തകര്‍ക്കാനാവാത്ത ഉറപ്പുമായി 'മോട്ടോ എക്സ് ഫോഴ്സ്'..!!

Written By:

അബദ്ധത്തില്‍ കൈയില്‍ നിന്ന് തറയില്‍ വീണ് ഫോണ്‍ തകരുന്നത് സാധാരണമാണ്. താഴെ വീണാലും പൊട്ടാത്തൊരു സ്മാര്‍ട്ട്‌ഫോണ്‍ വേണോ? ഇങ്ങനെ ചോദിച്ചാല്‍ ആരാ വേണ്ടാന്ന്‍ പറയുക. ലെനോവോയുടെ അധീനതയിലുള്ള മോട്ടോറോളയുടെ 'മോട്ടോ എക്സ് ഫോഴ്സ്' എന്ന സ്മാര്‍ട്ട്‌ഫോണാണ് ഈ പ്രത്യേകത അവകാശപ്പെടുന്നത്. ഉടയാത്ത ഡിസ്പ്ലേയ്ക്കൊപ്പം മറ്റ് പല സവിശേഷതകളുമായി വരുന്ന ഈ മിടുക്കനെയൊന്ന്‍ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

തകര്‍ക്കാനാവാത്ത ഉറപ്പുമായി 'മോട്ടോ എക്സ് ഫോഴ്സ്'..!!

അഞ്ച് പാളികള്‍ ചേര്‍ത്തുണ്ടാക്കിയ ഇതിന്‍റെ 5.4ഇഞ്ച്‌ ഡിസ്പ്ലേ അങ്ങനെയൊന്നും തകര്‍ക്കാന്‍ കഴിയില്ലെന്ന് മോട്ടോ പല ടെസ്റ്റുകളിലൂടെ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. മോട്ടോയുടെ 'ഷാറ്റര്‍ഷീല്‍ഡ്' എന്ന സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്‍. 1440x2560റെസല്യൂഷനും 541പിക്സല്‍ ഡെന്‍സിറ്റിയുമുള്ള ഈ ഡിസ്പ്ലേ കണ്ണിനൊരു വിരുന്നായിരിക്കുമെന്ന് തീര്‍ച്ച.

തകര്‍ക്കാനാവാത്ത ഉറപ്പുമായി 'മോട്ടോ എക്സ് ഫോഴ്സ്'..!!

1.5ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ കോര്‍ട്ടക്ക്സ്-എ53യും 2ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ കോര്‍ട്ടക്ക്സ്-എ57നുമടങ്ങുന്ന സ്നാപ്പ്ഡ്രാഗണ്‍810 പ്രോസ്സസറാണ് എക്സ് ഫോഴ്സിന് കരുത്തുപകരുന്നത്.

തകര്‍ക്കാനാവാത്ത ഉറപ്പുമായി 'മോട്ടോ എക്സ് ഫോഴ്സ്'..!!

ഐപിഎസ്68 സര്‍ട്ടിഫിക്കറ്റുള്ള എക്സ് ഫോഴ്സില്‍ ഇനി നിങ്ങള്‍ക്ക് അനായാസമായി മഴയത്ത് ഫോട്ടോസ് എടുക്കുകയും പാട്ട് കേട്ടുകൊണ്ട് നടക്കുകയും ചെയ്യാം.

തകര്‍ക്കാനാവാത്ത ഉറപ്പുമായി 'മോട്ടോ എക്സ് ഫോഴ്സ്'..!!

32/64ജിബി ഇന്റേണല്‍ മെമ്മറിയും 3ജിബി റാമുമാണ് ഇതിലുള്ളത്. കൂടാതെ 200ജിബി വരെ മെമ്മറി എക്സ്പാന്‍റ് ചെയ്യാനും കഴിയും.

തകര്‍ക്കാനാവാത്ത ഉറപ്പുമായി 'മോട്ടോ എക്സ് ഫോഴ്സ്'..!!

21 മെഗാപിക്സല്‍ പിന്‍ക്യാമറയും 5 മെഗാപിക്സല്‍ മുന്‍ക്യാമറയുമാണുള്ളത്. ഇതില്‍ എടുത്ത് പറയാനുള്ളത് മുന്നിലും ഫ്ലാഷ് ലൈറ്റുണ്ടെന്നതാണ്. ഇനി ഇരുട്ടില്‍ സെല്‍ഫിയെടുക്കാന്‍ പറ്റുന്നില്ലെന്നുള്ള വിഷമവും വേണ്ട.

തകര്‍ക്കാനാവാത്ത ഉറപ്പുമായി 'മോട്ടോ എക്സ് ഫോഴ്സ്'..!!

ആന്‍ഡ്രോയിഡ്5.1.1 ലോലിപോപ്പിനോപ്പം മോട്ടോയുടെ സ്വന്തം ഫീച്ചറുകളായ മോട്ടോ അസിസ്റ്റ്‌, മോട്ടോ വോയിസ് തുടങ്ങിയവയുമിതിലുണ്ട്.

തകര്‍ക്കാനാവാത്ത ഉറപ്പുമായി 'മോട്ടോ എക്സ് ഫോഴ്സ്'..!!

3760എംഎഎച്ച് ബാറ്ററിയുള്ള എക്സ് ഫോഴ്സ് 15മിനുട്ട് ചാര്‍ജ് ചെയ്താല്‍ 13മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ വയര്‍ലെസ് ചാര്‍ജിംഗും ഇതിലുണ്ട്. 2 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ് എക്സ് ഫോഴ്സ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

തകര്‍ക്കാനാവാത്ത ഉറപ്പുമായി 'മോട്ടോ എക്സ് ഫോഴ്സ്'..!!

49,999രൂപയ്ക്കാണ് മോട്ടോ ഈ സ്മാര്‍ട്ട്‌ഫോണിനെ വിപണിയിലെത്തിക്കുന്നത്. ഒപ്പം കമ്പനി ഡിസ്പ്ലേയ്ക്ക് 4 വര്‍ഷത്തെ അധിക വാറണ്ടിയും നല്‍കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Want a smartphone with screen that really won't break?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot