എന്താണ് ആന്‍ഡ്രോയിഡ് വണ്‍? സ്ഥിരം ചോദിക്കുന്ന 5 ചോദ്യങ്ങള്‍...!

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വണ്‍ വിപണിയിലെത്തി. കാര്‍ബണ്‍, മൈക്രോമാക്‌സ്, സ്‌പൈസ് എന്നീ മൊബൈല്‍ കമ്പനികളുമായി സഹകരിച്ചാണ് ഗൂഗിള്‍ ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയിഡ് വണ്‍ ഇന്‍ഡ്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക I/O സമ്മേളനത്തിലാണ് ഗൂഗിള്‍ 'ആന്‍ഡ്രോയിഡ് വണ്‍' പ്രഖ്യാപനം നടത്തിയത്.

ലളിതമായി പറഞ്ഞാല്‍ വളരെ കുറഞ്ഞ ചിലവില്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം എല്ലാ സാധാരണക്കാര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് വണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് വണ്ണിനെക്കുറിച്ച് സാധാരണ ചോദിക്കാറുളള 5 പ്രധാന കാര്യങ്ങളാണ് താഴെ സ്ലൈഡറില്‍ പരിശോധിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് വണ്‍ പ്ലാറ്റ്‌ഫോം തിരഞ്ഞെടുത്തുകൊണ്ട് ഗൂഗിള്‍ ഇന്‍ഡ്യയിലെ ലോ ബഡ്ജറ്റ് വിപണിയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് മൂന്നാം ലോക രാജ്യങ്ങളില്‍ വില കുറഞ്ഞ മൊബൈലുകളുടെ വിപണി ബ്രഹത്തായതും ശക്തവുമാണ്. ഈ വിപണിയെ ആധികാരികമായി നിയന്ത്രിക്കുകയെന്നതാണ് ഗൂഗിളിന്റെ ഉദ്ദേശം.

ഗൂഗിളിന്റെ സേവനങ്ങള്‍ ചില ആന്‍ഡ്രോയിഡ് മൊബൈലുകളില്‍ ലഭ്യമാകാത്ത അവസ്ഥയുണ്ടായിരുന്നു. ആന്‍ഡ്രോയിഡ് വണ്‍ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ വരവോടെ ഈ അവസ്ഥയ്ക്ക് അറുതി വരുമെന്ന് ഗൂഗിള്‍ കരുതുന്നു. മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് അടിസ്ഥാന മാര്‍ഗ നിര്‍ദേശങ്ങളും, ഏറ്റവും പരിഷ്‌ക്കരിച്ച ഓപറേറ്റിംഗ് സിസ്റ്റവും നിര്‍ബന്ധമാക്കി ഗൂഗിള്‍ വ്യക്തമായ മേല്‍ക്കോയ്മയാണ് ലക്ഷ്യമിടുന്നത്.

പുതിയ പ്ലാറ്റ്‌ഫോമില്‍ ഗൂഗിളിന്റെ പ്രധാന സേവനങ്ങളെല്ലാം ലഭ്യമാകത്തക്ക രീതിയില്‍ ഹാര്‍ഡവെയറിനേയും സോഫ്റ്റ്‌വെയറിനേയും ആന്‍ഡ്രോയിഡ് വണ്ണില്‍ മികച്ച രീതിയില്‍ സംയോജിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ആദ്യ ദിവസം മുതല്‍ തന്നെ പ്രധാന സവിശേഷതകളെല്ലാം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാകുമെന്ന് നിങ്ങള്‍ക്ക് ഉറപ്പാക്കാം.

7,000 രൂപയില്‍ താഴെയാണ് ആന്‍ഡ്രോയിഡ് വണ്‍ മൊബൈലുകള്‍ ലഭ്യമാക്കുന്നതെങ്കിലും ഹാന്‍ഡ്‌സെറ്റിന്റെ സ്‌പെസിഫിക്കേഷന്റെ കാര്യത്തില്‍ ഗൂഗിള്‍ നീക്കു പോക്കുകള്‍ക്ക് തയ്യാറായിട്ടില്ല. 5 MP ക്യാമറയും, ഇരട്ട ചിപ്പും, 4.5 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ആന്‍ഡ്രോയിഡ് വണ്ണില്‍ ഗൂഗിളിന്റെ സ്പസിഫിക്കേഷന്‍.

ആന്‍ഡ്രോയിഡ് വണ്‍ രൂപീകരിച്ചതിന്റെ അടിസ്ഥാന ആശയത്തെ രണ്ട് തരത്തില്‍ കാണാവുന്നതാണ്. ഒന്ന്, ആന്‍ഡ്രോയിഡ് ഒ എസ് എല്ലാവര്‍ക്കും ലഭ്യമാക്കുക. രണ്ട്, ഫേസ്ബുക്കിന്റെ പൂര്‍ണ്ണ ശേഷി ഉപയോഗിക്കാനും ഇതുമായി ബന്ധപ്പെടാനും കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്ക് അവസരമൊരുക്കുക. മികച്ച ഉപയോഗത്തിനായി ഒരു പുതിയ ആന്‍ഡ്രോയിഡ് ചട്ടക്കൂട് ഗൂഗിളിന്റെ ഈ പുതിയ പ്ലാറ്റ്‌ഫോം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot