155, മുതില്‍ന്നവര്‍ക്കായി ചെറിയ വിലയില്‍ ഒരു വോഡഫോണ്‍ സമ്മാനം

Posted By:

155, മുതില്‍ന്നവര്‍ക്കായി ചെറിയ വിലയില്‍ ഒരു വോഡഫോണ്‍ സമ്മാനം

വളരെ ചെറിയ വിലയില്‍ ഒരു ഹാന്‍ഡ്‌സെറ്റുമായെത്തുന്നു വോഡഫോണ്‍.  മുതിര്‍ന്നവരെ ഉദ്ദേശിച്ച് വോഡഫോണ്‍ ഡിസൈന്‍ ചെയ്ത് വോഡഫോണ്‍ 155 ഹാന്‍ഡ്‌സെറ്റിന്റെ വില വെറും 1,800 രൂപയാണ്.

മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ളതാണ് ഈ മൊബൈല്‍ എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ക്കും യോജിക്കുന്നതാണ് ഇതെന്നതാണ് വാസ്തവം.  മൊബൈലില്‍ ഇമെയിലിംഗ്, ഗെയിമിംഗ്, ആപ്ലിക്കേഷനുകള്‍ എന്നിവ ഇഷ്ടപ്പെടാത്തവര്‍ക്ക് ഏറ്റവും യോജിച്ചതാണ് ഈ വോഡഫോണ്‍ മൊബൈല്‍.

എന്നാല്‍ ഫോണ്‍ ചെയ്യുക, കോള്‍ അറ്റെന്റ് ചെയ്യുക, മെസ്സേജിംഗ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഈ ഹാന്‍ഡ്‌സെറ്റ്.  ഈ ഫോണിന്റെ നീളം 110 എംഎം, വീതി 56 എംഎം, കട്ടി 13 എംഎം എന്നിങ്ങനെയാണ്.  2ജി നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്റെ ഇന്റേണല്‍ മെമ്മറി 0.3 എംബിയാണ്.

എസ്ഒഎസ് ഫീച്ചറാണ് വോഡഫോണ്‍ 155ന്റെ ഏറ്റവും പ്രധാന പ്രത്യേകത.  ഉപയോക്താവിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഈ ഫീച്ചര്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്.  എന്തെങ്കിലും അടിയന്തിര ഘട്ടം ഉണ്ടാവുകയാണെങ്കില്‍ ഉപയോഗിക്കാന്‍ ഹാന്‍ഡ്‌സെറ്റിന്റെ പിന്‍വശത്തായി ഒരു ബട്ടണ്‍ ഉണ്ട്.

ഈ ചെറിയ ബട്ടണ്‍ അമര്‍ത്തി പിടിച്ചിരുന്നാല്‍ ഒരു ശബ്ദം ഉണ്ടാവുകയും പെട്ടെന്നു തന്നെ നാലു എസ്ഒഎസ് കോണ്ടാക്റ്റ് നമ്പറുകളിലേക്ക് മെസ്സേജ് പോകും.  അതുപോലെ ഈ നമ്പറുകളിലേക്ക് വിളിക്കാനും ശ്രമിക്കും.

വലിയ ഡിസ്‌പ്ലേയും, ബട്ടണുകളുമുള്ളതിനാല്‍ കാഴ്ചയ്ക്ക് പ്രശ്‌നമുള്ളവര്‍ക്ക് വളരെ അനുയോജ്യമായ ഒരു ഹാന്‍ഡ്‌സെറ്റ് ആണ് വോഡഫോണ്‍ 155.  അതുപോലെ ഉച്ചത്തിലുള്ള റിംഗ് ടോണുകള്‍ ആണ് ഇതിലുള്ളത്.  ഇത് ചെവിയല്‍പം പതുക്കെയായവര്‍ക്ക് സഹായകമാകും.

ഇന്‍ ബില്‍ട്ട് നോയ്‌സ് ക്യാന്‍സലേഷന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു പുറത്തു നിന്നും അനാവശ്യ ശബ്ദങ്ങള്‍ കയറി വന്ന് ശല്യമാകുന്ന അവസ്ഥയും ഉണ്ടാവില്ല.

29 ദിവസത്തെ സ്റ്റാന്റ്‌ബൈ സമയവും, 600 മിനിട്ടു നേരത്തെ ടോക്ക് ടൈമും ഉണ്ട് ഈ ഫോണിന്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot