ഐഫോണ്‍ 7ല്‍ നിന്നും ഐഫോണ്‍ 8 ലേക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ എന്തു സംഭവിക്കും?

Written By:

ആപ്പിളിന്റെ പത്താം വാര്‍ഷികത്തില്‍ ആണ് ഐഫോണ്‍ X അവതരിപ്പിച്ചത്. എന്നാല്‍ അതേ ദിവസം തന്നെ ആപ്പിള്‍ തങ്ങളുടെ എട്ടാം ജനറേഷന്‍ സ്മാര്‍ട്ട്‌ഫോണും അവതരിപ്പിച്ചു. ഇത് ഐഫോണ്‍ 8ന്റെ മുന്‍ഗാമിയെ പോലെ തന്നെ.

ഐഫോണ്‍ 7ല്‍ നിന്നും 8 ലേക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ എന്തു സംഭവിക്കും?

വെയിറ്റിങ്ങ് ലിസ്റ്റിലെ ട്രയിന്‍ ടിക്കറ്റ് ഇനി ഉറപ്പാക്കാം ഈ ആപ്പിലൂടെ!

ഈ ലേഖനത്തില്‍ ഞങ്ങള്‍ ഐഫോണ്‍ 7ല്‍ നിന്നും ഐഫോണ്‍ 8 ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ സംഭവിക്കുന്ന മെറിറ്റുകളും ഡീമെറിറ്റുകളും ഇവിടെ സൂചിപ്പിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മെറിറ്റ്‌സ്

ഐഫോണ്‍ 8ന്റെ പ്രധാന യുഎസ്ബി എന്നു പറയുന്നത് അതിന്റെ പ്രകടനമാണ്. 6 കോര്‍ സിപിയു, 6 കോര്‍ ജിപിയു, M11 മോഷന്‍ കോ പ്രോസസര്‍ എന്നിവ ഉള്‍ക്കൊളളുന്ന എ11 ബയോണിക് ചിപ്‌സെറ്റാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഫോണ്‍ 8ന്റെ പ്രകടനം ഐഫോണ്‍ 8പ്ലസ്, ഐഫോണ്‍ X എന്നിവയ്ക്ക് സമാനമാണ്. A11 ചിപ്‌സെറ്റ് ഈ ഫോണിന് ഏറ്റവും വേഗത നല്‍കുന്നു.

130 ആഗോള ഭാഷകള്‍ ഉള്‍പ്പെടെ 27 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന കീബോര്‍ഡ്!


 

ഡിസ്‌പ്ലേ

ഐഫോണ്‍ 8ന് 4.7 ഇഞ്ച് (1334X750 പിക്‌സല്‍, എല്‍ഇഡി ബ്ലാക്ക്‌ലിറ്റ് ഐപിഎസ് എല്‍സിഡി (326 ppi), 65.6% സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ. ഇതിന്റെ മുന്‍ഗാമിയെ പോലെ തന്നെയാണ്. 'ട്രൂ ടോണ്‍' ടെക്‌നോളജിയാണ് ഐഫോണ്‍ 8ന് നല്‍കിയിരിക്കുന്നത്.

ക്യാമറ

ഏറ്റവും മികച്ച ക്യാമറയാണ് സാധാരണ ഐഫോണുകള്‍ക്ക് നല്‍കുന്നത്. ഐഫോണ്‍ 8ന് 12എംപി ക്യാമറയില്‍ f/1.88 അപ്പര്‍ച്ചറാണ്, കൂടാതെ ഒപ്ടിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനും ഉണ്ട്. മുന്‍ ക്യാമറ 7എംപിയും f/2.2 അപ്പര്‍ച്ചറാണ്. A11 ബയോണിക് പ്രോസസറിന്റെ സഹായത്തോടെ ഏറ്റവും മികച്ച പിക്‌സല്‍ പ്രോസസിങ്ങ് സവിശേഷത നല്‍കുന്നു. കൂടാതെ വേഗത്തിലുളള ഓട്ടോഫോക്‌സ് ലോ-ലൈറ്റും, ശബ്ദം കുറയ്ക്കുന്ന സവിശേഷതയും ഉണ്ട്.

വയര്‍ലെസ് ചാര്‍ജ്ജിങ്ങ്

ഐഫോണിന്റെ 8-ാം ജനറേഷന്‍ ഫോണിന് ഡിസൈനില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതായത് മെറ്റല്‍ ബ്ലാക്കിനു പകരം ഗ്ലാസ് ബ്ലാക്ക് ആണ് നല്‍കിയിരിക്കുന്നത്. കൂടാതെ ഐഫോണ്‍ 8 പിന്തുണയ്ക്കുന്നത് Qi വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ആണ്.

ഡീമെറിറ്റ്

ഐഫോണ്‍ 6എസ് മുതല്‍ ഐഫോണ്‍ 8 വരെയുളളതിലുളള ഒരേ സവിശേഷതയാണ് ഇതിലെ ഡിസൈന്‍. ഐഫോണ്‍ 7ന്റേയും ഐഫോണ്‍ 8ന്റേയും മുഖം ആത്ര വ്യക്തമല്ല. ഐഫോണ്‍ 7നേക്കാളും ഐഫോണ്‍ 8 കുറച്ചു വലുപ്പമുളളതാണ്, കൂടാതെ കുറച്ചു ഭാരം കൂടുതലും. കൂടാതെ ഐഫോണ്‍ 8ന് ടച്ച് ഐഡി, വാട്ടര്‍/ ഡെസ്റ്റ് റെസിസ്റ്റന്റ് എന്നിവയും ഉണ്ട്.

വില

വിലയെ കുറിച്ചു പറയുകയാണെങ്കില്‍ ഐഫോണുകള്‍ താരതമ്യേന വില അധികമാണ്. സ്‌റ്റോറേജ് വര്‍ദ്ധിക്കുന്നതിലൂടെ വിലയും വര്‍ദ്ധിക്കുന്നു. രണ്ട് വേരിയന്റിലാണ് ഐഫോണ്‍ 8 എത്തിയിരിക്കുന്നത്. ഒന്ന് 64ജിബി വേരിയന്റ് (വില 64,000 രൂപ), മറ്റൊന്ന് 256ജിബി വേരിയന്റ് (വില 77,000 രൂപ)എന്നിങ്ങനെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
At the 10th anniversary, Apple has launched its 8th-gen iPhones along with the iPhone X with a major overhaul in design. However, the design of the iPhone 8 is stunningly similar to that of its predecessor.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot