എന്താണ് പിക്‌സല്‍, മെഗാപിക്‌സല്‍

|

ക്യാമറ ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെ ഇല്ല. ഒരു ഫോണ്‍ അല്ലെങ്കില്‍ ക്യാമറ കിട്ടിക്കഴിഞ്ഞാല്‍ നമ്മള്‍ ആദ്യം ചോദിക്കുന്നത് ഇത് എത്ര പിക്‌സല്‍ അല്ലെങ്കില്‍ മെഗാപിക്‌സല്‍ എന്നാണ്. നിങ്ങള്‍ നിത്യവും ഉപയോഗിക്കുന്ന ഈ ഒരു വാക്കിനെ കുറിച്ച് എത്ര പേര്‍ക്ക് നന്നായി അറിയാം.

 

ഐഫോണിന് ഇണങ്ങുന്ന 10 മികച്ച വിപിഎന്‍ ആപ്പുകള്‍ഐഫോണിന് ഇണങ്ങുന്ന 10 മികച്ച വിപിഎന്‍ ആപ്പുകള്‍

എന്താണ് പിക്‌സല്‍, മെഗാപിക്‌സല്‍

ഒരു ഡിജിറ്റല്‍ ക്യാമറയുടെ ഹൃദയം എന്നു പറയുന്നത് അതിന്റെ ഇമേജ് സെന്‍സര്‍ ആണ്. സെന്‍സറിന്റെ ഉപരിതലം വളരെ പരന്നതായിരിക്ക. ഈ ഉപരിതലത്തില്‍ പതിക്കുന്ന പ്രകാശങ്ങളെ വൈദ്യുതി തരംഗങ്ങളാക്കി മാറ്റാന്‍ സിസിസി (Caharge Coupled Devices) എന്നറിയപ്പടുന്ന ലൈറ്റ് സെന്‍സിറ്റീവ് ഡയോഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈഡയോഡുകളെയാണ് പിക്‌സല്‍ എന്നു വിളിക്കുന്നത്. ഇതിനെ വിളിക്കുന്ന മറ്റൊരു പേരാണ് Picture Elements. ഒരു മാട്രിക്‌സ് രൂപത്തിലാണ് ഇത് നല്‍കിയിരിക്കുന്നത്. ഒരു എക്‌സല്‍ ഷീറ്റില്‍ നമുക്കിതു താരതമ്യം ചെയ്യാം.

 

ഈ കാണുന്ന ഷീറ്റില്‍ 'X' എന്ന് കാണിച്ചിരിക്കുന്നത് ലൈറ്റ് സെന്‍സിറ്റീവ് ഡയോഡുകള്‍ ആണെന്നു വിചാരിക്കുക. ഈ മെട്രിക്‌സിലെ വരികളുടേയും നിരകളുടേയും എണ്ണത്തെ തമ്മില്‍ ഗുണനം ചെയ്തു കിട്ടുന്ന തുകയാണ് 'മെഗാപിക്‌സല്‍' എന്നു പറയുന്നത്.

ഒരു ഉദാഹരണം നോക്കാം..

മുകളില്‍ കാണിച്ചിരിക്കുന്ന 'X' എന്ന് ചിത്രത്തില്‍ വരികളുടെ എണ്ണം 4000 വും നിരകളുടെ എണ്ണം 1000 എന്നു മനസ്സില്‍ വിചാരിക്കുക. നമ്മുടെ വശദീകരണം അനുസരിച്ച് പിക്‌സല്‍ കണക്കു കൂട്ടുന്നത് ഇങ്ങനെയാണ്,

പിക്‌സല്‍= 4000X1000= നിരകളുടെ എണ്ണം

ഈ 4,000,000 മെഗയില്‍ ആകുമ്പോള്‍ അത് 4 മെഗാപിക്‌സല്‍ ആകുന്നു.അതായത് നിങ്ങള്‍ എടുക്കുന്ന ഫോട്ടോയുടെ പരമാവധി വലുപ്പം 4000X1000 ആണ്. അതായത് ഒരു യൂണിറ്റ് പ്രതലത്തില്‍ പരമാവധി ഉള്‍ക്കൊളളുന്ന ഡയോഡുകളുടെ എണ്ണം ആണ് മെഗാപിക്‌സല്‍ എന്നു പറയുന്നത്.

എന്താണ് പിക്‌സല്‍?

ഒരു ഡിജിറ്റല്‍ ചിത്രത്തിന്റെ ഒരു ബിന്ധുവിനെ പിക്‌സല്‍ എന്നു വിളിക്കുന്നു. പിക്‌സലിനെ മെഗാപിക്‌സല്‍ എന്ന രീതിയിലാണ് കണക്കാക്കുന്നത്. അതായത് എത്ര ബിന്ധുക്കള്‍ കൊണ്ടാണ് ഒരു ചിത്രം രുപം കൊളളുന്നത് എന്നത് അനുസരിച്ചാണ് പിക്‌സല്‍ കണക്കാക്കുന്നത്.

എയര്‍ടെല്ലിന്റെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ A40 വില, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം!എയര്‍ടെല്ലിന്റെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ A40 വില, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം!

എന്താണ് മെഗാ പിക്‌സല്‍?

മൊഗാപിക്‌സല്‍ എന്നാല്‍ പിക്‌സലന്റെ അളവ് പത്തു ലക്ഷം ആകുമ്പോള്‍ അതിനെ മെഗാ പിക്‌സല്‍ എന്നു വിളിക്കുന്നു. പിക്‌സലിന്റെ അളവിന്റെ വര്‍ദ്ധന ചിത്രത്തിന്റെ പ്രിന്റിങ്ങ് വ്യക്തത കൂട്ടുന്നു. ഒരു ഡിജിറ്റല്‍ ക്യാമറയുടെ നിലവാരം എപ്പോഴും നിശ്ചയിക്കുന്ന ഒരു പ്രധാന ഘടകമാണ് മെഗാ പിക്‌സല്‍.

Best Mobiles in India

English summary
A pixel is a tiny dot or square of color that is part of a digital image. A digital image (picture) consists of millions of these pixels or picture elements in different colors and different color intensities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X