Home
Mobile

വിവോ Y81ന് 1000 രൂപ വിലക്കിഴിവ്: 11,990 രൂപയ്ക്കു നേടാം!

നിരന്തരം പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുന്ന കമ്പനിയണ് വിവോ. അതു പോലെ ഉപകരണങ്ങളില്‍ ആകര്‍ഷകമായ ഓഫറുകളും നല്‍കുന്നുണ്ട്. വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണാണ് വിവോ Y81.

വിവോ Y81ന് 1000 രൂപ വിലക്കിഴിവ്: 11,990 രൂപയ്ക്കു നേടാം!

ഓഗസ്റ്റ് മാസത്തില്‍ 12,990 രൂപയ്ക്കാണ് വിവോ വിപണിയിലെത്തിയത്. ഇപ്പോള്‍ 1000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കി ഈ ഫോണ്‍ 11,900 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. വിലക്കിഴിവിനു ശേഷം വിപണിയിലെ മികച്ച വില്‍പ്പന ഫോണുകളായ റെഡ്മി നോട്ട് 5, ഹോണര്‍ 9N, അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1, റിയല്‍മീ 2 എന്നീ ഫോണുകളുമായാണ് വിവോ Y81 മത്സരിക്കുന്നത്. ആമസോണ്‍ ഇന്ത്യയിലും വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഈ ഫോണ്‍ ലഭ്യമാണ്.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മൂന്നാം സ്ഥാനമാണ് വിവോ നേടിയിരിക്കുന്നത്. മിഡ് റേഞ്ച്, പ്രീമിയം റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പനയിലെ വര്‍ദ്ധനവിനു ശേഷമാണ് ഈ സ്ഥാനം വിവോക്ക് ലഭിച്ചത്.

വിവോ Y81ന്റെ സവിശേഷതകള്‍

വിവോ Y81ന് 6.22 ഇഞ്ച് ഡിസ്‌പ്ലേയാണ്. വശങ്ങളിലും ഫോണിന്റെ താഴെയായും നേര്‍ത്ത ബെസലുകള്‍ ഉണ്ട്. ഈ ഫോണിന് പ്ലാസ്റ്റിക് ബോഡിയാണ്. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P22 പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ചു വര്‍ദ്ധിപ്പിക്കാവുന്ന സ്‌റ്റോറേജ് എന്നിവ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്.

ക്യാമറ സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ f/2.2 അപ്പര്‍ച്ചറുളള 13എംപി പിന്‍ ക്യാമറയാണ്. എന്നാല്‍ f/2.2 അപ്പര്‍ച്ചറുളള 5എംപി ക്യാമറയാണ് സെല്‍ഫിക്കായി ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, ഡ്യുവല്‍-സിം എന്നിവ ഫോണിന്റെ കണക്ടിവിറ്റികളാണ്.

ഈ ഫോണില്‍ ഫിസിക്കല്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ചിട്ടില്ല. അതിനു പകരം ഫോണ്‍ അണ്‍ലോക്ക് ചെയ്യാനായി പാറ്റേണ്‍ അല്ലെങ്കില്‍ പാസ്‌വേഡ് ഉപയോഗിക്കണം. 3260എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

English summary
Vivo Y81 gets Rs. 1,000 price cut; available at Rs. 11,990
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X