വിവോ വൈ 91 ഐ 3 ജിബി + 32 ജിബി മോഡലിന് ഇപ്പോൾ 500 രൂപ വിലകുറവ്

|

വിവോ വൈ 91 ഐയ്ക്ക് ഇന്ത്യയിൽ 500 രൂപ വിലക്കുറവുമായി പുതിയ വില ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്‌തു. 2 ജിബി + 16 ജിബി, 2 ജിബി + 32 ജിബി എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ കഴിഞ്ഞ മാർച്ചിൽ തിരിച്ചെത്തിയത്. വിവോ വൈ 91 ഐയുടെ 3 ജിബി + 32 ജിബി മോഡൽ ഈ വർഷം മാർച്ചിൽ അവതരിപ്പിച്ചു. ഈ മോഡലിന് ഇപ്പോൾ വില കുറച്ചിട്ടുണ്ട്. സിംഗിൾ റിയർ ക്യാമറയും സെൽഫി ഷൂട്ടർ നോട്ടും ഈ എൻട്രി ലെവൽ ഫോണിലുണ്ട്.

വിവോ വൈ 91 ഐ (3 ജിബി + 32 ജിബി) വില ഇന്ത്യയിൽ

വിവോ വൈ 91 ഐ (3 ജിബി + 32 ജിബി) വില ഇന്ത്യയിൽ

വിവോ വൈ 91 ഐ (3 ജിബി + 32 ജിബി) 8,999 രൂപയാണ് സാധാരണ വരുന്ന വില. ഇന്ത്യയിൽ ഇത് 500 രൂപ ഇളവിൽ 8,490 രൂപയ്ക്ക് വിപണിയിൽ നിന്നും ലഭിക്കുന്നു. എം‌ആർ‌പിയുടെ യഥാർത്ഥ വിലയിൽ നിന്ന് പുതിയ വില വെബ്‌സൈറ്റിലും ആമസോണിലും അപ്‌ഡേറ്റ് ചെയ്‌തു. എന്നാൽ, ഫ്ലിപ്പ്കാർട്ടിൽ ഇപ്പോഴും പഴയ വില 8,999 രൂപയാണ് കാണിക്കുന്നത്. അടിസ്ഥാന 2 ജിബി + 16 ജിബി മോഡലിന് എംആർപി 7,490 രൂപയും, 2 ജിബി + 32 ജിബി മോഡലിന് ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം എംആർപി 7,999 രൂപയുമാണ് വില വരുന്നത്.

വിവോ വൈ 91 ഐ: സവിശേഷതകൾ

വിവോ വൈ 91 ഐ: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന വിവോ വൈ 91 ഐ ആൻഡ്രോയിഡ് 8.1 ഓറിയോ ഫൺ‌ടച്ച് ഒ‌എസ് 4.5 നൊപ്പം ലോഞ്ച് ചെയ്‌തെങ്കിലും ആൻഡ്രോയിഡ് 9 ലേക്ക് പിന്നീട് അപ്‌ഗ്രേഡ് ചെയ്‌തു. 19: 9 ആസ്പെക്ടറ്റ് റേഷിയോ വരുന്ന 6.22 ഇഞ്ച് എച്ച്ഡി + (720x1,520 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. 3 ജിബി വരെ റാമുമായി ജോടിയാക്കിയ ഈ സ്മാർട്ട്ഫോണിന് ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 22 (എംടി 6762 ആർ) SoC പ്രോസസറാണ് കരുത്തേകുന്നത്.

ഹുവാവേ നോവ 8 എസ്ഇ സ്മാർട്ട്ഫോൺ നവംബർ 5ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾഹുവാവേ നോവ 8 എസ്ഇ സ്മാർട്ട്ഫോൺ നവംബർ 5ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വിവോ വൈ 91 ഐ

വിവോ വൈ 91 ഐയിൽ എഫ് / 2.2 ലെൻസ് വരുന്ന 13 മെഗാപിക്സൽ ക്യാമറ സെൻസറും എൽഇഡി ഫ്ലാഷും പുറകിലായി വരുന്നു. മുൻവശത്ത് എഫ് / 1.8 ലെൻസുമായി വരുന്ന 5 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 32 ജിബി വരെ ഓൺബോർഡ് സ്റ്റോറേജാണ് വിവോ വൈ 91 ഐയിൽ വരുന്നത്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

വിവോ വൈ 91 ഐക്ക് 4,030 എംഎഎച്ച് ബാറ്ററി

ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ബോർഡിലെ സെൻസറുകളിൽ വരുന്നത്. 163.5 ഗ്രാം ഭാരം വരുന്ന വിവോ വൈ 91 ഐക്ക് 4,030 എംഎഎച്ച് ബാറ്ററി സപ്പോർട്ടും ലഭിക്കുന്നു.

 സാംസങ് ഗാലക്‌സി എം02 വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും സാംസങ് ഗാലക്‌സി എം02 വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

Best Mobiles in India

English summary
In India, Vivo Y91i got a price cut of Rs . 500 and the new prices were also updated on the official website. The phone was released in two configurations-2 GB + 16 GB and 2 GB + 32 GB-back in March last year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X