Home
Mobile

6.2 ഇഞ്ച് വാട്ടര്‍ഡ്രോപ് നോച് ഡിസ്‌പ്ലേ, ഹെലിയോ P22, 4030 mAh ബാറ്ററി; വിവോ Y93s പുറത്തിറങ്ങി

വിവോ Y93s സ്മാര്‍ട്ട്‌ഫോണ്‍ ചൈനീസ് വിപണിയിലെത്തി. 1698 യുവാന്‍ (ഏകദേശം 17758 രൂപ) വിലയുള്ള ഫോണ്‍ അറോറ ബ്ലൂ, അറോറ റെഡ്, സ്റ്റാറി നൈറ്റ് ബ്ലാക്ക്, ചുവപ്പ് എന്നീ നിറങ്ങളില്‍ ലഭിക്കും.

ചിപ് സെറ്റില്‍ വ്യത്യാസമുണ്ട്

ചിപ് സെറ്റില്‍ വ്യത്യാസമുണ്ട്

ചൈനീസ് വിപണിയിലുള്ള വിവോ Y93-ന് സമാനമാണ് Y93s. എന്നാല്‍ Y93s-ല്‍ ഉപയോഗിച്ചിരിക്കുന്ന ചിപ് സെറ്റില്‍ വ്യത്യാസമുണ്ട്. മാത്രമല്ല ഇന്റേണല്‍ സ്റ്റോറേജും കൂടതലാണ്. ഇവ മാറ്റിനിര്‍ത്തിയാല്‍ Y93-ഉം Y93s-ഉം തമ്മില്‍ കാര്യമായ വ്യത്യാസമില്ല.

വാട്ടര്‍ഡ്രോപ് നോച്

വാട്ടര്‍ഡ്രോപ് നോച്

HD+ 6.2 ഇഞ്ച് വാട്ടര്‍ഡ്രോപ് നോച് സ്‌ക്രീനാണ് ഫോണിലുള്ളത്. റെസല്യൂഷന്‍ 720x1520 പിക്‌സല്‍സ് ആണ്. ആസ്‌പെക്ട് റേഷ്യോ 19:9. മീഡിയടെക് MT6762 (ഹെലിയോ P22)-ല്‍ പ്രവര്‍ത്തിക്കുന്ന വിവോ Y93s-ല്‍ 4GB റാം, 128GB സ്‌റ്റോറേജ് എന്നിവയുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ കഴിയും. സ്‌നാപ്ഡ്രാഗണ്‍ 439 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവോ Y93-ല്‍ 4GB റാമും 64GB സ്‌റ്റോറേജുമാണുള്ളത്.

മറ്റൊരു പ്രത്യേകത

മറ്റൊരു പ്രത്യേകത

ഫണ്‍ടച്ച് OS 4.5 UI-യോട് കൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിവോ Y93s-ന്റെ മറ്റൊരു പ്രത്യേകത. പിന്നില്‍ രണ്ട് ക്യാമറകളുണ്ട്. f/2.2 അപെര്‍ച്ചറോട് കൂടിയ 13 MP പ്രൈമറി ക്യാമറ, f/2.4 അപെര്‍ച്ചറോട് കൂടിയ 2MP സെക്കന്‍ഡറി സെന്‍സര്‍ എന്നിവയാണവ. f/1.8 അപെര്‍ച്ചറോട് കൂടിയ 8MP ക്യാമറയാണ് മുന്നിലുള്ളത്.

പ്രധാന ആകര്‍ഷണങ്ങള്‍

പ്രധാന ആകര്‍ഷണങ്ങള്‍

ഫെയ്‌സ് അണ്‍ലോക്ക് സംവിധാനമുണ്ടെങ്കിലും ഫിംഗര്‍പ്രിന്റ് റീഡര്‍ ഇല്ലാത്തത് പോരായ്മയാണ്. ഇരട്ട സിം കാര്‍ഡുകള്‍, 4G VoLTE, Wi-Fi, ബ്ലൂടൂത്ത്, ജിപിഎസ്, OTG, 4030 mAh ബാറ്ററി എന്നിവയാണ് വിവോ Y93s-ന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. 155.11x75.09x8.28 mm ആണ് ഫോണിന്റെ വലുപ്പം. ഭാരം 163.5 ഗ്രാം.

Best Mobiles in India

English summary
Vivo Y93s launched with 6.2-inch waterdrop notch display, Helio P22 and 4,030mA battery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X