വോഡഫോണ്‍ സ്മാര്‍ട്ടും മൈക്രോമാക്‌സ് എ75ഉം ഒപ്പത്തിനൊപ്പം

By Shabnam Aarif
|
വോഡഫോണ്‍ സ്മാര്‍ട്ടും മൈക്രോമാക്‌സ് എ75ഉം ഒപ്പത്തിനൊപ്പം

ജനപ്രീതിയുള്ള മറ്റു നിര്‍മ്മാണ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ വോഡഫോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് അത്ര സ്വീകാര്യത ഒന്നും ലഭിക്കാറില്ല എന്നു കാണാം.  വോഡഫോണിനെ അപേക്ഷിച്ച് എത്രയോ ഭേദമാണ് മൈക്രോമാക്‌സിന്റെ അവസ്ഥ.  ചെറിയ വിലയില്‍ ആകര്‍ഷണീയമായ സ്‌പെസിഫിക്കേഷനുകള്‍ ആണ് വോഡഫോണ്‍ ഹാന്‍ഡ്‌സെറ്റുകളുടെ മുഖമുദ്ര.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഇന്ന് ആവശ്യക്കാരേറെയാണ്.  ഈ അവസരത്തിലാണ് വോഡഫോണും മൈക്രോമാക്‌സും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുമായി രംഗത്തെത്തുന്നത്.

വോഡഫോണ്‍ സ്മാര്‍ട്ടിന്റെ ഫീച്ചറുകള്‍:

  • ഗൂഗിള്‍ ആന്‍ഡ്രോയിഡ് വി2.2.1 ആന്‍ഡ്രോയിഡ് ഫ്രയോ ഓപരേറ്റിംഗ് സിസ്റ്റം

  • 103.8 എംഎം നീളം, 56.8 എംഎം വീതി, 12.6 എംഎം കട്ടി

  • 104 ഗ്രാം ഭാരം

  • 2.8 ഇഞ്ച് ക്യുവിജിഎ ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്1 മൊബൈല്‍ പ്രോസസ്സര്‍

  • അഡ്രിനോ ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

  • കോമ്പസ്, ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍

  • 2 മെഗാപികസല്‍ ക്യാമറ

  • ക്യാമറയ്ക്കായി 150 എംബി ഇന്റേണല്‍ മെമ്മറി

  • 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്

  • ജിപിആര്‍എസ്, എഡ്ജ് കണക്റ്റിവിറ്റി

  • 3ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

  • യുഎസ്ബി 2.0

  • എ2ഡിപി ഉള്ള വി2.1 ബ്ലൂടൂത്ത്

  • മൊബൈല്‍ ടിവി ആപ്ലിക്കേഷനുകള്‍

  • മള്‍ട്ടി ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ, വീഡിയോ പ്ലെയറുകള്‍

  • 1200 mAh ലിഥിയം അയണ്‍ ബാറ്ററി

  • 2ജിയില്‍ 300 മിനിട്ട് ടോക്ക് ടൈം, 3ജിയില്‍ 270 മിനിട്ട് ടോക്ക് ടൈം

മൈക്രോമാക്‌സ് എ75ന്റെ ഫീച്ചറുകള്‍:

  • 120 എംഎം നീളം, 63.5 എംഎം വീതി, 10.9 എംഎം കട്ടി

  • ഭാരം 135.4 ഗ്രാം

  • ഡ്യുവല്‍ സിം സപ്പോര്‍ട്ട്

  • 3.75 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 320 x 480 പിക്‌സല്‍ റെസൊലൂഷന്‍

  • ഗൂഗിള്‍ ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 650 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

  • 3.5 എംഎം ഓഡിയോ ജാക്ക്

  • 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്

  • ജിപിആര്‍എസ്, എഡ്ജ് കണക്റ്റിവിറ്റികള്‍

  • 3ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

  • ഡിഎല്‍എന്‍എ, വൈഫൈ ഹോട്ട്‌സ്‌പോട്ട് സപ്പോര്‍ട്ട് ഉള്ള വൈഫൈ കണക്റ്റിവിറ്റി

  • എല്‍ഇഡി ഫ്ലാഷ് ഉള്ള 3.15 മെഗാപിക്‌സല്‍ ക്യാമറ

  • 2048 x 1536 പിക്‌സല്‍ ക്യാമറ റെസൊലൂഷന്‍

  • വി3.0 ബ്ലൂടൂത്ത്

  • മൈക്രോയുഎസ്ബി വി2.0

  • വീഡിയോ കോണ്‍ഫറന്‍സിംഗിന് വിജിഎ സെക്കന്ററി ക്യാമറ

  • കോമ്പസ്, ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍

  • എച്ച്ടിഎംഎല്‍, അഡോബ് ഫ്ലാഷ് സപ്പോര്‍ട്ട് ഉള്ള വെബ് ബ്രൗസര്‍

  • എഫ്എം റേഡിയോ

  • എ-ജിപിഎസ് സപ്പോര്‍ട്ട് ഉള്ള ബില്‍ട്ട് ഇന്‍ ജിപിഎസ്

  • 1300 mAh ലിഥിയം അയണ്‍ ബാറ്ററി

  • 5 മണിക്കൂര്‍ ടോക്ക് ടൈം

  • ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍
സ്‌പെസിഫിക്കേഷനുകള്‍ പരിശോധിക്കുമ്പോള്‍ മൈക്രോമാക്‌സ് എ75 ഹാന്‍ഡ്‌സെറ്റിന് വ്യക്തമായ മുന്‍തൂക്കം കാണാം.  വെള്ളയും കറുപ്പം ചേര്‍ന്ന വോഡഫോണ്‍ സ്മാര്‍ട്ട് കാഴ്ചയില്‍ ശരിക്കും സ്മാര്‍ട്ട് തന്നെ.

2 മെഗാപിക്‌സല്‍ ക്യാമറയുള്ള വോഡഫോണ്‍ സ്മാര്‍ട്ടില്‍ സെക്കന്ററി ക്യാമറയില്ല.  എന്നാല്‍ മൈക്രോമാക്‌സ് ഫോണില്‍ 3.15 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയും, ഒരു വിജിഎ സെക്കന്ററി ക്യാമറയും ഉണ്ട്.

ബില്‍ട്ട് ഇന്‍ ജിപിഎസ് സംവിധാനമുള്ള മൈക്രോമാക്‌സ് എ75 യാത്രകളിലും മികച്ച വഴികാട്ടിയാകും.  അതേസമയം ദീര്‍ഘദൂര യാത്രകളില്‍ വോഡഫോണ്‍ സ്മാര്‍ട്ടിലെ മൊബൈല്‍ ടിവി ആപ്ലിക്കേഷന്‍ വിനോദോപാധിയാകും.  ഇതു ടിവി ലൈവ് ആയി കാണാന്‍ സഹായിക്കും.

വോഡഫോണ്‍ സ്മാര്‍ട്ട് മൊബൈലിന്റെ വില 5,000 രൂപയും മൈക്രോമാക്‌സ് എ75 ഹാന്‍ഡ്‌സെറ്റിന്റേത് 8,500 രൂപയും ആണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X