വിവോ Z1 പ്രോയ്ക്ക് ഇന്ത്യയിൽ 2000 വില കുറവ്; പുതിയ വിലകൾ പരിശോധിക്കാം
വിവോ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇസഡ് സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വിവോ സെഡ് 1 പ്രോയാണ് സീരീസിന് കീഴിൽ പുറത്തിറക്കിയ ആദ്യത്തെ സ്മാർട്ട്‌ഫോൺ. ഹാൻഡ്‌സെറ്റിന്റെ ബേസ് മോഡലായ 4 ജിബി റാമിന്റെ വില 14990 രൂപയിൽ നിന്നും 13,990 രൂപയാക്കിയാണ് കുറച്ചത്. 6 ജിബി മോഡലിന്റെ വില 2,000 രൂപ കുറച്ചിട്ടുണ്ട്. പ്രൈസ് കട്ടിന് ശേഷം 6/64 ജിബി മോഡൽ 14,990 രൂപയ്ക്കാണ് ലഭിക്കുക. 6ജിബി/128 ജിബി വേരിയന്റ് ഇപ്പോൾ 15,990 രൂപയ്ക്ക് വാങ്ങാനാവും. ഫ്ലിപ്കാർട്ടിലും വിവോയുടെ ഒഫീഷ്യൽ സൈറ്റായ വിവോ.കോമിലും ഈ പുതിയ വിലകളിൽ സ്മാർട്ട്ഫോൺ ലഭിക്കും. വിവോ Z1 പ്രൊ വാങ്ങുമ്പോൾ നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുമുണ്ട്.

വിവോ Z1 പ്രോയിലുള്ളത് 5,000 mAh ബാറ്ററി
സോണിക് ബ്ലാക്ക്, മിറർ ബ്ലാക്ക്, സോണിക് ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭിക്കുക. വിവോ Z1 പ്രോ ഹാൻഡ്സെറ്റിന്റെ പിന്നിൽ മൂന്നു ക്യാമറകളാണുള്ളത്. ഫോട്ടോകൾക്കും വിഡിയോകൾക്കുമായി എഫ് / 1.78 ലെൻസുള്ള 16 മെഗാപിക്സൽ പ്രൈമറി സെൻസർ, 120 ഡിഗ്രി സൂപ്പർ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവയാണ് വിവോ Z1 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ളത്. എഫ് / 2.4 ലെൻസുള്ള രണ്ട് മെഗാപിക്സൽ ടെർഷ്യറി സെൻസർ ആണ് മൂന്നാം സെൻസർ. 32 മെഗാപിക്സലിന്റെ ‘ഇൻ-ഡിസ്പ്ലേ' സെൽഫി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 SoC
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 SoC-ൽ പ്രവർത്തിക്കുന്ന ആദ്യ ഫോണാണ് Z1 പ്രോ സ്മാർട്ഫോൺ. ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് മോഡലിന്റേത്. 8W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. വിപണിയിൽ സാംസങ് ഗാലക്‌സി എം40, റെഡ്മി നോട്ട് 7 പ്രോയുടെ ടോപ്പ് എൻഡ് വേരിയന്റ് എന്നീ മോഡലുകളോടാണ് വിവോ Z1 പ്രോ മത്സരിക്കുന്നത്. വിവോ Z1 പ്രോ ഈ വർഷം ജൂലൈയിൽ ലോഞ്ച് ചെയ്തപ്പോൾ ഇന്ത്യയിലെ അടിസ്ഥാന വില 14,990 രൂപയായിരുന്നു (4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റ്). 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 16,990 രൂപയും ടോപ്പ് എൻഡ് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,990 രൂപയുമായിരുന്നു വില.

റിയർ ട്രിപ്പിൾ ക്യാമറകളുമായി വിവോ Z1 പ്രോ
ഗെയിം മോഡ് 5.0, 4 ഡി വൈബ്രേഷനുകൾ, 3 ഡി സറൗണ്ട് സൗണ്ട് എന്നിവയെല്ലാം ഫോണിലുണ്ട്. സെന്റർ ടർബോ, എഐ ടർബോ, നെറ്റ് ടർബോ, കൂളിംഗ് ടർബോ, എആർടി ++ ടർബോ എന്നിവ നൽകുന്ന മൾട്ടി ടർബോ ഫീച്ചറും വോയ്‌സ് ചേഞ്ചർ, ഗൂഗിൾ അസിസ്റ്റന്റ്, മറ്റ് വോയ്‌സ് അസിസ്റ്റന്റുകൾ എന്നിവ എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിന് പ്രത്യേകം എഐ ബട്ടൺ ഫീച്ചറും ഫോണിലുണ്ട്. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 9-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

വിവോ Z1 പ്രോയ്ക്ക് ഇന്ത്യയിൽ 2000 വില കുറവ്
4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, ഒടിജിയുള്ള യുഎസ്ബി 2.0, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി സൗകര്യങ്ങൾ. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഫിംഗർപ്രിന്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നീ സെൻസറുകളുമുണ്ട്. ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന 5,000 mAh ബാറ്ററിയാണ് വിവോ Z1 പ്രോയിലുള്ളത്.


Click it and Unblock the Notifications