വിചിത്രമായ ആകൃതിയുളള 7 സ്മാര്‍ട്ട്‌ഫോണുകള്‍...!

Written By:

ടച്ച്‌സ്‌ക്രീനുകള്‍ എത്തിയതോടെ ഫോണുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിഭാഗത്തിലേക്ക് കൂടുമാറിയെങ്കിലും, ഫോണിന്റെ ആകൃതിയിലും രൂപകല്‍പ്പനയിലും ഒരേ മാതൃകയാണ് കാണുന്നത്. ആകൃതിയുടെ കാര്യത്തില്‍ എല്ലാ ഫോണുകളും വളരെ ചെറിയ വ്യത്യാസങ്ങളുളള സഹോദരന്മാരെ പോലെയാണ് പ്രത്യക്ഷപ്പെടുന്നത്.

വിന്‍ഡോസ് 10 സ്മാര്‍ട്ട്‌ഫോണുകളില്‍ എത്തുമ്പോള്‍...!

എന്നാല്‍ ചില ഫോണുകള്‍ ഇവയില്‍ നിന്ന് വ്യത്യസ്തമായി കാര്യമായ രൂപ മാറ്റങ്ങളോടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരത്തിലുളള വിചിത്രമായ ആകൃതിയിലുളള ഒരുപിടി ഫോണുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക. നല്ലത്, മോശം, വളരെ മോശം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് ഫോണുകളെ തരം തിരിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിചിത്രമായ ആകൃതിയുളള 7 സ്മാര്‍ട്ട്‌ഫോണുകള്‍...!

സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ്

 

പരന്ന സ്‌ക്രീനുകളുളള ഫോണുകളില്‍ നിന്ന് തീര്‍ത്തും വേറിട്ട് നില്‍ക്കുന്നതാണ് ഉരുണ്ട അരികുകളുളള സാംസങിന്റെ മികച്ച രൂപകല്‍പ്പനയില്‍ വാര്‍ത്തെടുത്ത ഈ ഡിവൈസ്.

 

വിചിത്രമായ ആകൃതിയുളള 7 സ്മാര്‍ട്ട്‌ഫോണുകള്‍...!

എല്‍ജി ജി ഫ്‌ളെക്‌സ്

 

6ഇഞ്ചിന്റെ ഡിസ്‌പ്ലേയുമായി എത്തുന്ന ഈ ഫോണിന് 90 പൗണ്ടുകള്‍ വരെ സമ്മര്‍ദം താങ്ങാന്‍ സാധിക്കുന്നു.

 

വിചിത്രമായ ആകൃതിയുളള 7 സ്മാര്‍ട്ട്‌ഫോണുകള്‍...!

സാംസങ് ഹെന്നെസി, സാംസങ് ഗ്യാലക്‌സി ഗോള്‍ഡന്‍

 

ഇരട്ട 3.3ഇഞ്ച് സ്‌ക്രീനുകളുമായി എത്തുന്ന ഹെന്നെസി ആന്‍ഡ്രോയിഡ് ജെല്ലി ബീന്നിലാണ് പ്രവര്‍ത്തിക്കുന്നത്. ഗ്യാലക്‌സ് ഗോള്‍ഡന്‍ 3.7ഇഞ്ച് സൂപര്‍ അമോള്‍ഡ് ടച്ച് സ്‌ക്രീനുകളും, 8എംപി ക്യാമറയുമായാണ് എത്തുന്നത്.
ഇരട്ട സ്‌ക്രീനുകളുളള ഈ ഫ്ളിപ് ഫോണ്‍ കാണുന്ന മാത്രയില്‍ തന്നെ അരോചകമാണ്.

 

വിചിത്രമായ ആകൃതിയുളള 7 സ്മാര്‍ട്ട്‌ഫോണുകള്‍...!

ചോക്ക്‌ലൈറ്റ് ബാര്‍ സ്‌റ്റൈല്‍ സ്മാര്‍ട്ട്‌ഫോണുകള്‍

 

കാണുന്ന മാത്രയില്‍ തന്നെ ഒരു ചോക്ക്‌ലൈറ്റ് ബാറിന്റെ രൂപ സാദൃശ്യമുളള ഈ ഫോണ്‍ 6 സെന്റിമീറ്റര്‍ നീളത്തില്‍ ആന്‍ഡ്രോയിഡ് 2.3 ഒഎസില്‍ പ്രവര്‍ത്തിക്കുന്നു.

 

വിചിത്രമായ ആകൃതിയുളള 7 സ്മാര്‍ട്ട്‌ഫോണുകള്‍...!

പന്തിന്റെ ആകൃതിയിലുളള സ്മാര്‍ട്ട്‌ഫോണ്‍

 

പന്തിന്റെ ആകൃതിയിലുളള ഈ ഫോണ്‍ 1.8ഇഞ്ച് സ്‌ക്രീന്‍, ഇരട്ട സിം, ബ്ലൂടൂത്ത്, വീഡിയോ റെക്കോര്‍ഡര്‍, 2ജിബി മൈക്രോ എസ് കാര്‍ഡ് സ്ലോട്ട് എന്നീ സവിശേഷതകള്‍ അടങ്ങിയിരിക്കുന്നു.

 

വിചിത്രമായ ആകൃതിയുളള 7 സ്മാര്‍ട്ട്‌ഫോണുകള്‍...!

സിഗരറ്റ് പാക്കറ്റിന്റെ രൂപത്തിലുളള ഫോണ്‍

 

പുകവലിക്കാരെ ആകര്‍ഷിക്കാനായി ഇറക്കിയ എല്‍സിഡി ഡിസ്‌പ്ലേയോട് കൂടിയ ഈ ഫോണിന്റെ പുറക് വശത്ത് സിഗരറ്റുകള്‍ ശേഖരിക്കാനുളള സ്ഥലം അടങ്ങിയിരിക്കുന്നു.

 

വിചിത്രമായ ആകൃതിയുളള 7 സ്മാര്‍ട്ട്‌ഫോണുകള്‍...!

വളയ്ക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍

 

കൊറിയന്‍ സാംസങിന്റെ മൂശയില്‍ നിന്ന് വിരിഞ്ഞ ഈ ഫോണ്‍ ഉപയോക്താവിന് വളയ്ക്കാന്‍ സാധിക്കുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Weird Looking Smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot