Home
Mobile

വോഡാഫോണ്‍-മൈക്രോമാക്‌സ് ഒന്നിച്ചു: 999 രൂപയുടെ ആന്‍ഡ്രോയിഡ് 4ജി ഫോണ്‍ എത്തിക്കുന്നു!

By Asha Sreejith

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ ആയി വോഡാഫോണുമായി മൈക്രോമാക്‌സ് ചേര്‍ന്ന് ഭാരത് 2 അള്‍ട്രാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഏറ്റവും വില കുറഞ്ഞ ഈ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ വില 999 രൂപയാണ്.

വോഡാഫോണ്‍-മൈക്രോമാക്‌സ് ഒന്നിച്ചു:999 രൂപയുടെ ആന്‍ഡ്രോയിഡ് ഫോണുമായി

കഴിഞ്ഞ ആഴ്ച മൈക്രോമാക്‌സ് ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് 4ജി വോള്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഫോഡാഫോണിന്റെ പങ്കാളിത്തത്തോടെ ഭാരത് 2 അള്‍ട്രാ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നതാണ് മൈക്രോമാക്‌സിന്റെ മറ്റൊരു പ്രത്യേകത.

ഭാരത്2 അള്‍ട്രാ ഫോണിന്റെ പ്രത്യേകതകള്‍ ഇങ്ങനെയാണ്, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, ക്വാഡ്‌കോര്‍ സ്‌പെക്ട്രം പ്രോസസര്‍, 512എംപി റാം,4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 2എംപി റിയര്‍ ക്യാമറ, 0.3എംപി മുന്‍ ക്യാമറ, 1300എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ഭാരത് 2ന്റെ വില 3499 രൂപയായിരുന്നു.

മൈക്രോമാക്‌സ് ഭാരത് 2 അള്‍ട്രാ ഫോണിന്റെ യഥാര്‍ത്ഥ വില 2,899 രൂപയാണ്. എന്നാല്‍ ഈ ഫോണ്‍ നിങ്ങള്‍ക്ക് 999 രൂപയ്ക്കു ലഭിക്കുന്നു, എങ്ങനെ?

വോഡാഫോണ്‍ നിങ്ങള്‍ക്ക് 1900 രൂപ റീഫണ്ട് ചെയ്യും, എന്നാല്‍ നിങ്ങള്‍ പ്രതിമാസം 150 രൂപയ്ക്ക് 36 മാസം റീച്ചാര്‍ജ്ജ് ചെയ്യണം. രണ്ട് ഗഡുക്കളായാണ് ഈ തുക റീഫണ്ട് ചെയ്യുന്നത്, അതായത് 18 മാസത്തിനുളളില്‍ നിങ്ങള്‍ക്ക് 900 രൂപയും 36 മാസം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് 1000 രൂപയും റീഫണ്ട് നല്‍കുന്നു. വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് വോഡാഫോണ്‍ എം പെസ അക്കൗണ്ടിലാണ് റീഫണ്ട് തുക ലഭിക്കുന്നത്.

ഈ വര്‍ഷം ആദ്യം ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ഐഡിയയും എയര്‍ടെല്ലും തങ്ങളുടെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ എത്തിക്കും എന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ ഫലമായി എയര്‍ടെല്‍ കാര്‍ബണ്‍ A40 ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. മൈക്രോമാക്‌സ് ഇതു വരെ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഒന്ന് ബിഎസ്എന്‍എല്ലുമായി സഹകരിച്ച് മറ്റൊന്ന് ഇപ്പോള്‍ വോഡാഫോണുമായി.

Best Mobiles in India

English summary
With competition in the ultra-affordable 4G phones heating up, Micromax has launched the Bharat 2 Ultra Android smartphone in partnership with Vodafone, one of India’s leading telecom operators.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X