സ്മാര്‍ട്‌ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം; അറിഞ്ഞതും അറിയേണ്ടതും...

Posted By:

സ്മാര്‍ട്‌ഫോണുകളുടെ പ്രത്യേകതകള്‍ പറയുമ്പോള്‍ എപ്പോഴും കേള്‍ക്കുന്ന ഒന്നാണ് ഓപ്പറേറ്റിംഗ് സിസ്റ്റം അഥവാ ഒ.എസ്. ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാല്‍ എന്താണ്. എങ്ങനെയാണ് അത് സ്മാര്‍ട്‌ഫോണിന്റെ അവിഭാജ്യഘടകമായി മാറുന്നത്. പലരും സ്ഥിരമായി ചോദിക്കുന്ന കാര്യമാണ് ഇത്.

അതുകൊണ്ടുതന്നെ ഇന്ന് ഒ.എസുകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാല്‍ എന്ത്്, സ്മാര്‍ട്‌ഫോണില്‍ അവയുടെ പ്രവര്‍ത്തനം എങ്ങനെ, നിലവില്‍ ച്രാരത്തിലുള്ള വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്താണ് ഓപ്പറേറ്റിംഗ് സിസ്റ്റം

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു സ്മാര്‍ട്‌ഫോണിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സോഫ്റ്റ് വെയറാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഉപയോഗിക്കുന്നയാള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയാണ് ഒ.എസിന്റെ പ്രവര്‍ത്തനം. ഫോണിനകത്തെ ഹാര്‍ഡ് വെയറിനും മറ്റു ആപ്ലിക്കേഷനുകള്‍ക്കും ഇടയിലെ ചാലകം എന്നും വേണമെങ്കില്‍ പറയാം. ഉദാഹരണത്തിന് ക്യാമറ, ബ്രൗസര്‍, മൂസിക് പ്ലെയര്‍, തുടങ്ങി ഇന്‍ബില്‍റ്റ് ആയതും അല്ലാത്തതുമായ എല്ലാ ഫോണ്‍ ആപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കുന്നത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ്.

ടച്ച് സ്‌ക്രീന്‍, കീ പാഡ്, ടെക്‌സ്റ്റ് മെസേജ്, ഇ- മെയില്‍ തുടങ്ങിയ സംവിധാനങ്ങള്‍ സാധ്യമാക്കുന്നതും ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ. അതായത് ഫോണില്‍ എന്തെല്ലാം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും എങ്ങനെ പ്രവര്‍ത്തിക്കുമെന്നുള്ളതും ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ ആശ്രയിച്ചിരിക്കും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

വിവിധ തരത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍

ലോകത്ത് 80 ശതമാനം ആളുകളും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സ്മാര്‍ട്‌ഫോണുകളാണ് ഉപയോഗിക്കുന്നത്. അതുപോലെ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച ആപ്പിളിന്റെ ഐ ഫോണുകളില്‍ ഐ.ഒ.എസ്. എന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ബ്ലാക്‌ബെറി, വിന്‍ഡോസ്, സിംബിയാന്‍ തുടങ്ങി ധാരാളം ഒ.എസുകള്‍ ഇന്ന നിലവിലുണ്ട്. അവയില്‍ പ്രധാനപ്പെട്ടതും കൂടുതലായി ഉപയോഗിച്ചു വരുന്നതുമായ 10 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വിവരണവും ശ്രദ്ധിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Android

ഗൂഗിളിന്റെ ഓപ്പണ്‍ സോഫ്റ്റ്‌വെയറാണ് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം. അതായത് ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ഒ.എസ്. അതുകൊണ്ടുതന്നെ ഇന്ന് സാംസങ്ങ്, സോണി ഉള്‍പ്പെടെയുള്ള കമ്പനികളെല്ലാം അവരുടെ ഫോണുകള്‍ക്ക ആന്‍ഡ്രോയ്ഡ് ഒ.എസ്. ആണ് ഉപയോഗിക്കുന്നത്. നിശ്ചിത ഇടവേളകളില്‍ ഈ ഒ.എസ്. അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അതായത് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്ന രീതിയില്‍ വികസിപ്പിക്കാറുണ്ട്. ആന്‍ഡ്രോയ്ഡിന്റെ ഓരോ വേര്‍ഷനും ഓരോ മധുരത്തിശന്റ പേരിലാണ് അറിയപ്പെടുന്നത്. ജെല്ലി ബീന്‍, ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്, കിറ്റ് കാറ്റ് എന്നിങ്ങനെ.

 

iOs

ആപ്പിള്‍ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഐ ഫോണ്‍ ഒ.എസ്. അഥവാ ഐ.ഒ.എസ്. മാക് ഒ.എസ്. X ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്നാണ് ഐ.ഒ.എസ്. രൂപം കൊണ്ടത്. ഐ ഫോണിനു മാത്രമായി നിര്‍മിച്ച ഈ ഒ.എസ്. ഇപ്പോള്‍ ആപ്പിളിന്റെ ഐപാഡ്, ഐപോഡ് തുടങ്ങിയവയില്ലൊം ഉപയോഗിക്കുന്നുണ്ട്. ആപ്പിള്‍ ഉപകരണങ്ങളില്‍ മാത്രമെ ഈ ഒ.എസ്. ഉപയോഗിക്കാറുള്ളു.

 

Windows OS

സ്മാര്‍ട്‌ഫോണുകള്‍ക്കായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് ഫോണ്‍ ഒ.എസ്. 2010-ലാണ് ആദ്യത്തെ വിന്‍ഡോസ് മൊബൈല്‍ ഒ.എസ്. പുറത്തിറങ്ങിയത്. പിന്നീട് വിന്‍ഡോസ് ഫോണ്‍ 7-നും കഴിഞ്ഞ വര്‍ഷം വിന്‍ഡോസ് ഫോണ്‍ 8-ഉം പുറത്തിറങ്ങി. ഇപ്പോള്‍ വിന്‍ഡോസ് 8-ന്റെ അപ്‌ഗ്രേഡ് ചെയ്ത വേര്‍ഷന്‍ ഇറക്കാനുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ്. നോകിയയുടെ അടുത്തിടെ ഇറങ്ങിയ ലൂമിയ സീരീസ് ഫോണുകളില്‍ വിന്‍ഡോസ് ആണ് ഒ.എസ്.

 

BlackBerry OS

ബ്ലാക്‌ബെറി ഫോണുകളുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (RIM- ഇപ്പോള്‍ ബ്ലാക്‌ബെറി ലിമിറ്റഡ്) അവരുടെ ഫോണുകള്‍ക്കു വേണ്ടി നിര്‍മിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ബ്ലാക്‌ബെറി. ബ്ലാക്‌ബെറിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ബ്ലാക്‌ബെറി 10 ആണ്. ഈ വര്‍ഷം പുറത്തിറങ്ങിയ Z10, Q10 മോഡലുകളില്‍ ഈ ഒ.എസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

 

Symbian OS

ആദ്യകാല നോകിയ സ്മാര്‍ട്‌ഫോണ്‍ ഫോണുകളില്‍ ഉപയോഗിച്ചിരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സിംബിയാന്‍. ഇതും ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ ആയിരുന്നുവെങ്കിലും കാര്യമായ ഫീച്ചറുകള്‍ ഉണ്ടായിരുന്നില്ല. സിംബിയാന്‍ ഫൗണ്ടേഷന്റെ ഈ ഒ.എസ് പിന്നീട് നോകിയ ഏറ്റെടുത്തെങ്കിലും ഇപ്പോള്‍ സിംബിയാന്‍ ഫോണുകള്‍ ഇറക്കുന്നില്ല.

 

Tizen OS

ടാബ്ലറ്റ്, സ്മാര്‍ട്‌ഫോണ്‍, സ്മാര്‍ട് ടി.വി. എന്നിവയ്ക്കനുയോജ്യമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ടിസെന്‍ വികസിപ്പിക്കുന്നത്. ലിനക്‌സ് അടിസ്ഥാനമാക്കിയാണ് ഈ ഒ.എസ്. ഡവലപ് ചെയ്യുന്നത്. സാംസങ്ങ് സ്വന്തം ഒ.എസായ ബഡ ഉപേക്ഷിച്ച് ടിസെനിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്.

 

Bada OS

സാംസങ്ങ് സ്വന്തമായി വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ബഡ. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി ആന്‍ഡ്രോയ്ഡ് ഒ.എസ്. ആണ് സാംസങ്ങ് ഉപയോഗിച്ചു വരുന്നത്.

 

Firefox OS

ഫയര്‍ഫോക്‌സ് എന്ന ഡെസ്‌ക്‌ടോപ് ബ്രൗസര്‍ എല്ലാവര്‍ക്കും പരിചിതമായിരിക്കും. ഇപ്പോള്‍ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റവും ഫയര്‍ഫോക്‌സ് പുറത്തിറക്കി. അടുത്തിടെ ലോഞ്ച് ചെയ്ത ZTE ഓപ്പണ്‍ ആണ് ഫയര്‍ഫോക്‌സ് ഒ.എസുമായി ഇറങ്ങിയ ആദ്യ സ്മാര്‍ട്‌ഫോണ്‍. ഇതും സൗജന്യമാണ്.

 

Brew OS

ഇത് അത്രപരിചിതമായ ഓപ്പറേറ്റിംഗ് സിസ്റ്റമല്ല. വളരെ കുറച്ച് ഉപകരണങ്ങളില്‍ മാത്രമാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. ചിപ്‌സെറ്റ് നിര്‍മാതാക്കളായ ക്വോള്‍ കോം വികസിപ്പിച്ച ഈ ഒ.എസ്. HTC സ്മാര്‍ട് ഉള്‍പ്പെടെയുള്ള ഫോണുകളില്‍ ഉപയോഗിച്ചിട്ടുണ്ട്.

 

MeeGo

നോകിയയുടെയും ഇന്റലിന്റെയും സഹകരണത്തോടെ രൂപം കൊണ്ടതാണ് മീഗോ. ലിനക്‌സ് അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ ഒ.എസ്. ഇപ്പോള്‍ ഫിന്നിഷ് സ്റ്റാര്‍ട് അപായ ജൊല്ല ഏറ്റെടുത്ത് സെയില്‍ഫിഷ് എന്ന പേരില്‍ പുതിയൊരു ഒ.എസ്. വികസിപ്പിക്കുകയുമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സ്മാര്‍ട്‌ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം; അറിഞ്ഞതും അറിയേണ്ടതും...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot