സാംസങ് ഗാലക്സി എ13 vs സാംസങ് ഗാലക്സി എ12; സമാനതകളും വ്യത്യാസങ്ങളും

|

സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 2021ലെ ഏറ്റവും ജനപ്രിയ സ്മാർട്ട്ഫോണുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോണിന്റെ പിൻഗാമി എന്ന നിലയിൽ ആണ് സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണുകളിൽ ഒന്ന് കൂടിയാണ് ഗാലക്സി എ13. പുതിയ സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോണും മുൻഗാമിയായ സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോണും തമ്മിൽ ഉള്ള താരതമ്യം മനസിലാക്കാൻ തുടർന്ന് വായിക്കുക.

 

ഡിസ്പ്ലെ

ഡിസ്പ്ലെ: ഡിസ്പ്ലെയുടെ കാര്യത്തിൽ സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോണിനാണ് മുൻതൂക്കം. ഗാലക്സി എ12 സ്മാർട്ട്ഫോണിനെ അപേക്ഷിച്ച് കുറച്ച് വലിയ ഡിസ്പ്ലെയാണ് സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഐപിഎസ് എൽസിഡി ഇൻഫിനിറ്റിവി ഡിസ്‌പ്ലെയാണ് സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നത്. മറുവശത്ത്, സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോൺ 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഇൻഫിനിറ്റി വി ഡിസ്‌പ്ലെയും ഫീച്ചർ ചെയ്യുന്നു.

പണമില്ലാത്തതിനാൽ ഐഫോൺ വാങ്ങാതിരിക്കണ്ട, സബ്ക്രിപ്ഷൻ സേവനവുമായി ആപ്പിൾപണമില്ലാത്തതിനാൽ ഐഫോൺ വാങ്ങാതിരിക്കണ്ട, സബ്ക്രിപ്ഷൻ സേവനവുമായി ആപ്പിൾ

പ്രോസസർ

പ്രോസസർ: സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോണിന് ഒന്നിലധികം പ്രോസസർ ഓപ്ഷനുകൾ ലഭിക്കുന്നു. സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ സാംസങിന്റെ സ്വന്തം എക്സിനോസ് 850 ചിപ്പ്സെറ്റുമായി വിപണിയിൽ എത്തുന്നു. ഹുഡിന് കീഴിൽ, സാംസങ് ഗാലക്സി എ13 സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 850 ചിപ്‌സെറ്റാണ് നൽകുന്നത്. ഇതിന്റെ മുൻഗാമിയായ സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോൺ എക്‌സിനോസ് 850, മീഡിയടെക് ജി35 എസ്ഒസി എന്നീ ഓപ്ഷനുകളുമായാണ് വിപണിയിൽ എത്തിയത്.

റാം
 

റാം: രണ്ട് സ്മാർട്ട്ഫോണുകളും രണ്ട് റാം ഓപ്ഷനുകൾ വീതം ഓഫർ ചെയ്യുന്നു. സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ 4 ജിബി റാം, 6 ജിബി റാം ഓപ്ഷനുകളാണ് ഇന്ത്യൻ വിപണിയിൽ ഓഫർ ചെയ്യുന്നത്. 128 ജിബി വരെയുള്ള ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ നൽകുന്നു. സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോണും 4 ജിബി റാം, 6 ജിബി റാം ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. 128 ജിബി വരെ ഉള്ള ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

താങ്ങാവുന്ന വിലയും തകർപ്പൻ ഫീച്ചറുകളും; ഗാലക്സി എ13 4ജി, ഗാലക്സി എ23 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിതാങ്ങാവുന്ന വിലയും തകർപ്പൻ ഫീച്ചറുകളും; ഗാലക്സി എ13 4ജി, ഗാലക്സി എ23 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

റിയർ ക്യാമറ

റിയർ ക്യാമറ: സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ കൂടുതൽ മികച്ച റിയർ ക്യാമറകളാണ് അവതരിപ്പിക്കുന്നത്. സാംസങ് ഗാലക്‌സി എ13 4ജി സ്മാർട്ട്ഫോൺ പിന്നിൽ ക്വാഡ് ക്യാമറ സജ്ജീകരണം പായ്ക്ക് ചെയ്യാണ് വിപണിയിൽ എത്തുന്നത്. 50 മെഗാ പിക്സൽ പ്രൈമറി സെൻസർ, 5 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാ പിക്സൽ ഡെപ്ത് സെൻസർ, 2 മെഗാ പിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഗാലക്സി എ13 സ്മാർട്ട്ഫോണിലെ ക്വാഡ് ക്യാമറ സജ്ജീകരണത്തിൽ ഉള്ള സെൻസറുകൾ. സാംസങ് ഗാലക്‌സി എ12 സ്മാർട്ട്ഫോൺ 48 മെഗാ പിക്സൽ പ്രൈമറി സെൻസറോട് കൂടിയ ക്വാഡ് ക്യാമറ സജ്ജീകരണം ആണ് പായ്ക്ക് ചെയ്യുന്നത്.

ബാറ്ററി

ബാറ്ററി: സാംസങ് ഗാലക്‌സി എ13 4ജി സ്മാർട്ട്ഫോണിൽ സ്മാർട്ട് ചാർജിങ് സപ്പോർട്ട് ലഭ്യമാണ്. സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ 5,000 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഫീച്ചറും സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോണും 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു. എന്നാൽ 15 വാട്ട് ഫാസ്ററ് ചാർജിങ് സപ്പോർട്ട് മാത്രമാണ് സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോണിൽ ലഭ്യമായിട്ടുള്ളത്.

താങ്ങാനാകുന്ന വിലയും ഭേദപ്പെട്ട ഫീച്ചറുകളും; റിയൽമി സി31 മാർച്ച് 31ന് ഇന്ത്യയിലെത്തുംതാങ്ങാനാകുന്ന വിലയും ഭേദപ്പെട്ട ഫീച്ചറുകളും; റിയൽമി സി31 മാർച്ച് 31ന് ഇന്ത്യയിലെത്തും

ഓപ്പറേറ്റിങ് സിസ്റ്റം

ഓപ്പറേറ്റിങ് സിസ്റ്റം: സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ഒഎസിലാണ് വിപണിയിൽ എത്തുന്നത്. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ബോക്‌സ് അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.1 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ അഫോഡബിൾ സ്മാർട്ട്ഫോണുകളിൽ ഒന്ന് കൂടിയാണ് സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ. അതേ സമയം സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ് ചെയ്തും പ്രവർത്തിക്കുന്നു.

കളർ ഓപ്ഷനുകൾ

കളർ ഓപ്ഷനുകൾ: സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ നാല് കളർ ഓപ്ഷനുകളിലാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. കറുപ്പ്, ഇളം നീല, ഓറഞ്ച്, വെളുപ്പ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്‌ഫോൺ വരുന്നത്. മറുവശത്ത്, സാംസങ് ഗാലക്സി എ12 മൂന്ന് കളർ ഓപ്ഷനുകളിലും വരുന്നു. കറുപ്പ്, നീല, വെളുപ്പ് എന്നീ നിറങ്ങളിലാണ് സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്.

ഐഫോൺ എസ്ഇ Vs റെഡ്മി 10; ബജറ്റ് ആൻഡ്രോയിഡ്, ബജറ്റ് ഐഒഎസ് താരതമ്യംഐഫോൺ എസ്ഇ Vs റെഡ്മി 10; ബജറ്റ് ആൻഡ്രോയിഡ്, ബജറ്റ് ഐഒഎസ് താരതമ്യം

വില

വില: സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോണിന് ഗാലക്സി എ13 സ്മാർട്ട്ഫോണിനെ അപേക്ഷിച്ച് വില കുറവാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള എക്‌സിനോസ് ചിപ്‌സെറ്റ് നൽകുന്ന സാംസങ് ഗാലക്‌സി എ12 സ്മാർട്ട്ഫോൺ 12,999 രൂപയ്ക്ക് വിപണിയിൽ ലഭ്യമാകും. സമാന കോൺഫിഗറേഷനുള്ള സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോണിന് 14,999 രൂപ മുതൽക്കാണ് വില വരുന്നത്.

Best Mobiles in India

English summary
The Samsung Galaxy A13 4G smartphone was launched in India yesterday. The Samsung Galaxy A13 4G is the successor to the Samsung Galaxy A12 smartphone. The Galaxy A13 is one of the most affordable smartphones in the country running on Android 12.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X