യുഎസ് വിപണിയിലേക്ക് സാംസംഗ് ഫോണുകളുടെ പ്രവാഹം

Posted By:

യുഎസ് വിപണിയിലേക്ക് സാംസംഗ് ഫോണുകളുടെ പ്രവാഹം

സാംസംഗ് ഉല്‍പന്നങ്ങള്‍ എപ്പോഴും വിപണിയില്‍ വിസ്മയങ്ങള്‍ തീര്‍ത്തിട്ടുണ്ട്.  ഈ വര്‍ഷം ആദ്യ പാദത്തോടെ വളരെ മികച്ച ചില ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് സാംസംഗ്.  ഉടന്‍ തന്നെ ചില സാംസംഗ് ഉല്‍പന്നങ്ങള്‍ യുഎസ് വിപണിയിലിറങ്ങാനൊരുങ്ങുന്നു.

സാംസംഗ് ഗാലക്‌സി നോട്ട്, സാംസംഗ് റഗ്ബി സ്മാര്‍ട്ട് എന്നിങ്ങനെയുള്ള വളരെ മികച്ച സ്മാര്‍ട്ട്‌ഫോണുകളാണ് ഇറങ്ങാന്‍ പോകുന്നത്.  ഇവയ്ക്കു പുറമെ സാംസംഗ് എക്‌സിലറേറ്റ് തുടങ്ങി മറ്റു ചില മോഡലുകലും ഈ വാര്‍ഷാദ്യം തന്നെ പുറത്തിങ്ങും.

ഫെബ്രുവരി 18ന് സാംസംഗ് ഗാലക്‌സി നോട്ട് പുറത്തിറങ്ങുന്നതും കാത്ത് അക്ഷമരായിരിക്കുകയാണ് ആളുകള്‍.  5.3 ഇഞ്ച് എച്ച്ഡി സൂപ്പര്‍ എഎംഒഎല്‍ഇഡി സ്‌ക്രീന്‍ എസ്-പെന്‍ എന്നിവ സാംസംഗ് ഗാലക്‌സി നോട്ടിന്റെ പ്രത്യേകതകളാണ്.

ലോ എന്റ് മോഡലുകളും വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഫെബ്രുവരി 18ന് പുറത്തിറങ്ങാനിരിക്കുന്ന സാംസംഗ് റഗ്ബി പോലുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്കും ആവശ്യക്കാരെറേയാണ്.  2 ഇഞ്ച് ഡിസ്‌പ്ലേയും, 1.3 മെഗാപിക്‌സല്‍ ക്യാമറയും, മികച്ച ബാറ്ററി ബാക്ക്അപ്പും എല്ലാം ഈ ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേകതകളില്‍ പെടുന്നു.

സാംസംഗ് എക്‌സിലറേറ്റ്, ഗാലക്‌സി എസ് II സ്‌കൈറോക്കറ്റ് എച്ച്ഡി എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്.  ഇവ ഹൈ എന്റ് മോഡലുകളില്‍ ഉള്‍പ്പെടുന്നവയാണ്.  4 ഇഞ്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം മികച്ച ബാറ്ററി ബാക്ക്അപ്പ് എന്നിവ സാംസംഗ് എക്‌സിലറേറ്റിന്റെ സവിശേഷതകളില്‍ പെടുന്നു.

4.65 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍, 1500 മെഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 8 മെഗാപിക്‌സല്‍ ക്യാമറ എന്നിവ ഗാലക്‌സി എസ് II സ്‌കൈറോക്കറ്റ് എച്ച്ഡിയുടെ പ്രത്യേകതകളില്‍ പെടുന്നു.

പുതിയ വര്‍ഷത്തിന്‍രെ ആദ്യ പാദത്തില്‍ തന്നെ ഇത്രയധികം മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ എത്തുന്നു എന്നത് ഗാഡ്ജറ്റ് വിപണിക്ക് നല്ല വാര്‍ത്തയാണ്.  പ്രത്യേകിച്ചും സാംസംഗില്‍ നിന്നാകുമ്പോള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot