മിഡ്റേഞ്ചിലെ മിന്നും താരം..; വിവോ വൈ78 പ്ലസ് 5ജി സ്മാർട്ട്ഫോണിനെക്കുറിച്ചറിയാം | Vivo Y78+ 5G
വിവോയുടെ പുത്തൻ സ്മാർട്ട്ഫോൺ വിവോ വൈ78 പ്ലസ് 5ജി ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ വൈ77 സ്മാർട്ട്ഫോണിന് ശേഷം വൈ സീരീസിൽ ചൈനയിൽ അവതരിപ്പിക്കുന്ന പുതിയ മോഡലാണ് വിവോ വൈ78 പ്ലസ് 5ജി. ഈ പുത്തൻ സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
Vivo Y78+ 5G : സിഎൻവൈ 1,599 (ഏകദേശം 19,000 രൂപ) മുതലാണ് ഈ പുതിയ ഫോണിന് ചൈനയിൽ വില വരുന്നത്. ഏപ്രിൽ 26 മുതൽ വിവോ വൈ78 പ്ലസ് 5ജി സ്മാർട്ട്ഫോൺ ചൈനയിൽ വിൽപ്പനയ്ക്ക് എത്തും. നിലവിൽ വിവോ വൈ78 പ്ലസ് 5ജി പ്രീ-ഓർഡർ ചെയ്യാനും ചൈനയിലെ യൂസേഴ്സിന് സാധിക്കും. എന്നാൽ എന്ന് മുതലാണ് വിവോ വൈ78 പ്ലസ് 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുകയെന്നതിൽ വ്യക്തതയില്ല.

വിവോ വൈ78 പ്ലസ് 5ജി സ്മാർട്ട്ഫോൺ ഫീച്ചറുകൾ : 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയാണ് വിവോ വൈ78 പ്ലസ് 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 120 Hz ഹൈ സ്ക്രീൻ റിഫ്രഷ് റേറ്റും ഡിസ്പ്ലെയിൽ നൽകിയിരിക്കുന്നു. 100 ശതമാനം ഡിസിഐ പി3 കളർ ഗാമറ്റും 1300 നിറ്റ്സ് ബ്രൈറ്റ്നസും 105 ശതമാനം എൻടിഎസ്സി കളർ ഗാമറ്റ് സപ്പോർട്ടും വൈ78 പ്ലസ് 5ജിയുടെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നുണ്ട്.
സ്നാപ്പ്ഡ്രാഗൺ 695 ചിപ്പ്സെറ്റാണ് വിവോ വൈ78 പ്ലസ് 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. അഡ്രിനോ 619എൽ ജിപിയുവും ഫോണിൽ നൽകിയിട്ടുണ്ട്. 8 ജിബി, 12 ജിബി റാം ഓപ്ഷനുകളും 128 ജിബി, 256 ജിബി യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളിലുമാണ് വിവോ വൈ78 പ്ലസ് 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന ഒറിജിൻഒഎസ് 3 സ്കിന്നിലാണ് വിവോ വൈ78 പ്ലസ് 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.
ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് വിവോ വൈ78 പ്ലസ് 5ജി സ്മാർട്ട്ഫോണിനായി കമ്പനി അവലംബിച്ചിരിക്കുന്നത്. എഫ് / 1.8 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി ക്യാമറയാണ് ഈ റിയർ ക്യാമറ സെറ്റപ്പിലെ ഹൈലൈറ്റ്. എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് സെൻസറാണ് രണ്ടാമത്തെ റിയർ ക്യാമറ. 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ മെച്ചപ്പെട്ട ക്യാമറ അനുഭവം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
5000 mAh ബാറ്ററിയും വിവോ വൈ78 പ്ലസ് 5ജി ഫോണിലുണ്ട്. 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വിവോ വൈ78 പ്ലസ് 5ജി പായ്ക്ക് ചെയ്യുന്നു. തരക്കേടില്ലാത്ത ചാർജിങ് വേഗം ഫോണിലുണ്ടാകുമെന്ന് സാരം. 164.24 × 7 4.79 × 7.89 mm എന്നിങ്ങനെയാണ് ഫോണുകളുടെ അളവുകൾ. 177 ഗ്രാം ഭാരവും വിവോ വൈ78 പ്ലസ് 5ജി ഫോണിനുണ്ട്. ബ്ലാക്ക്, ഗോൾഡ്. ബ്ലൂ എന്നീ കളർ വേരിയന്റുകളിലും വിവോ വൈ78 പ്ലസ് 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും.
കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, ഡ്യുവൽ 4ജി വോൾട്ടീ, വൈഫൈ6, ബ്ലൂടൂത്ത് 5.2 എന്നിവയാണ് വിവോ വൈ78 പ്ലസ് 5ജി സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്. ജിപിഎസ്, ഗ്ലോനാസ്, ബെയ്ദുവോ എന്നിവയും വിവോ വൈ78 പ്ലസ് 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഈ മിഡ്റേഞ്ചർ എന്ന് വിവോ ഇന്ത്യയിൽ എത്തിക്കുമെന്നതിൽ യാതൊരു വിവരവും ലഭ്യമല്ല.


Click it and Unblock the Notifications








