സ്‌മാർട്ട്‌ഫോൺ ക്യാമറകളിലെ ഇമേജ് സെൻസറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

|

ഒരു സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കാൻ വളരെ എളുപ്പം സാധിക്കും. ഒരു ടാപ്പിന് അപ്പുറത്ത് മനോഹര ദൃശ്യങ്ങൾ പകർത്താൻ ഇന്നത്തെ സ്മാർട്ട്ഫോൺ ക്യാമറകൾ സഹായിക്കുന്നു. സ്മാർട്ട്ഫോൺ ക്യാമറയിലെ ഒട്ടനവധി ഘടകങ്ങൾ ഒരേ സമയം പ്രവർത്തിച്ചാണ് മികച്ച ഔട്ട്പുട്ട് നൽകുന്നത്. അത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ഇമേജ് സെൻസർ. ലെൻസിലൂടെ വരുന്ന പ്രകാശത്തെ ഇമേജ് സെൻസറുകൾ പിടിച്ചെടുക്കും. ഇങ്ങനെയാണ് സ്മാർട്ട്ഫോണുകളിൽ ചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. മിക്ക സ്മാർട്ട്‌ഫോൺ നിർമാതാക്കളും ലഭ്യമായ ക്യാമറ സെൻസറുകൾ പരമാവധി ഉപയോഗപ്പെടുത്താൻ സഹായിക്കുന്നതിന് ഡെഡിക്കേറ്റഡ് മോഡുകളും ഓഫർ ചെയ്യുന്നു. മാക്രോ സെൻസർ, ഡെപ്ത് സെൻസർ, ടെലിഫോട്ടോ സെൻസർ തുടങ്ങി വിവിധ തരം ഇമേജ് സെൻസറുകൾ ഉണ്ട്. സ്‌മാർട്ട്‌ഫോണുകളിൽ കാണപ്പെടുന്ന സെൻസറുകളും അവയേക്കുറിച്ചുള്ള വിശദാംശങ്ങളും മനസിലാക്കാൻ താഴേക്ക് വായിക്കുക.

 

മാക്രോ സെൻസർ

മാക്രോ സെൻസർ

ക്ലോസ് ഡിസ്റ്റൻസിൽ ഉള്ള ഒബ്ജക്റ്റുകൾ ക്യാപ്ചർ ചെയ്യാൻ മാക്രോ സെൻസർ സഹായിക്കുന്നു. നിങ്ങളുടെ സ്മാർട്ട്ഫോണിൽ മാക്രോ മോഡ് ആക്റ്റിവേറ്റ് ചെയ്താൽ മാക്രോ സെൻസർ ആക്സസ് ചെയ്യാൻ കഴിയും. ക്യാമറ ലെൻസിൽ നിന്നും 10 സെന്റിമീറ്ററിൽ താഴെ ദൂരത്തിൽ ഉള്ള വസ്തുക്കളുടെ മികച്ച ചിത്രങ്ങൾ പകർത്താൻ മിക്ക സ്മാർട്ട്ഫോണുകളിലെയും മാക്രോ സെൻസറുകൾ സഹായിക്കും. ചില ക്യാമറകൾ ഉപയോഗിച്ച് നിങ്ങൾക്ക് സബ്ജക്റ്റിൽ നിന്ന് 2 സെന്റീമീറ്റർ വരെ അടുത്തുള്ള ചിത്രങ്ങൾ പകർത്താൻ കഴിയും. ഇത് പ്രാണികൾ പോലുള്ള ചെറിയ സബ്ജക്റ്റുകളുടെ അവിശ്വസനീയമായ ക്ലോസ് അപ്പുകൾ എടുക്കാൻ സഹായിക്കുന്നു. ഇൻഷുറൻസ് ആവശ്യങ്ങൾക്കും ക്രിയേറ്റീവ് ക്ലോസപ്പുകൾക്കും ആഭരണങ്ങളുടെ ഫോട്ടോഗ്രാഫിക് റെക്കോർഡ് നിർമ്മിക്കാനും മാക്രോ മോഡ് ഉപയോഗപ്രദമാണ്.

വോഡഫോൺ ഐഡിയ നൽകുന്ന മികച്ച 4ജി ഡാറ്റ വൌച്ചറുകൾവോഡഫോൺ ഐഡിയ നൽകുന്ന മികച്ച 4ജി ഡാറ്റ വൌച്ചറുകൾ

ടൈം ഓഫ് ഫ്ലൈറ്റ് ( ടിഒഎഫ് ) സെൻസർ
 

ടൈം ഓഫ് ഫ്ലൈറ്റ് ( ടിഒഎഫ് ) സെൻസർ

ഒരു ടൈം ഓഫ് ഫ്ലൈറ്റ് ( ടിഒഎഫ് ) സെൻസർ ഇൻഫ്രാറെഡ് ലൈറ്റ് ഉപയോഗിച്ച് ഡെപ്ത് ഇൻഫർമേഷൻ ഡിറ്റർമൈൻ ചെയ്യുന്നു. പ്രകാശവേഗത ഉപയോഗിച്ച് ദൂരം അളക്കാനും ടൈം ഓഫ് ഫ്ലൈറ്റ് സെൻസറിന് ശേഷിയുണ്ട്. റിഫ്ലക്ട് ചെയ്ത ലൈറ്റ് ബീം തിരികെ ക്യാമറ സെൻസറിലേക്ക് വരാൻ എടുക്കുന്ന സമയം ഫലപ്രദമായി കണക്കാക്കിയാണ് ദൂരം അളക്കുന്നത്. ബാക്ക്ഗ്രൗണ്ട് ഡിഫോക്കസ് ഇഫക്റ്റ് നൽകുന്നതിന് ഹൈ എൻഡ് സ്മാർട്ട്ഫോണുകളിൽ ടൈം ഓഫ് ഫ്ലൈറ്റ് സെൻസർ ഉപയോഗിക്കുന്നു.

ഡെപ്ത് സെൻസർ

ഡെപ്ത് സെൻസർ

പേര് സൂചിപ്പിക്കുന്നത് പോലെ, ഡെപ്ത് സെൻസ് ചെയ്യുക എന്നതാണ് ഒരു സ്മാർട്ട്ഫോണിലെ ഡെപ്ത് സെൻസറിന്റെ പ്രധാന ഉപയോഗം. പ്രൊഫഷണൽ സ്റ്റൈൽ ബ്ലർ ഇഫക്‌റ്റുകൾക്കും ഓഗ്‌മെന്റഡ് റിയാലിറ്റി ഇഫക്‌റ്റുകളുടെ മികച്ച റെൻഡറിങിനും ഡെപ്ത് സെൻസർ നിങ്ങളെ സഹായിക്കുന്നു. സ്മാർട്ട്ഫോണുകളിലെ മുൻ ക്യാമറകളിലും പിൻ ക്യാമറകളിലും ഡെപ്ത് സെൻസർ കാണാറുണ്ട്. പോർട്രെയിറ്റ് മോഡ് ഓഫർ ചെയ്യുന്ന അഫോഡബിൾ സ്മാർട്ട്‌ഫോണുകളിലും ഡെപ്ത് സെൻസർ കാണാം. വില കൂടിയ ഒപ്റ്റിക്‌സ് ഇല്ലാതെ ഡെപ്ത് ഇഫക്‌റ്റുകൾ നേടാൻ ഡെപ്ത് സെൻസർ സഹായിക്കുന്നു.

ആമസോൺ പ്രൈം മെമ്പർഷിപ്പ് ഒഴിവാക്കണോ?, ചെയ്യേണ്ടത് ഇത്രമാത്രംആമസോൺ പ്രൈം മെമ്പർഷിപ്പ് ഒഴിവാക്കണോ?, ചെയ്യേണ്ടത് ഇത്രമാത്രം

ടെലിഫോട്ടോ സെൻസർ

ടെലിഫോട്ടോ സെൻസർ

ദൂരെയുള്ള വസ്തുക്കളുടെ ചിത്രങ്ങൾ പകർത്താൻ ആണ് ടെലിഫോട്ടോ ലെൻസ് ഉപയോഗിക്കാവുന്നത്. ആവശ്യാനുസരണം ദൂരെയുള്ള ഒരു വസ്തുവിലേക്കോ ഒരു സ്ഥലത്തേക്കോ സൂം ഇൻ ചെയ്യാൻ ടെലിഫോട്ടോ സെൻസർ സഹായിക്കുന്നു. ഒപ്റ്റിക്കൽ സൂമിനും ടെലിഫോട്ടോ സെൻസറുകൾ സപ്പോർട്ട് നൽകുന്നു. ഡിജിറ്റൽ സൂമിനേക്കാൾ മികവുറ്റതാണ് ഒപ്റ്റിക്കൽ സൂം എന്നാണ് വിലയിരുത്തൽ. അതേ സമയം തന്നെ സെൻസർ നൽകുന്ന ഒപ്റ്റിക്കൽ സൂം അത് പെയർ ചെയ്തിരിക്കുന്ന ലെൻസിനെയും സ്മാർട്ട്ഫോണിനെയും ആശ്രയിച്ചിരിക്കും. പുതിയ സ്‌മാർട്ട്‌ഫോണുകളിലെ ടെലിഫോട്ടോ സെൻസറുകൾ സ്റ്റെബിലിറ്റി കൂട്ടുകയും നോയ്സ് കുറയ്ക്കുകയും ചെയ്യുന്ന എഐ സാങ്കേതികവിദ്യകളും പായ്ക്ക് ചെയ്യുന്നു.

ലിഡാർ സെൻസർ

ലിഡാർ സെൻസർ

ആപ്പിൾ ഐഫോൺ 12, ഐഫോൺ 13 എന്നിവയുടെ പ്രോ മോഡലുകളിൽ ലിഡാർ സെൻസറുകൾ കാണാം. ഒരു തരം ടിഒഎഫ് സെൻസറാണ് ലിഡാർ സെൻസറുകൾ. സെൽഫ് ഡ്രൈവിങ് കാറുകളിലും ഏരിയൽ മാപ്പിങ് സാങ്കേതികവിദ്യയിലും ലിഡാർ സെൻസറുകൾ ഉപയോഗിക്കുന്നു. ഒരു ലിഡാർ സെൻസർ ഒന്നിലധികം സിഗ്നലുകൾ പുറപ്പെടുവിക്കുന്നു. അത് സബ്ജക്റ്റിൽ തട്ടി സെൻസറിലേക്ക് മടങ്ങുന്നു. തിരികെ ബൗൺസ് ചെയ്യാൻ എടുക്കുന്ന സമയം അളന്നാണ് ലിഡാർ സെൻസറുകൾ ഡെപ്ത് മാപ്പിങ് നടത്തുന്നത്. മികച്ച ലോ ലൈറ്റ് ഫോക്കസ് നൽകുന്നതിനും ഓഗ്മെന്റഡ് റിയാലിറ്റി ആപ്പുകൾക്ക് സപ്പോർട്ട് നൽകാനും സെൻസർ ഉപയോഗപ്രദമാണ്.

മാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

അൾട്രാ വൈഡ് സെൻസർ

അൾട്രാ വൈഡ് സെൻസർ

വൈഡ് ആംഗിൾ സെൽഫികൾ, വൈഡ് ആംഗിൾ ഷോട്ടുകൾ എന്നിവ പകർത്താറില്ലേ? അൾട്രാ വൈഡ് സെൻസർ ഉപയോഗിച്ചാണ് വൈഡ് ആംഗിൾ ഫോട്ടോകൾ പകർത്തുന്നത്. അൾട്രാ വൈഡ് സെൻസർ വൈഡ് ആയിട്ടുള്ള ഫീൽഡ് ഓഫ് വിഷൻ നൽകുന്നു. ഇത് ക്യാമറയുടെ വ്യൂവും എക്സ്പാൻഡ് ചെയ്യാൻ സഹായിക്കുന്നു. അൾട്രാ വൈഡ് സെൻസറിന് 90 ഡിഗ്രിയിൽ കൂടുതൽ വ്യൂ ആംഗിൾ ക്യാപ്‌ചർ ചെയ്യാൻ കഴിയും നിങ്ങളുടെ കണ്ണുകൾക്ക് കഴിയുന്നത്രയും വിശാലമായ ചിത്രങ്ങൾ പകർത്താൻ അൾട്രാ വൈഡ് സെൻസർ സഹായിക്കുന്നു. ഈ അൾട്ര വൈഡ് സെൻസറുകളിൽ ചിലത് പെയർ ചെയ്തിരിക്കുന്ന ലെൻസുകൾ കാരണം ഫിഷ് ഐ എന്നും വിളിക്കപ്പെടുന്നു. ഈ സെൻസറുകൾ മുന്നിലും പിൻ ക്യാമറകളിലും കാണാം.

മോണോക്രോം സെൻസർ

മോണോക്രോം സെൻസർ

ഒരു നിറം മാത്രമുള്ള, അല്ലെങ്കിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളെയാണ് മോണോക്രം എന്ന് വിളിക്കപ്പെടുന്നത്. വിപണിയിൽ എത്തുന്ന ചില സ്മാർട്ട്ഫോണുകൾ എങ്കിലും മോണോക്രോമുകളും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും പകർത്താൻ ഡെഡിക്കേറ്റഡ് സെൻസറുമായി വരുന്നു. ഷാർപ്പ് ആയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പകർത്താൻ മോണോക്രോം സെൻസർ സഹായിക്കുന്നു. പുതിയ സ്‌മാർട്ട്‌ഫോണുകൾക്ക് സാധാരണ കളർ സെൻസറുകളിൽ നിന്ന് ലഭിക്കുന്ന ഷാർപ്പ്നെസ് കൂട്ടിച്ചേർത്ത് നന്നായി സാച്ചുറേറ്റ് ചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ പകർത്താനും സാധിക്കും.

സ്വാതന്ത്ര്യദിനത്തിൽ 5ജി ലോഞ്ചിനൊരുങ്ങി രാജ്യം; റോഡ്മാപ്പ് തയ്യാറെന്ന് മോദിസ്വാതന്ത്ര്യദിനത്തിൽ 5ജി ലോഞ്ചിനൊരുങ്ങി രാജ്യം; റോഡ്മാപ്പ് തയ്യാറെന്ന് മോദി

ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് ( പിഡിഎഎഫ് )

ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് ( പിഡിഎഎഫ് )

ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് സാങ്കേതികവിദ്യ നിങ്ങളുടെ കണ്ണുകളെ അനുകരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പെയേർർഡും മാസ്ക്ഡും ആയ പിക്സൽസ് ഉപയോഗിച്ചാണ് ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് പ്രവർത്തിക്കുന്നത്. രണ്ട് ചിത്രങ്ങളും ഫോക്കസിൽ ദൃശ്യമാകുന്നത് വരെ ഇമേജ് സിഗ്നൽ പ്രൊസസർ, ക്യാമറ ലെൻസുകൾ ക്രമീകരിക്കുന്നു. ക്യാമറ സാവധാനത്തിൽ ഫോക്കസ് ചെയ്യാൻ കാത്ത് നിൽക്കാതെ കൂടുതൽ ഷാർപ്പ് ആയ ചിത്രങ്ങൾ പകർത്താനും ഇത് സഹായിക്കുന്നു.

Best Mobiles in India

English summary
It is very easy to take pictures with a smartphone. Today's smartphone cameras help to capture beautiful scenes beyond a single tap. Many components of a smartphone camera work simultaneously, giving excellent output. Image sensor is one of the most important components.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X