ഡ്യുവല്‍ ഐഡന്റിറ്റി ഫോണുമായി വിഎംവെയര്‍

Posted By: Staff

ഡ്യുവല്‍ ഐഡന്റിറ്റി ഫോണുമായി വിഎംവെയര്‍

സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ സംസാരവിഷയം വിഎംവെയറിന്റെ ഡ്യുവല്‍ ഐഡന്റിറ്റി സ്മാര്‍ട്ട്‌ഫോണ്‍ ആണ്. വിഎംവെയറും വെറിസണ്‍ വയര്‍ലെസും ഒന്നിച്ചാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും, ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഫോണ്‍ ആയതുകൊണ്ടാണ് ഡ്യുവല്‍ ഐഡന്റിറ്റി എന്നൊരു വിശേഷണം കൊടുത്തിരിക്കുന്നത്.

3ജി, 4ജി ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത് വിഎംവെയര്‍ ഹൊറൈസണ്‍ സിസ്റ്റത്തിലാണ്. കമ്പനികള്‍ക്ക് ജോലിക്കാര്‍ക്ക് ഹാന്‍ഡ്‌സെറ്റ് കൊടുക്കുകയും, അവര്‍ കമ്പനി വിടുമ്പോള്‍ അവ തിരിച്ചു വാങ്ങുകയും ഒന്നും ചെയ്യേണ്ടി വരില്ല ഈ മൊബൈലാണ് അവര്‍ ഉപയോഗിക്കുന്നതെങ്കില്‍.

കാരണം, ഓഫീസ് സമയങ്ങളില്‍ ബിസിനസ് യൂസിലേക്ക് മാറ്റാനും, തിരിച്ച് വീട്ടിലെത്തുമ്പോള്‍ പേഴ്‌സണല്‍ യൂസിലേക്കു മാറാനും ഈ ഡ്യുവല്‍ ഐഡന്റിറ്റിഫോണില്‍ സാധിക്കും. അതുകൊണ്ടു തന്നെ ബിസിനസ് മേഖലയിലാണ് ഇവ ശരിക്കുള്ള തരംഗം സൃഷ്ടിക്കാന്‍ പോകുന്നത്.

ഈ ഡ്യുവല്‍ ഐഡന്റിറ്റി സ്മാര്‍ട്ട്‌ഫോണിന്റെ വരവോടെ മൊബൈല്‍ ഫോണ്‍ ഇന്‍ഡസ്ട്രിയല്‍ ഒരു ശക്തിയായി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജോലിസ്ഥലത്തു നിന്നും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലേക്കുള്ള പ്രൊവിഷനും, ഡി-പ്രൊവിഷനും, ഐടി ഡിപ്പാര്‍ട്ടുമെന്റുകളുടെ സുരക്ഷിതമായ മാനേജ്‌മെന്റ് എന്നിവ സാധ്യമാകുന്നു.

ഈയൊരു ടെക്‌നോളജി വഴി ഓരോരുത്തര്‍ക്കും സ്വകാര്യത സൂക്ഷിക്കാനും, വ്യക്തിപരമായ ഒരു മൊബൈല്‍ എന്‍വയോണ്‍മെന്റ് സൃഷ്ടിക്കാനും സാധിക്കും.

ഒരു വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സെറ്റ് അപ് ഈ പുതിയ വിഎംവെയര്‍ ഹൊറൈസണ്‍ പോളില്‍ പ്രതീക്ഷിക്കാം. ജോലി സ്ഥലത്ത് വെര്‍ച്വല്‍ ഐഡന്റിറ്റിയും, അല്ലാത്തപ്പോള്‍ പേഴ്‌സണല്‍ ഐഡന്റിറ്റിയും ഉപയോഗപ്പെടുത്താന്‍ ഇതുവഴി കഴിയും.

വരും മാസങ്ങളില്‍ പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കുന്ന ഈ ഡ്യുവല്‍ ഐഡന്റിറ്റി ഫോണ്‍ വിപണിയിലെത്തിക്കാന്‍ എല്‍ജിയുമായി ഒരു ടൈ അപ്പ് ഉണ്ടാക്കിയിട്ടുണ്ട്. തല്‍ക്കാലം ഇലിന്റെ വിലയെ കുറിച്ച് ഒന്നും അറിവായിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot