മോഹം അ‌ടങ്ങുന്നില്ലേ, ഐഫോൺ 13 വാങ്ങാൻ ഫ്ലിപ്കാർട്ട് നൽകുന്ന ഈ ഓഫർ പരീക്ഷിക്കൂ

|

ലോകമെങ്ങുമുള്ള മൊ​ബൈൽ പ്രേമികളിൽ ഭൂരിഭാഗം പേരും ഒരു ഐഫോണി(iPhone) ന്റെ ഉടമയാകാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇന്ത്യയിൽ ഐഫോൺ ആരാധകർ ഏറെയുണ്ടെങ്കിലും ഉയർന്ന വില ആഗ്രഹങ്ങൾക്ക് തടയിടുന്നതിനാൽ പലരും ഐഫോൺ വാങ്ങുന്നത് സ്വപ്നം കാണും എന്നതിനപ്പുറം ആ വഴിക്ക് പോകാറില്ല. പുത്തൻ ഐഫോൺ മോഡലുകൾ ഇറങ്ങുമ്പോൾ അ‌തിനു മുൻപുള്ള ഐഫോണുകൾക്ക് വില ചെറിയ തോതിലെങ്കിലും കുറയാറുണ്ട്. എന്നാൽ ഇതും പലപ്പോഴും ആളുകൾക്ക് താങ്ങാൻ പറ്റാറില്ല.

 

 ഐഫോൺ 14 മോഡലുകൾ

ഐഫോണുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയായി ഐഫോൺ 14 മോഡലുകൾ പുറത്തിറങ്ങി രണ്ടുമാസം പിന്നിടുമ്പോഴേക്കും കച്ചവടം പൊടിപൊടിക്കുകയാണ്. പലവിധ കാരണങ്ങളാൽ ഐഫോൺ 14 പ്രോ മോഡലുകൾ കിട്ടാനില്ലാത്ത അ‌വസ്ഥയുമുണ്ട്. സ്വന്തമായി ഒരു ഐഫോൺ ​വാങ്ങണം എന്ന ആഗ്രഹം മനസിൽ സൂക്ഷിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഇപ്പോഴും അ‌വസരം നിങ്ങൾക്കു മുന്നിൽ തുറന്നുകിടപ്പുണ്ട്.

ആരാടാ അ‌ത്രവലിയ 'ഹെയ്' ഇട്ടത്! കൂടുതൽ ഡെക്കറേഷൻ വേണ്ട, 'സിരി' ഇനി അ‌തുമതി; മാറ്റത്തിനൊരുങ്ങി ആപ്പിൾആരാടാ അ‌ത്രവലിയ 'ഹെയ്' ഇട്ടത്! കൂടുതൽ ഡെക്കറേഷൻ വേണ്ട, 'സിരി' ഇനി അ‌തുമതി; മാറ്റത്തിനൊരുങ്ങി ആപ്പിൾ

അ‌വസരം ഒരുക്കിയിരിക്കുന്നത്

ഇന്ത്യയിലെ ഇ - കൊമേഴ്സ് രംഗത്തെ വൻ ശക്തിയായ ഫ്ലിപ്കാർട്ട് ആണ് ഐഫോൺ വാങ്ങാൻ നിങ്ങൾക്കായി ഒരു അ‌വസരം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഐഫോൺ എന്നു കേട്ട് ഏറ്റവും പുതിയ ഐഫോൺ 14 ആണെന്ന് ധരിക്കരുത്. ഐഫോൺ 14 നെക്കാൾ ഒട്ടും മോശക്കാരനല്ലാത്ത ഐഫോൺ 13 മോഡലാണ് 50000 രൂപയിൽ താഴെ വിലയിൽ നിങ്ങൾക്ക് ഫ്ലിപ്കാർട്ടിലൂടെ സ്വന്തമാക്കാനാകുക.

വലിയ മേൻമകളൊന്നും അ‌വകാശപ്പെടാനില്ല
 

ഐഫോൺ 14 ന് ഐഫോൺ 13 ൽനിന്ന് അ‌ത്ര വലിയ മേൻമകളൊന്നും അ‌വകാശപ്പെടാനില്ല. സൗകര്യങ്ങളും ഫീച്ചറുകളും കണക്കിലെടുത്താൽ ഐഫോൺ 13 മോഡൽ 14 മോഡലുകളുമായി കട്ടയ്ക്ക് നിൽക്കും. പറയുമ്പോൾ ഏറ്റവും പുതിയ മോഡൽ എന്ന് പറയാൻ സാധിക്കില്ല എന്നുമാത്രം. ഉപയോഗിക്കാൻ ഒരു ഐഫോൺ അ‌തും അ‌ത്യാവശ്യം എല്ലാ പുതിയ ഫീച്ചറുകളും ഉള്ളത് കിട്ടാവുന്നതിൽ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അ‌നുയോജ്യമായ മോഡലാണ് ഐഫോൺ 13.

108 എംപി ക്യാമറക്കരുത്ത്: അറിയാം ഈ കിടിലൻ ക്യാമറ ഫോണുകളെക്കുറിച്ച്108 എംപി ക്യാമറക്കരുത്ത്: അറിയാം ഈ കിടിലൻ ക്യാമറ ഫോണുകളെക്കുറിച്ച്

4000 രൂപയുടെ ഡിസ്കൗണ്ട്

4000 രൂപയുടെ ഡിസ്കൗണ്ട് ആണ് ഐഫോണിന് ഫ്ലിപ്കാർട്ട് നൽകിയിരിക്കുന്നത്. ഇതു പ്രകാരം 65,999 രൂപയ്ക്കാണ് ഐഫോൺ 13 ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഓഫറുകൾ ഒന്നുംതന്നെ നിലവിൽ ലഭ്യമല്ല. എന്നാൽ എക്സ്ചേഞ്ച് ഓഫറുകൾ ലഭ്യമാണ്. 50000 രൂപയിൽ താഴെ വിലയിൽ ഐഫോൺ സ്വന്തമാക്കാൻ ഈ എക്സ്ചേഞ്ച് ഓഫറാണ് ഫ്ലിപ്കാർട്ട് മുന്നോട്ടു വയ്ക്കുന്നത്. 17,500 രൂപവരെയാണ് എക്സ്ചേഞ്ച് ഓഫർ പ്രകാരം ഇളവ് ലഭിക്കുക.

വില 48, 500 ആയി കുറയും

അ‌ത്രയും തുക ലഭിച്ചാൽ മാത്രമാണ് 50000 എന്ന തുകയ്ക്ക് അ‌കത്ത് നിന്നുകൊണ്ട് 13 മോഡൽ വാങ്ങാനാകുക. 17500 രൂപ ഇളവ് കിട്ടുന്നതോടെ ഈ മോഡലിന്റെ വില 48, 500 ആയി കുറയും എന്നാണ് ഫ്ലിപ്കാർട്ട് മോഹിപ്പിക്കുന്നത്. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഇത്രയും ഉയർന്ന തുക നമുക്ക് എക്സ്ചേഞ്ച് ഓഫറായി കിട്ടും എന്നതിന് യാതൊരു ഉറപ്പുമില്ല എന്നതാണ്.

ഐഫോൺ 14 ന് സമയം തെളിഞ്ഞപ്പോൾ ആപ്പിളിന് ​ചൈനീസ് ലോക്ക്; സാധനം കിട്ടാനില്ല!ഐഫോൺ 14 ന് സമയം തെളിഞ്ഞപ്പോൾ ആപ്പിളിന് ​ചൈനീസ് ലോക്ക്; സാധനം കിട്ടാനില്ല!

പരമാവധി തുക

നാം പകരം നൽകുന്ന ഫോണിന്റെ പഴക്കവും പ്രവർത്തനക്ഷമതയുമൊക്കെ വിലയിരുത്തിയാണ് ഫ്ലിപ്കാർട്ട് എക്സ്ചേഞ്ച് വില നിശ്ചയിക്കുക. ഇതുവഴി കിട്ടാവുന്ന പരമാവധി തുക മാത്രമാണ് 17,500 എന്നത്. ദീപാവലി സമയത്ത് ഫ്ലിപ്കാർട്ട് ഐഫോൺ 13 ന് ഇതിലും കുറഞ്ഞ വില ഓഫറായി നൽകിയിരുന്നു. 45000 രൂപയ്ക്കാണ് അ‌ന്ന് ഐഫോൺ 13 വാങ്ങാൻ അ‌വസരമുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കാര്യം ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.

പ്രധാന ഫീച്ചറുകൾ എല്ലാം ഒരേപോലെ

ഐഫോൺ മോഹം ഇപ്പോഴും നിങ്ങളിൽ ഉണ്ടെങ്കിൽ ഈ ഫ്ലിപ്കാർട്ട് ഓഫറിനെപ്പറ്റി കാര്യമായി ആലോചിക്കാവുന്നതാണ്. നിലവിൽ പഴയമോഡൽ ആണെങ്കിലും, പുതിയ​ ഐഫോൺ 14 നൊപ്പം പിടിച്ചുനിൽക്കാൻ സാധിക്കും വിധത്തിൽ പ്രധാന ഫീച്ചറുകൾ എല്ലാം ഒരേപോലെയുള്ള ഐഫോൺ 13 മോഡൽ വാങ്ങുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. 128 ജിബിയുടെ ഐഫോൺ 13 മോഡലാണ് മുകളിൽ പറഞ്ഞ ഓഫർ പ്രകാരം ലഭ്യമാകുക.

200 എംപി ക്യാമറക്കാരൻ; മോട്ടോ എഡ്ജ് 30 അ‌ൾട്രയ്ക്ക് 5000 രൂപ ഡിസ്കൗണ്ടുമായി ഫ്ലിപ്കാർട്ട്200 എംപി ക്യാമറക്കാരൻ; മോട്ടോ എഡ്ജ് 30 അ‌ൾട്രയ്ക്ക് 5000 രൂപ ഡിസ്കൗണ്ടുമായി ഫ്ലിപ്കാർട്ട്

Best Mobiles in India

English summary
Flipkart offers a Rs 4000 discount on the iPhone 13. The iPhone 13 is listed on Flipkart for 65,999 rupees. No bank offers are currently available. But exchange offers are available. 17,500 will be available under the exchange offer. If you have an iPhone craving, you can consider this offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X