്ടറിയേണ്ടതാണ്.

Best Mobiles in India

English summary
Despite being a Chinese company, Vivo is one of the most accepted smartphone brands in the country. The company has launched several devices recently. especially in the Vivo Y series. The Vivo Y75s 5G smartphone is one of the latest models in this category. This smartphone has now been launched in China.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X