24എംപി കിടിലന്‍ ക്യാമറയുമായി വിവോയുടെ അടുത്ത ഫോണ്‍ അവതരിപ്പിച്ചു!
നവംബര്‍ 2, സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചുകള്‍ വ്യത്യസ്ഥമായ രീതിയായിരുന്നു. എച്ച്ടിസി, ഷവോമി, ഓപ്പോ എന്നീ പല കമ്പനികളും അവകുടെ പുതിയ ഫോണുകള്‍ അവതരിപ്പിച്ചു.

ചൈനീസ് കമ്പനിയായ വിവോ തങ്ങളുടെ പുതിയ സെല്‍ഫി ക്യാമറ ഫോണ്‍ അവതരിപ്പിച്ചു. വിവോ Y79 എന്ന ഈ ഫോണ്‍, സെപ്തംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ വിവോ വി7നും ആയി അനേകം സാമ്യമുണ്ട്.
ഈ രണ്ട് ഫോണുകളുടേയും പ്രധാന വ്യത്യാസം അതിലെ പ്രോസസറുകള്‍ക്കാണ്. വിവോ Y79ന് സ്‌നാപ്ഡ്രാഗണ്‍ 625 SoCയും വിവോ വി7 പ്ലസിന് സ്‌നാപ്ഡ്രാഗണ്‍ 450SoCയുമാണ്.
വിവോ Y79 ഫോണിന്റെ സവിശേഷതള്‍ അറിയാനായി ഈ ലേഖനം തുടര്‍ന്നു വായിക്കുക,

ഡിസ്‌പ്ലേ
5.99 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസപ്ലേ, 1440x720 പിക്‌സല്‍ സ്‌ക്രീന്‍ റസൊല്യൂഷന്‍, ടച്ച് സ്‌ക്രീന്‍ എന്നിവയാണ്.

പ്രോസസര്‍/ ക്യാമറ
ഒക്ടാകോര്‍, സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍ എന്നിവായണ് വിവോ Y79ന് ശക്തി നല്‍കുന്നത്.
ഈ ഫോണിന്റെ ഏറ്റവും ഹൈലൈറ്റ് ആണ് ഇതിലെ ക്യാമറകള്‍. 24എംപി പ്രൈമറി ക്യാമറയും 16എപി മുന്‍ ക്യാമറയുമാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. ജിയോ ടാഗിങ്ങ്, എച്ച്ഡിആര്‍ എന്നിവ ക്യാമറ സവിശേഷതകളില്‍ പെടുന്നു. 1080p@30fsp വീഡിയോ റെക്കോര്‍ഡിങ്ങ് ആണ്.

സ്‌റ്റോറേജ്
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം. 4ജിബി റാം, അണ്‍ലിമിറ്റഡ് ഫോണ്‍ ബുക്ക്, എസ്എംഎസ്, എംഎംഎസ്, ഈമെയില്‍, പുഷ് ഇമെയില്‍, ഐഎം എന്നിവയും ഉണ്ട്.

ബാറ്ററി/ വേരിയന്റുകള്‍
ഈ ഹാന്‍സെറ്റിന് 3,225എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ടിലും.
കറുപ്പ്, പിങ്ക്, മാറ്റ് ബ്ലാക്ക്, ഷാംപെയിന്‍ ഗോള്‍ഡ് എന്നീ വ്യത്യസ്ഥ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications