വിവോയുടെ Y83 ഇന്ത്യയിലെത്തി; 14,990 രൂപക്ക് ഗംഭീര സവിശേഷതകൾ!

By GizBot Bureau
|

വിവോ ഇന്ത്യൻ വിപണിയിൽ ആകട്ടെ, ഇനി അന്താരാഷ്‌ട്ര വിപണിയിൽ ആവട്ടെ, ആദ്യമെല്ലാം വെറും ശരാശരി നിലവാരം മാത്രമുള്ള ഫോണുകളായിരുന്നു അവതരിപ്പിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ആ കാലമൊക്കെ കഴിഞ്ഞിരിക്കുകയാണ്. ഗുണമേന്മയുള്ള, വ്യത്യസ്ത സവിഷേതകളുള്ള ഒരുപിടി മോഡലുകൾ കമ്പനി ഇപ്പോൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

വിവോയുടെ Y83 ഇന്ത്യയിലെത്തി; 14,990 രൂപക്ക് ഗംഭീര സവിശേഷതകൾ!

രണ്ടു ദിവസം മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച വിവോ x21 ഏറെ ശ്രദ്ധ നേടിയ മോഡലാണ്. ഡിസ്പ്ളേക്ക് ഉള്ളിൽ തന്നെ ഫിംഗർ പ്രിന്റ് സെൻസർ വരുന്ന ഈ മോഡൽ വിവോയുടെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്. അതിനിടയിൽ ഇന്നലെ കമ്പനി വിവോ Y83 എന്ന ഒരു ബഡ്ജറ്റ് ഫോൺ അവതരിപ്പിക്കുകയുണ്ടായി. സവിശേഷതകളുടെ കാര്യത്തിൽ ഈ വിലനിലവാരത്തിലുള്ള വിപണിയിലെ മറ്റു ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒട്ടും പിറകിലല്ല ഈ മോഡൽ. എന്തൊക്കെയാണ് പ്രധാന സവിശേഷതകൾ എന്ന് നോക്കാം.

ഡ്യുവൽ സിം സവിശേഷതയോടെയാണ് വിവോ Y83 എത്തുന്നത്. ആൻഡ്രോയ്ഡ് 8.0 ഓപറേറ്റിംഗ് സിസ്റ്റത്തിൽ അധിഷ്ഠിതമായ ഫൺടച്ച് ഒഎസ് 4.0 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുക. 6.22 ഇഞ്ച് എച്ച്ഡി + 720x1520 പിക്സൽ ഫുൾവ്യൂ 2.0 IPS ഡിസ്പ്ലേ, 19: 9 അനുപാത അനുപാതം, ഡിസ്പ്ഷൻ നോച്ച്, 88 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതം, ഒക്ട കോർ മീഡിയടെക് ഹെലിയോ P20 SoC പ്രൊസസർ, 4 ജിബി റാം എന്നിവയാണ് വിവോ Y83യുടെ പ്രധാന സവിശേഷതകൾ.

ക്യാമറയുടെ കാര്യത്തിൽ എൽഇഡി ഫ്ളാഷോടു കൂടിയ 13 മെഗാപിക്സൽ റിയർ ക്യാമറ സെൻസർ, എഫ് / 2.2 അപ്പെർച്ചർ എന്നിവയാണ് പിറകിൽ ഉള്ളത്. ഫേസ് അക്സസുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിൽ ഉണ്ട്. വിവോയുടെ മോണിക്കർ സവിശേഷത ഉപയോഗിച്ച് കൃത്യമായ ഫേസ് തിരിച്ചറിയലും സാധ്യമാകും.

ക്യാമറ ഫീച്ചറുകളിൽ AI ഫേസ്സവിശേഷതകൾ, പോർട്രെയ്റ്റ് മോഡ്, ലൈവ് ഫോട്ടോ, ഗ്രൂപ്പ് സെൽഫി എന്നിവയുമുണ്ട്.മെമ്മറിയുടെ കാര്യത്തിൽ 32GB ഇന്റേണൽ സ്റ്റോറേജും മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വർദ്ധിപ്പിക്കാനാകുന്ന മെമ്മറി സ്ലോട്ടുമുണ്ട്. 3260 mAh ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്.

ഫേസ് ആക്സസ് 2.0, ഗെയിം മോഡ് 2.0, സ്മാർട്ട് സ്പ്ലിറ്റ് 3.0, ഇരട്ട ആപ്പുകൾ ഉപയോഗിക്കാനായി ആപ് ക്ലോൺ, ഐ പ്രൊട്ടക്ഷൻ മോഡ് എന്നിവയും വിവോ Y83 ന്റെ മറ്റു പ്രധാന സവിശേഷതകളാണ്. ഫിംഗർപ്രിന്റ് സെൻസർ ഫോണിന്റെ പിറകുവശത്താണ് സ്ഥിതി ചെയ്യുന്നത്.

എല്ലാ നോക്കിയ ഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് പി അപ്‌ഡേറ്റ് ലഭിക്കും: എച്ച്എംഡി ഗ്ലോബല്‍എല്ലാ നോക്കിയ ഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് പി അപ്‌ഡേറ്റ് ലഭിക്കും: എച്ച്എംഡി ഗ്ലോബല്‍

4ജിബി റാം 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് വേരിയന്റിന് 14,990 രൂപയാണ് വില വരുന്നത്. 64 ജിബി ഇൻബിൽട്ട് സ്റ്റോറേജ് മോഡലിൽ കഴിഞ്ഞ ആഴ്ച ചൈനയിൽ അവതരിപ്പിക്കപ്പെട്ട ഫോണിന് സിഎൻവൈ 1,498 (ഏകദേശം 15,800 രൂപ) ആയിരുന്നു വിലയിട്ടിരുന്നത്.

Best Mobiles in India

Read more about:
English summary
Vivo Y83 Launched in India; Price and Top Features

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X