കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്‌ഫോണുകള്‍
സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളെ സംബന്ധിച്ച് അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യ. അതുെകാണ്ടുതന്നെയാണ് സാംസങ്ങ്, സോണി, നോകിയ തുടങ്ങിയ കമ്പനികള്‍ അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകള്‍ അതിവേഗം ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നതും.
അതേസമയം ബ്ലാക്‌ബെറി, ആപ്പിള്‍ എന്നിവയ്ക്ക് ഇന്ത്യന്‍ വിപണി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടുമില്ല. എങ്കിലും ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളായ ഐ ഫോണ്‍ 5 എസും ഐഫോണ്‍ 5 സിയും അടുത്തുതന്നെ ഇന്ത്യയില്‍ എത്തുമെന്നാണ് അറിയുന്നത്.
സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
സാംസങ്ങിന്റെ ഗാലക്‌സി നോട് 3-യും ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ചുമാണ് അടുത്തിടെ ഇന്ത്യയില്‍ എത്തിയത്. സോണിയും എക്‌സ്പീരിയ Z1-മായി മത്സരത്തിനെത്തി. ഒപ്പം എല്‍.ജി ഉള്‍പ്പെടെയുള്ളവരും. ഉത്സവ സീസണില്‍ കണ്ണുവച്ചാണ് ഇപ്പോള്‍ മിക്ക കമ്പനികളും ഇന്ത്യയില്‍ ഫോന്‍ ലോഞ്ച് ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച മാത്രം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത പ്രധാനപ്പെട്ട ആറ് സ്മാര്‍ട്‌ഫോണുകള്‍ പരിചയപ്പെടാം. എല്‍.ജി. G2, ജിയോണി ജി പാഡ് G3, HTC വണ്‍ മിനി, സോണി എക്‌സ്പീരിയ C, ജിയോണി എലൈഫ് E6, HTC ഡിസൈര്‍ 500 എന്നിവയാണ് ഇത്.
ഈ സ്മാര്‍ട്‌ഫോണുകളുടെ വിലയും സാങ്കേതികമായ സവിശേഷതകളും അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിക്കുക.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

എല്‍.ജി. G2
1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.2 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ
2.26 ZHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16ജി.ബി./ 32 ജി.ബി. ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
13 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. ഫ്രണ്ട് ക്യാമറ
4 ജി LTE കണക്റ്റിവിറ്റിയുള്ള ഫോണിന് 3000 mAh ബാറ്ററിയാണ് ഉള്ളത്.

ജിയോണി ജി പാഡ് G3
854-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.2 GHz ക്വാഡ്‌കോര്‍ മീഡിയ ടെക് MT6589 പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ഒ.എസ്.
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, ബ്ലു ടൂത്ത്, ജി.പി.എസ്.
ഡ്യുവല്‍ സിം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം.
2250 mAh ബാറ്ററി

HTC വണ്‍ മിനി
720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് ഡിസ്‌പ്ലെ
1.4 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
4 എം.പി. അള്‍ട്രപിക്‌സല്‍ പിന്‍ ക്യാമറ
1.6 എം.പി. ഫ്രണ്ട് ക്യാമറ
ബ്ലു ടൂത്ത്, വൈ-ഫൈ, 3ജി, DLNA, GPS
1800 mAh ബാറ്ററി

സോണി എക്‌സ്പീരിയ C
960-540 പിക്‌സല്‍ റെസല്യുഷനോടു കൂടിയ 5 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ MTK MT 6589 പ്രൊസസര്‍
1 ജി.ബി. റാം
8 എം.പി. പ്രൈമറി ക്യാമറ
ഫ്രണ്ട് VGA ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം.
GPRS, EDGE, 3G, Wi-Fi, USB, GPS, ബ്ലു ടൂത്ത്
ഡ്യുവല്‍ സിം
2390 mAh ബാറ്ററി

ജിയോണി എലൈഫ് E6
1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഡിസ്‌പ്ലെ
1.2 GHz മീഡിയടെക് ക്വാഡ് കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
13 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
32 ജി.ബി. ഇന്റേണല്‍ മെമ്മറി (വികസിപ്പിക്കാന്‍ കഴിയില്ല.)
GPRS, EDGE, 3G, Wi-Fi, ബ്ലു ടൂത്ത്, USB, GPS
2000 mAh ബാറ്ററി

HTC ഡിസൈര്‍ 500
480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് LCD ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 200 പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. വരെ വികസിപ്പിക്കാം.
8 എം.പി. റിയര്‍ ക്യാമറ
1.6 എം.പി. ഫ്രണ്ട് ക്യാമറ
1800 mAh ബാറ്ററി
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
2G, 3G, Wi-Fi, NFC, A-GPS, DLNA, ബ്ലു ടൂത്ത്



Click it and Unblock the Notifications








