വൺപ്ലസ് 6, പിക്സൽ 2 എക്സൽ, ഐഫോൺ എക്സ്, ഗാലക്‌സി എസ് 9; ഏത് ഫോൺ ക്യാമറയാണ് കേമൻ?

By Shafik
|

വൺപ്ലസ് 6 പോലെ ഇറങ്ങുന്നതിന് മുമ്പേ ഇത്രയധികം ഓളം സൃഷിടിച്ച മറ്റു അധികം ഫോണുകൾ ഉണ്ടാവില്ല. ഫോണിൽ എന്തൊക്കെ സവിശേഷതകൾ ഉണ്ടാകും എന്നതിനെ കുറിച്ച് നമുക്ക് ഒരുവിധം ധാരണ ലഭിച്ചിട്ടുണ്ട്. അതുപോലെ ഫോണിന്റെ ഡിസൈൻ എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചും ചെറിയ രീതിയിലുള്ള സൂചനകളും ചിത്രങ്ങളും നമുക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ പൂർണമായും ഫോണിൽ എന്തൊക്കെ ഉണ്ടെന്നത് ഫോൺ ഇറങ്ങുമ്പോൾ മാത്രമേ അറിയാൻ സാധിക്കൂ എന്നതിനാൽ കാത്തിരിക്കുകയല്ലാതെ നമുക്ക് വേര് മാർഗ്ഗങ്ങളില്ല.

വൺപ്ലസ് 6, പിക്സൽ 2 എക്സൽ, ഐഫോൺ എക്സ്, ഗാലക്‌സി എസ് 9; ഏത് ഫോൺ ക്യാമറയ

ഒരു മത്സരം

ഒരു മത്സരം

എന്നാൽ അതിനു മുമ്പായി വൺപ്ലസ് അല്പം വ്യത്യസ്തമായ ഒരു പരിപാടിയുമായി വന്നിരിക്കുകയാണ്. വൺപ്ലസ് 6 ഫോണിലെ ക്യാമറയുടെ ഗുണമേന്മയുമായി ബന്ധപ്പെട്ടുള്ള ഒരു പരിപാടിയാണ് വൺപ്ലസ് തങ്ങളുടെ വെബ്സൈറ്റ് വഴി ഒരുക്കുന്നത്. തങ്ങളുടെ ഇറങ്ങാനിരിക്കുന്ന ഈ ഫോണിലെ ക്യാമറയിൽ നിന്നും എന്താണ് ആളുകൾ പ്രതീക്ഷിക്കുന്നത് എന്നത് മനസ്സിലാക്കാൻ വേണ്ടിയുള്ള ഈ പരിപാടി എന്താണെന്ന് നോക്കാം.

എന്താണ് മത്സരം?

എന്താണ് മത്സരം?

വൺപ്ലസ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നൽകിയിരിക്കുന്ന ഒരു ലിങ്കിലാണ് ഈയൊരു കോണ്ടെസ്റ് നടക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മറ്റു ഫോൺ ക്യാമറകളുമായി തങ്ങളുടെ ഫോൺ ക്യാമറയെ താരതമ്യം ചെയ്യുന്ന രീതിയിലാണ് ഇവിടെ നമുക്ക് കാണാൻ കഴിയുക. കൃത്യം പറഞ്ഞാൽ, ഗൂഗിൾ പിക്സൽ 2 എക്സൽ, ഐഫോൺ എക്സ്, സാംസങ്ങ് ഗാലക്‌സി എസ് 9 എന്നീ ഫോണുകളിൽ എടുത്ത ചിത്രങ്ങളും വൺപ്ലസ് 6ൽ എടുത്ത ചിത്രങ്ങളും ഇവിടെയുണ്ട്. ഇതിൽ നിന്നും ഏതാണ് ഏറ്റവും മികച്ച ഫോട്ടോ എന്നത് തിരഞ്ഞെടുക്കൽ ആണ് മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയത്

ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയത്

വെബ്സൈറ്റിൽ Architecture, Low-light, Low-light Portrait, Portrait എന്നിങ്ങനെ നാല് വിഭാഗങ്ങൾ കാണാം. ഓരോ വിഭാഗത്തിലും ഈ നാല് ഫോണുകളിലും എടുത്ത ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ മികച്ചത് ഏതെന്ന് കണ്ടെത്തി വോട്ട് ചെയ്യുകയാണ് വേണ്ടത്. എന്നാൽ നമ്മൾ കരുതുന്ന പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. വൺപ്ലസ് 6 എന്നുപറയുമ്പോൾ മറ്റു ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ വില കുറഞ്ഞതാണല്ലോ എന്ന ധാരണയിൽ ക്യാമറയും അത്ര നിലവാരമല്ലേ ഉണ്ടാകൂ എന്നും കരുതി എളുപ്പം കണ്ടുപിടിക്കാമെന്ന് കരുതി കയറി നോക്കിയാൽ അത്ഭുതപ്പെടും. കാരണം വൺപ്ലസ് 6 ക്യാമറ കണ്ടെത്തുവാൻ കഴിയുകയേ ഇല്ല എന്നത് തന്നെ. അത്രക്കും കൃത്യമാണ് ഓരോ ചിത്രങ്ങളും.

ആദ്യമായിട്ട് ഒരു മാസികയ്ക്ക് വേണ്ടി ഫോട്ടോ ഷോട്ട് നടത്തിയ ക്യാമറ

ആദ്യമായിട്ട് ഒരു മാസികയ്ക്ക് വേണ്ടി ഫോട്ടോ ഷോട്ട് നടത്തിയ ക്യാമറ

പൊതുവേ നമ്മുടെ സാധാരണ ചിത്രങ്ങൾ എടുക്കാൻ മാത്രമാണ് ഫോൺ ക്യാമറകൾ ഉപയോഗിക്കാറുള്ളത് എങ്കിൽ അതിനൊരു തിരുത്തുമായാണ് വൺപ്ലസ് 6 എത്തുന്നത്. ഉടൻ ഇറങ്ങാനിരിക്കുന്ന ഈ മോഡലിന്റെ ക്യാമറ ഉപയോഗിച്ച് കൊണ്ട് എടുത്ത ഒരു ഫോട്ടോ ആണ് Vogue മാസികയുടെ ഇത്തവണ പുറത്തിറങ്ങിയിരിക്കുന്ന കവർ ഫോട്ടോ ആയിട്ടുള്ളത്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പ്രൊഫഷണൽ മാസിക തങ്ങളുടെ കവർ ഫോട്ടോയ്ക്ക് ഒരു മൊബൈൽ ക്യാമറയിൽ എടുത്ത ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

ബോളിവുഡ് നായിക അതിഥി റാവു ആണ് വൺപ്ലസ് 6 ഉപയോഗിച്ചെടുത്ത ഈ ചിത്രത്തിൽ മോഡൽ ആയിരിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫർ എറിക് ആൻഡ്രിയോ ആണ് ഈ ചിത്രം വൺപ്ലസ് 6ൽ പകർത്തിയിരിക്കുന്നത്. ഇതുപയോഗിച്ച് ഒരു മുഴുനീള ഫോട്ടോഷോട്ട് തന്നെ എറിക് എടുക്കുകയുണ്ടായി. കവർ ചിത്രം കാണുന്നതോടെ ഏതൊരാൾക്കും വ്യക്തമാകും എന്തുമാത്രമുണ്ട് ഈ ഫോൺക്യാമറയുടെ നിലവാരം എന്നത്. മാസികയുടെ മേയ് മാസത്തെ പതിപ്പിലാണ് ഈ ചിത്രമുള്ളത്. ഇരട്ട ലെൻസോട് കൂടിയ ക്യാമറയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫോൺ ഇറങ്ങുന്നതോടെയേ വ്യക്തമാകുകയുള്ളൂ.

 

ഒപ്പം സമ്മാനങ്ങളും

ഒപ്പം സമ്മാനങ്ങളും

ഏതായാലും തങ്ങളുടെ വെബ്സൈറ്റിൽ ഈ വോട്ടെടുപ്പിൽ പങ്കാളികളാകുന്ന ആളുകൾക്കുള്ള നറുക്കെടുപ്പും അതിനോടനുബന്ധിച്ച് നടക്കുന്ന വിജയികൾക്കുള്ള സമ്മാനങ്ങളും എല്ലാം തന്നെ കമ്പനി ഒരുക്കുന്നുണ്ട്. ഒന്ന് ഭാഗ്യം പരീക്ഷിക്കാനും ഈ മത്സരം കാണാനും ആഗ്രഹമുള്ള ആളുകൾക്ക് കമ്പനിയുടെ വെബ്സൈറ്റിൽ കയറിനോക്കാം.

Best Mobiles in India

English summary
Participate in OnePlus 6 ‘Blind test’ and get a chance to win the upcoming flagship smartphone and exciting OnePlus 6 goodies in the lucky draw.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X