Just In
- 1 hr ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 2 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 3 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 4 hrs ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
Don't Miss
- Automobiles
ബെൻസ് എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിൽ നടി; ചിത്രങ്ങൾ വൈറൽ
- News
'മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളണം'; സുപ്രീംകോടതിയിൽ ലീഗ്
- Sports
IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
- Movies
അച്ഛനേയും അമ്മയേയും തെറി പറഞ്ഞാല്‍ തിരിച്ചും തെറി പറയും; ഭീഷണിപ്പെടുത്താന്‍ നോക്കണ്ട: ഉണ്ണി മുകുന്ദന്
- Lifestyle
മുടിക്ക് ആരോഗ്യവും കരുത്തും നിശ്ചയം; ചുരുങ്ങിയ കാലത്തെ ഉപയോഗം നല്‍കും ഫലം
- Finance
സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്കുന്ന ബാങ്കുകള്‍; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം
4030 മില്ലി ആംപയറിന്റെ കരുത്തന് ബാറ്ററിയുമായി വിവോ വൈ91
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ തങ്ങളുടെ പുത്തന്‍ മോഡലായ വൈ91 നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4030 മില്ലി ആംപയറിന്റെ കരുത്തന് ബാറ്ററിയുമായാണ് മോഡലിന്റെ വരവ്. കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും 6.22 ഇഞ്ചിന്റെ ഹാലോ ഫുള്‍ വ്യൂ ഡിസ്പ്ലേയും ഫോണിലുണ്ട്.

വിലയും വിപണിയും
ഡിസ്പ്ലേയിലെ ഡ്യൂ ഡ്രോപ് നോച്ചാണ് മറ്റൊരു പ്രത്യേകത. 10,990 രൂപയാണ് ഫോണിന് ഇന്ത്യന്‍ വിപണിയില്‍ വില നിശ്ചയിച്ചിരിക്കുന്നത്. വിവോയുടെ സ്റ്റോറുകള്‍ വഴിയും ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലിലൂടെയും ഫോണ്‍ വാങ്ങാനാകും. സ്റ്റാറി ബ്ലാക്ക്, ഓഷ്യന്‍ ബ്ലൂ എന്നീ രണ്ട് നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

ഫോണ്‍ വാങ്ങാവുന്നതാണ്
വൈ91 നെ വിവോ ആദ്യമായി പുറത്തിറക്കുന്നതിന്റെ ഭാഗമായി പ്രത്യേകം ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 1,200 രൂപയുടെ ബ്ലൂടൂത്ത് ഇയര്‍ ഫോണാണ് ഈ മോഡലിനോടൊപ്പം സൗജന്യമായി ലഭിക്കുക. ബജാജ് ഫിനാന്‍സ് വഴി നോ കോസ്റ്റ് ഇ.എം.ഐയിലുടെയും ഫോണ്‍ വാങ്ങാവുന്നതാണ്. എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

മറ്റ് സവിശേഷതകള്‍
മീഡിയാടെക്ക് ഒക്ടാകോര്‍ ഹീലിയോ പി22 പ്രോസസ്സറാണ് ഫോണിന് കരുത്തു പകരുന്നത്. കൂട്ടിന് 2 ജി.ബിയുടെ റാമും 32 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്തുമുണ്ട്. 256 ജി.ബി വരെ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ഉയര്‍ത്താവുന്നതാണ്. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം.

ഡിസ്പ്ലേ
6.22 ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 720X1520 പിക്സലാണ് റെസലൂഷന്‍. 88.6 ശതമാനം സ്ക്രീന്‍ ടു ബോഡി റേഷ്യോ ഫോണിന് പ്രത്യേകം രൂപഭംഗി നല്കുന്നു. ഇതിനെല്ലാം പുറമേ ഡ്യൂ ഡ്രോപ് ഡിസ്പ്ലേ നോച്ചും ഫോണിലുണ്ട്.

വിവോ വൈ91
ക്യാമറ കരുത്തിലും ഒട്ടും പിന്നിലല്ല വിവോ വൈ91. 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ് മുന്നിലുള്ളത്. f/1.8 ആണ് അപ്രേചര്‍. പിന്നില്‍ 13+2 മെഗാപിക്സലിന്റെ ഇരട്ട ക്യാമറയും ഇടം പിടിച്ചിട്ടുണ്ട്. f/2.2, f/2.4 ആണ് രണ്ടു പിന് ക്യാമറകളുടെയും അപ്രേചര്‍.

മൂന്നു സിം കാര്‍ഡ്
ഇരട്ട സിമ്മും മെമ്മറി കാര്‍ഡും ഉപയോഗിക്കാവുന്ന മൂന്നു സിം കാര്‍ഡ് സ്ലോട്ടാണ് ഫോണിലുള്ളത്. 4,030 മില്ലി ആംപയറിന്റെ ബാറ്ററി കരുത്തുറ്റതാണ്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക് സപ്പോര്‍ട്ട് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ ഫോണിലുണ്ട്. കൂടാതെ 4ജി കണക്ടീവിറ്റി, വൈഫൈ, ബ്ലൂടൂത്ത് 5.0, ഗ്ലോണാസ്, ജി.പി.എസ് എന്നീ കണക്ടീവിറ്റ് സംവിധാനവും ഫോണില്‍ ഇടംപിടിച്ചിട്ടുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470