Just In
- 1 hr ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
- 1 hr ago
എന്തോ.. എന്നെ ഇഷ്ടമാണ് ആളുകൾക്ക്!! ജിയോയുടെ ഏറ്റവും പോപ്പുലറായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ | Jio
- 2 hrs ago
വിമാനയാത്രികർക്ക് ശവക്കുഴി തോണ്ടുമോ? എയർപോർട്ട് പരിസരത്തെ 5ജിയിൽ വിശദപഠനത്തിന് ടെലിക്കോം വകുപ്പ്
- 3 hrs ago
BharOS | ഗൂഗിളിനെ കടപുഴക്കാൻ "ആത്മനിർഭർ" ഒഎസുമായി ഇന്ത്യ; അറിയേണ്ടതെല്ലാം
Don't Miss
- News
കൂട്ടുകാരിക്ക് ഒപ്പം ജീവിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി യുവതി; ഒടുവിൽ ചതി, സിനിമയെ വെല്ലും കഥ
- Movies
പ്രശസ്ത നടന്റെ മരണം; വിലാപയാത്രയ്ക്കിടെ ആ നടന്റെ കോമാളിത്തരം; ഇറക്കിവിട്ടുവെന്ന് ടിനി ടോം
- Lifestyle
വിഘ്നേശ്വരന് ഇരട്ടി അനുഗ്രഹം ചൊരിയും ഗണേശ ജയന്തി; ശുഭയോഗങ്ങളും ആരാധനാരീതിയും
- Finance
ബിസിനസാണ് ലക്ഷ്യമെങ്കിൽ ഫ്രാഞ്ചെെസികൾ നോക്കാം; ഇപ്പോൾ തുടങ്ങാൻ പറ്റിയ 6 മേഖലകൾ ഇതാ
- Automobiles
വിൽപ്പനയിൽ ലേശം കുറവുണ്ട് കേട്ടോ; മാരുതിക്ക് എന്ത് പറ്റി
- Sports
ചതിയന്‍! അന്നു ആര്‍സിബിയുടെ ജഴ്സി ധരിച്ച് നടന്നവനാണ്, ബ്രെവിസിന് ട്രോള്‍
- Travel
യാത്രകൾ പ്ലാൻ ചെയ്യാം, പക്ഷേ, ഈ സ്ഥലങ്ങളിലേക്ക് വേണ്ട! ഈ വർഷവും പ്രവേശനമില്ല!
വിവോ വൈ91i ഇന്ത്യന്‍ വിപണിയിലത്തുന്നു...; വില 7,990 രൂപ
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് വിവോ തങ്ങളുടെ കിടിലന്‍ സ്മാര്‍ട്ട്ഫോണായ വി15 പ്രോയെ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. ഇപ്പോഴിതാ പുതിയൊരു മോഡലിനെക്കൂടി ഇന്ത്യയിലെത്തിക്കാനൊരുങ്ങുകയാണ് കമ്പനി. എന്‍ട്രി ലെവല്‍ ശ്രേണിയിലായിരിക്കും പുത്തന്‍ മോഡലിന്റെ വരവ്. വിവോ വൈ91 i എന്നാണ് പുതിയ മോഡലിന്റെ പേര്.

അധികം വൈകാതെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണറിയുന്നത്. 7,990 രൂപയാകും വില. മാര്‍ച്ച് ആദ്യം വിപണിയിലെത്തുമെന്ന് ചില ദേശീയ ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫോണിന്റെ സവിശേഷതകളും മറ്റും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
നിലവില്‍ ഫിലിപൈന്‍സില്‍ വിപണിയിലുള്ള മോഡലാണ് വിവോ വൈ91 i. വൈ91 ന്റെ താഴ്ന്ന വേര്‍ഷനായാണ് ഈ മോഡല്‍ പുറത്തിറങ്ങിയത്. 7,990 രൂപയ്ക്കു ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയാല്‍ നിലവില്‍ ലഭ്യമായതില്‍ ഏറ്റവും വിലക്കുറവുള്ള സ്മാര്‍ട്ട്ഫോണുകളിലൊന്നായി മാറും വിവോ വൈ91 i.
സവിശേഷതകള്‍
6.22 ഇഞ്ച് എച്ച്.ഡി റെസലൂഷനോടു കൂടിയ എല്‍.സി.ഡി ഐപി.എസ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. വാട്ടര്‍ നോച്ച് ഡിസ്പ്ലേയും ബേസില്‍-ലെസ് ഡിസൈനും ഫോണിന് പ്രത്യേക രൂപഭംഗി നല്കുന്നു. സുരക്ഷാ ലെയര്‍ ഫോണിലില്ല എന്നത് പോരായ്മയാണ്. സ്നാപ്ഡ്രാഗണ്‍ 439 പ്രോസസ്സറും ഒപ്പം 2 ജി.ബി റാമും 16 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിനു കരുത്തു പകരുന്നു.
ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂട്ടിന് വിവോയുടെ സ്വന്തം ഫണ്‍ടച്ച് ഓ.എസുമുണ്ട്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിന്ഭാഗത്താണുള്ളത്. 13+2 മെഗാപിക്സലിന്റെ ഇരട്ട പിന് ക്യാമറയും 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയുമാണുള്ളത്. 4,030 മില്ലി ആംപയറിന്റേതാണ് ബാറ്ററി ശേഷി.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470